AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Middle East Conflict: യുദ്ധം തുടരും; നിര്‍ത്താമെന്ന് ട്രംപ് പറഞ്ഞെങ്കിലും ഇറാന്‍ സമ്മതിച്ചില്ല

US Push to End War Rejected by Iran: ഇറാന്‍ എപ്പോള്‍ യുദ്ധം അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നു, അല്ലെങ്കില്‍ തങ്ങളുടെ വ്യവസ്ഥകള്‍ എപ്പോള്‍ പാലിക്കപ്പെടുന്നു, അപ്പോള്‍ മാത്രമേ യുദ്ധം തീരുവെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസിനെതിരെയുള്ള ആക്രമണം തുടരാന്‍ തന്നെയാണ് ഇറാന്റെ തീരുമാനം.

Middle East Conflict: യുദ്ധം തുടരും; നിര്‍ത്താമെന്ന് ട്രംപ് പറഞ്ഞെങ്കിലും ഇറാന്‍ സമ്മതിച്ചില്ല
ഡൊണാള്‍ഡ് ട്രംപ്‌ Image Credit source: PTI
Shiji M K
Shiji M K | Updated On: 25 Mar 2026 | 09:45 PM

ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ യുദ്ധം അവസാനിപ്പിക്കാനായി അമേരിക്ക മുന്നോട്ടുവെച്ച നിര്‍ദേശം തള്ളി ഇറാന്‍. തങ്ങള്‍ മുന്നോട്ടുവെച്ച നിബന്ധനകള്‍ക്ക് അനുസൃതമായി മാത്രമേ യുദ്ധം അവസാനിപ്പിക്കൂവെന്ന് ഇറാന്‍ വ്യക്തമാക്കി. മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥനാണ് ഇക്കാര്യം പുറത്തുവിട്ടത്. അഞ്ച് വ്യവസ്ഥകളാണ് യുദ്ധവിരാമത്തിനായി ഇറാന്‍ യുഎസിന് മുന്നില്‍ വെച്ചതെന്നാണ് വിവരം.

ഇറാന്‍ എപ്പോള്‍ യുദ്ധം അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നു, അല്ലെങ്കില്‍ തങ്ങളുടെ വ്യവസ്ഥകള്‍ എപ്പോള്‍ പാലിക്കപ്പെടുന്നു, അപ്പോള്‍ മാത്രമേ യുദ്ധം തീരുവെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസിനെതിരെയുള്ള ആക്രമണം തുടരാന്‍ തന്നെയാണ് ഇറാന്റെ തീരുമാനം. വ്യവസ്ഥകള്‍ പാലിക്കുന്നത് വരെ പ്രതിരോധം തുടരുമെന്നും അദ്ദേഹം.

നേരത്തെ രണ്ട് തവണ നടന്ന ചര്‍ച്ചകളില്‍ അമേരിക്ക ഇറാനെ വഞ്ചിച്ചുവെന്നും ഉദ്യോഗസ്ഥന്‍ പറയുന്നുണ്ട്. രണ്ട് ചര്‍ച്ചകളിലും ഫലപ്രദമായ ആശയവിനിമയം നടത്താനുള്ള സന്നദ്ധത അമേരിക്കയ്ക്ക് ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

Also Read: Middle East Conflict: പശ്ചിമേഷ്യന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യക്ക് മാത്രമേ കഴിയൂ; വിശ്വസിക്കുന്നുവെന്ന് ഇറാന്‍

ഇറാന്‍ മുന്നോട്ടുവെച്ച അഞ്ച് വ്യവസ്ഥകള്‍

  1. അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങള്‍ക്കും കൊലപാതകങ്ങള്‍ പൂര്‍ണമായ വിരാമം.
  2. ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ ഭാവിയില്‍ സൈനിക നടപടി ഉണ്ടാകാതിരിക്കാനായി സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുക.
  3. യുദ്ധം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക.
  4. മേഖലയിലുടനീളം സജീവമായ എല്ലാ പ്രതിരോധ ഗ്രൂപ്പുകളിലും മുന്നണികളിലും യുദ്ധം അവസാനിപ്പിക്കുക.
  5. ഹോര്‍മുസ് കടലിടുക്കിന് മേലുള്ള തങ്ങളുടെ അധികാരം നിയമപരമായതാണ്. അത് ഔദ്യോഗികമായി അംഗീകരിക്കപ്പെടണം.

അതേസമയം, ഉപരോധ ഇളവുകള്‍, ഇറാന്റെ ആണവ പദ്ധതി അവസാനിപ്പിക്കല്‍, മിസൈലുകള്‍ പരിധി, ഹോര്‍മുസ് കടലിടുക്ക് തുറക്കല്‍ തുടങ്ങി 15 നിര്‍ദേശങ്ങളാണ് യുഎസ് ഇറാന് മുന്നില്‍ വെച്ചതെന്നാണ് വിവരം. കൂടാതെ, സായുധ സംഘങ്ങളെ പിന്തുണയ്ക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരണമെന്നും നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Follow Us