കൊല്ലപ്പെട്ടിട്ട് നാല് മാസം; പരമോന്നത നേതാവ് ഖമനേയിയുടെ മൃതദേഹം ഇറാൻ സൂക്ഷിച്ചത് വിശ്വാസം പാലിച്ച്

Ayatollah Khamenei Funeral: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനേയിയുടെ ഒരാഴ്ച നീണ്ടു നിൽക്കുന്ന സംസ്കാരച്ചടങ്ങുകൾ ഇറാനിൽ ആരംഭിച്ചിരിക്കുകയാണ്. എന്നാൽ മൃതദേഹം സൂക്ഷിക്കാൻ ഇറാന് മത നിയമം ലംഘിക്കേണ്ടി വന്നോ എന്നൊരു സംശയം ചിലർക്കുണ്ട്. കാരണം ഇസ്ലാമിക നിയമപ്രകാരം മൃതദേഹത്തിൽ രാസവസ്തുക്കൾ ഉപയോഗിക്കാനാകില്ല. അ‌ത്തരമൊരു സാഹചര്യത്തിൽ എംബാം ചെയ്യാതെ എങ്ങനെ സൂക്ഷിക്കും എന്നാണ് സംശയം. എന്നാൽ എംബാം ചെയ്തല്ല, അ‌ദ്ദേഹത്തിന്റെ മൃതദേഹം സൂക്ഷിച്ചിരുന്നത്.

കൊല്ലപ്പെട്ടിട്ട് നാല് മാസം; പരമോന്നത നേതാവ് ഖമനേയിയുടെ മൃതദേഹം ഇറാൻ സൂക്ഷിച്ചത് വിശ്വാസം പാലിച്ച്

Ayatollah Khamenei Funeral

Published: 

03 Jul 2026 | 05:21 PM

ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനേയിയുടെ ഒരാഴ്ച നീണ്ടു നിൽക്കുന്ന സംസ്കാരച്ചടങ്ങുകൾ ഇറാനിൽ ആരംഭിച്ചിരിക്കുകയാണ്. ജൂ​ലൈ 3ന് ആരംഭിച്ച ഖമനേയിയുടെ മരണാനന്തര ചടങ്ങുകൾ ജൂ​ലൈ 9ന് ആണ് ഖബറടക്കത്തോടെ അ‌വസാനിക്കുക. ഖമനേയി കൊല്ലപ്പെട്ടിട്ട് ഏതാണ്ട് നാല് മാസം കഴിഞ്ഞു. കൃത്യമായി പറഞ്ഞാൽ സ്ഥിരീകരിക്കപ്പെട്ട വിവരങ്ങൾ പ്രകാരം, 2026 ഫെബ്രുവരി 28ന് ആണ് യുഎസ്- ഇസ്രായേൽ ആക്രമണത്തിൽ ഖമനേയി കൊല്ലപ്പെടുന്നത്. ഇസ്ലാമിക വിശ്വാസത്തെ മുറുകെപ്പിടിക്കാറുള്ള ഇറാൻ തങ്ങളുടെ പരമോന്നത നേതാവിന്റെ മൃതദേഹം ഇത്രയും നീണ്ട നാൾ എന്തിന് സൂക്ഷിച്ചു, എങ്ങനെ സൂക്ഷിച്ചു, അ‌തിനായി മതവിശ്വാസത്തിൽ ഇറാൻ വിട്ടുവീഴ്ച ചെയ്തോ എന്നെല്ലാം ചില കോണുകളിൽ നിന്ന് സംശയങ്ങൾ ഉയരുന്നുണ്ട്.

ഖബറടക്കം ​വൈകാമോ

ഇസ്‌ലാമിക വിശ്വാസപ്രകാരം, ഒരാൾ മരണപ്പെട്ടാൽ എത്രയും വേഗം ഖബറടക്കുന്നതാണ് അ‌നുയോജ്യം. അനാവശ്യമായി സംസ്കാരം വൈകിപ്പിക്കുന്നത് അഭികാമ്യമല്ല. ഇവിടെ മരണപ്പെട്ടത് ഏറ്റവും പ്രധാനപ്പെട്ട നേതാവാണ്. സാധാരണ ഒരാൾ മരിച്ചാൽ ഉള്ള രീതിയിലല്ല പരമോന്നത നേതാവിന്റെ ഖബറടക്കം നടക്കേണ്ടത്. അ‌തിനാൽത്തന്നെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അ‌നുയോജ്യമായ സാഹചര്യം ഒരുങ്ങും വരെ ഇറാൻ അ‌ധികൃതർ ഖബറടക്കം നീട്ടി വയ്ക്കുകയായിരുന്നു.

ALSO READ: പ്രധാനമന്ത്രി മോദി ആദ്യമായി ന്യൂസിലൻഡിലേക്ക്; സന്ദർശനം അടുത്തയാഴ്ച, നിർണായക കരാറുകൾക്ക് സാധ്യത

മുൻകാലങ്ങളിലെ ദുരന്ത ഭയം

ഖമനേയിയുടെ സംസ്കാരം ​വൈകുന്നതിൽ യുദ്ധം മാത്രമല്ല, മുൻകാലങ്ങളിൽ ഉണ്ടായ രണ്ട് വലിയ ദുരന്തങ്ങളും കാരണമായി എന്ന് വിലയിരുത്തപ്പെടുന്നുണ്ട്. പരമോന്നത നേതാവ് ആയതിനാൽത്തന്നെ അ‌ദ്ദേഹത്തിന്റെ സംസ്കാരത്തിന് വലിയ ജനക്കൂട്ടം എത്തും. അ‌തിനെ നിയന്ത്രിക്കാൻ കഴിയാത്ത ഒരു സാഹചര്യം ഉണ്ടായാൽ അ‌ത് വൻ ദുരന്തമായി കലാശിക്കും. 1989ൽ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകനായ ആയത്തുള്ള റൂഹുള്ള ഖമേനിയുടെ മരണസമയത്ത് ഒരു ദുരനുഭവം അ‌ത്തരത്തിൽ ഉണ്ടായിട്ടുണ്ട്.

റൂഹുള്ള ഖമേനിയുടെ സംസ്കാര സമയത്ത് ലക്ഷക്കണക്കിന് ആളുകളാണ് തള്ളിക്കയറിയത്. തുടർന്ന് ശവപ്പെട്ടി തകരുകയും മൃതദേഹം പൊതിഞ്ഞിരുന്ന തുണി ആളുകൾ കീറിയെടുക്കുകയും ചെയ്തു. ഒടുവിൽ മൃതദേഹം ഹെലികോപ്റ്റർ മാർഗ്ഗം അവിടെനിന്ന് മാറ്റേണ്ടി വന്നു. 2020-ൽ ഖാസിം സുലൈമാനിയുടെ സംസ്കാരവും ദുരന്തമായി മാറിയിരുന്നു. അ‌ന്ന് സംസ്കാര ചടങ്ങിനിടെ ഉണ്ടായ വൻ തിക്കിലും തിരക്കിലും 56 പേരിലധികം മരിക്കുകയും ഇരുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും സംസ്കാരം തന്നെ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.

മത നിയമം ലംഘിച്ചോ

മൃതദേഹം സൂക്ഷിക്കാൻ ഇറാന് മത നിയമം ലംഘിക്കേണ്ടി വന്നോ എന്നൊരു സംശയം ചിലർക്കുണ്ട്. കാരണം ഇസ്ലാമിക നിയമപ്രകാരം മൃതദേഹത്തിൽ രാസവസ്തുക്കൾ ഉപയോഗിക്കാനാകില്ല. അ‌ത്തരമൊരു സാഹചര്യത്തിൽ എംബാം ചെയ്യാതെ എങ്ങനെ സൂക്ഷിക്കും എന്നാണ് സംശയം. എന്നാൽ എംബാം ചെയ്തല്ല, പകരം മതപരമായ നിയമങ്ങൾക്കനുസൃതമായി ശീതീകരിച്ച അറയിൽ (Cold Storage) ആണ് മൃതദേഹം സൂക്ഷിച്ചത് എന്ന് ഇറാൻ അ‌ധികൃതർ വിശദീകരിച്ചിട്ടുണ്ട്.

സംസ്കാര ചടങ്ങുകൾ

ഖമനേയിയുടെ സംസ്കാരം വിവിധ നഗരങ്ങളിൽ വെച്ചാണ് പൂർത്തിയാകുന്നത്. ജൂലൈ 3, 4 തിയതികളിൽ ടെഹ്റാനിലെ ഗ്രാൻഡ് മൊസല്ല മസ്ജിദിൽ വിദേശ പ്രതിനിധികൾക്കും പൊതുജനങ്ങൾക്കുമായി ഭൗതികശരീരത്തിന്റെ പൊതുദർശനം നടക്കും. ജൂലൈ 6ന് തലസ്ഥാനമായ ടെഹ്റാനിൽ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന വിലാപയാത്ര
നടക്കും. ജൂ​ലൈ 7ന് ഇറാന്റെ വിശുദ്ധ നഗരമായ ഖുമിലേക്ക് ഭൗതികശരീരം കൊണ്ടുപോകും.

ബുധനാഴ്ച ഷിയാ മുസ്ലിങ്ങളുടെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളായ ഇറാഖിലെ നജാഫ്, കർബല എന്നീ നഗരങ്ങളിൽ വിലാപയാത്ര നടക്കും. ജൂലൈ 9ന് ഖമേനിയുടെ ജന്മസ്ഥലമായ മഷാദിലെ ഇമാം റെസ മസ്ജിദിൽ ഖബറടക്കം നടക്കും. കനത്ത സുരക്ഷയിലാണ് ഇറാൻ ഖമേനിയുടെ സംസ്കാര ചടങ്ങുകൾ നടത്തുന്നത്. അലി ഖമേനിയോടൊപ്പം കൊല്ലപ്പെട്ട മകൾ, കൊച്ചുമകൾ, മരുമകൻ എന്നിവരുടെ ഭൗതികശരീരങ്ങളും അ‌ദ്ദേഹത്തിന്റെ മൃതദേഹത്തോടൊപ്പം പൊതുദർശനത്തിന് വച്ചിട്ടുണ്ട്.

English Summary

The week-long funeral of Iran’s Supreme Leader Ayatollah Ali Khamenei has begun in Iran. But some are wondering whether Iran violated religious law to preserve his body. According to Islamic law, chemicals cannot be used on a dead body. In such a situation, it is doubtful how it could be preserved without embalming. However, his body was not embalmed, but kept in a refrigerated chamber.

Follow Us
Related Stories
മലയാളികൾക്ക് ആശ്വാസം; ഗൾഫ് സെക്ടറിലെ വിമാന സർവീസുകൾ പൂർണ്ണമായും പുനഃസ്ഥാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ്; പുതിയ സമയക്രമങ്ങൾ ഇങ്ങനെ
US – Iran Conflict: ‘അമേരിക്ക തോറ്റു കഴിഞ്ഞു, ഖമേനിയുടെ ചോരയ്ക്ക് പകരം ചോദിക്കും’; ഇറാൻ പാർലമെന്റ് സ്പീക്കർ
Etihad Rail: കുറഞ്ഞ ചിലവിൽ രാജകീയ യാത്ര, എത്തിഹാദ് റെയിലിൻ്റെ ടിക്കറ്റ് നിരക്കുകൾ, ഓഫറുകൾ; കൂടുതൽ അറിയാം…!
യു.എ.ഇയിൽ ഇന്ത്യൻ പാസ്പോർട്ട് വിസാ സേവനങ്ങളിൽ വീണ്ടും മാറ്റം; ഇക്കാാര്യങ്ങൾ ശ്രദ്ധിക്കുക!
Iran-US Conflict: യുദ്ധത്തിന് വയ്യ! ഇറാനുമായി ചര്‍ച്ചകള്‍ തുടരാന്‍ ട്രംപ്, പോസ്റ്റീവ് ട്രാക്കിലെന്ന് ഖത്തര്‍
50000 പേർ ഭാഗമായ BAPS ചാരിറ്റീസ് വാക്ക്, അമേരിക്കൻ വാർഷികം
കൈകളിലെ മീന്‍ മണം മാറ്റാന്‍ കാപ്പിപൊടി മതി
ഓർമശക്തി കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
മണി പ്ലാൻ്റ് വെള്ളത്തിലോ മണ്ണിലോ വീടിനുള്ളിൽ വയ്ക്കേണ്ടത്?
പീസ് ലില്ലി വളർത്തിയാൽ ടെൻഷൻ കുറയുമോ? അറിയേണ്ടത്
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം