Iran-Gulf Conflict: ഇറാന് മറുപണി! ഗള്‍ഫ് രാജ്യങ്ങള്‍ ഇനി രണ്ടും കല്‍പിച്ച്; സൈനിക നീക്കത്തിന് ആലോചന?

Conflict between Iran and the Gulf Arab states: ഇറാനെതിരെ ഗള്‍ഫ് രാജ്യങ്ങള്‍ സൈനിക നീക്കം ആലോചിക്കുന്നുവെന്ന് ബ്ലൂംബർഗ് റിപ്പോര്‍ട്ട്. ഇറാന്റെ ഭാഗത്തുനിന്നും ഇനി തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായാല്‍, സൈനിക നീക്കം നടത്താനാണ് ആലോചനയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാന്‍ നടത്തുന്ന ആക്രമണങ്ങളില്‍ യുഎഇയും, സൗദി അറേബ്യയും കടുത്ത അതൃപ്തിയിലെന്നും റിപ്പോര്‍ട്ട്.

Iran-Gulf Conflict: ഇറാന് മറുപണി! ഗള്‍ഫ് രാജ്യങ്ങള്‍ ഇനി രണ്ടും കല്‍പിച്ച്; സൈനിക നീക്കത്തിന് ആലോചന?

അബുദാബിയിലെ അൽ ദഫ്ര എയർ ബേസിനെ ലക്ഷ്യമിട്ടുള്ള ഇറാനിയൻ ആക്രമണങ്ങളെത്തുടർന്നുണ്ടായ നാശനഷ്ടങ്ങൾ

Published: 

26 Mar 2026 | 07:28 AM

ഇറാന്റെ ആക്രമണങ്ങളെ ചെറുക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ സൈനിക നീക്കം ആലോചിക്കുന്നുവെന്ന് ബ്ലൂംബർഗ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ ഭാഗത്തുനിന്നും ഇനി തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായാല്‍, സൈനിക നീക്കം നടത്താനാണ് ആലോചനയെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള ബ്ലൂംബർഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തുറമുഖങ്ങൾ, ഊർജ്ജ സൗകര്യങ്ങൾ, വിമാനത്താവളങ്ങൾ എന്നിവയ്ക്ക് നേരെ ഇറാന്‍ നടത്തുന്ന ആക്രമണങ്ങളില്‍ യുഎഇയും, സൗദി അറേബ്യയും കടുത്ത അതൃപ്തിയിലാണെന്നാണ് റിപ്പോര്‍ട്ട്.

ഗൾഫിലെ സുപ്രധാന വൈദ്യുതി, ജല അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയാല്‍ മറുപടിയായി സൈനിക നീക്കം നടത്താനാണ് ആലോചന. ഒമാന്‍ പോലുള്ള ചില രാജ്യങ്ങള്‍ ഒഴികെ മിക്ക ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഇതേ നിലപാടാണെന്നും ബ്ലൂംബർഗ് റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ സൈനിക നീക്കം ആലോചിക്കുന്നുണ്ടെങ്കിലും, ഇക്കാര്യത്തില്‍ കടുത്ത ജാഗ്രതയാണ് ഗള്‍ഫ് രാജ്യങ്ങള്‍ പുലര്‍ത്തുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഇറാന്‍ ആക്രമണം വര്‍ധിപ്പിക്കുമോയെന്നും ഈ രാജ്യങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്.

Also Read: Middle East Conflict: യുദ്ധം തുടരും; നിര്‍ത്താമെന്ന് ട്രംപ് പറഞ്ഞെങ്കിലും ഇറാന്‍ സമ്മതിച്ചില്ല

ഇറാനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി സൗദിയും, യുഎഇയും ശ്രമിച്ചിരുന്നു. എന്നാല്‍ നിലവിലെ സംഘര്‍ഷം ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഇറാന്റെ ബന്ധം വഷളാക്കിയിരിക്കുകയാണ്. സമീപദിവസങ്ങളില്‍ ബഹ്‌റൈൻ, കുവൈത്ത്‌, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെല്ലാം ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. എന്നാല്‍ ഇറാന്‍ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ തടയാന്‍ ഈ രാജ്യങ്ങള്‍ക്ക് സാധിച്ചു.

യുദ്ധം ആരംഭിച്ചതിനുശേഷം, ഇറാൻ ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഏകദേശം 5,000 മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചെന്നാണ് റിപ്പോര്‍ട്ട്. എണ്ണ, വാതക അടിസ്ഥാന സൗകര്യങ്ങൾ, യുഎസ് താവളങ്ങൾ, പാർപ്പിട പ്രദേശങ്ങൾ, നയതന്ത്ര മേഖലകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും ബ്ലൂംബർഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Follow Us
Related Stories
Iran-US Conflict: യുഎസ്-ഇറാന്‍ ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല; അടുത്ത ഘട്ടം പാകിസ്ഥാനില്‍
Etihad Rail: നിയമം ലംഘിച്ചാൽ കുടുംബം വിൽക്കേണ്ടിവരും; എത്തിഹാദ് റെയിലിൽ പിഴ നൽകേണ്ടിവരിക 2 ലക്ഷം രൂപ!
US-Iran Conflict: അവന്റെയൊരു ഒറ്റവെടി! ട്രംപിന് സംസ്‌കാരവും ബഹുമാനവുമില്ലെന്ന് ഇറാന്‍, ഹോര്‍മുസില്‍ സുഹൃദ് രാജ്യങ്ങള്‍ക്ക് ഫീസില്ല
Vlogger Abduk Hakkim: ലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ
Ayatollah Ali Khamenei Funeral: 3,000 പേർ മരിച്ചേക്കാം! ഖമനയിയുടെ വിലാപയാത്രയ്ക്ക് മുമ്പ് 1000 കല്ലറകൾ ഒരുക്കി ഇറാൻ
Iran-US Conflict: ട്രംപിന് സ്വന്തം കാര്യം നോക്കിയാല്‍ പോരേ? യുഎസ് കടുത്ത ദാരിദ്ര്യത്തിലാണ്; തിരിച്ചടിച്ച് ഇറാന്‍
കോടികളുടെ ആസ്തി, ശ്രേയസ് അയ്യരുടെ സമ്പാദ്യം എത്ര?
മണ്‍സൂണില്‍ മലപ്പുറത്ത് പോകാന്‍ പറ്റിയ കിടിലന്‍ സ്‌പോട്ടുകള്‍
കറുത്ത പഴം കളയേണ്ട, കിടിലൻ കട്​ലറ്റ് തയ്യാറാക്കാം
സമ്പത്തും വിജയവും! മഹാലക്ഷ്മിക്ക് ഈ വഴിപാടുകൾ നടത്തു
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം