AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Benjamin Netanyahu: ആ നെതന്യാഹു തന്നെയാണോ, ഈ നെതന്യാഹു? ആകെ മൊത്തം കണ്‍ഫ്യൂഷന്‍; കാരണം കയ്യിലുള്ള കാപ്പി

Benjamin Netanyahu Latest video: ബെഞ്ചമിന്‍ നെതന്യാഹുവിന്റേതായി പുറത്തുവന്നതെല്ലാം ഒറിജിനല്‍ ദൃശ്യങ്ങളാണെന്നും, അദ്ദേഹം ജീവനോടെയുണ്ടെന്നും ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ.

Benjamin Netanyahu: ആ നെതന്യാഹു തന്നെയാണോ, ഈ നെതന്യാഹു? ആകെ മൊത്തം കണ്‍ഫ്യൂഷന്‍; കാരണം കയ്യിലുള്ള കാപ്പി
ബെഞ്ചമിൻ നെതന്യാഹുImage Credit source: x.com/netanyahu
Jayadevan AM
Jayadevan AM | Published: 16 Mar 2026 | 03:25 PM

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അല്‍ ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വകവരുത്തുമെന്ന് പ്രഖ്യാപിച്ച് റെവല്യൂഷണറി ഗാര്‍ഡ്‌സ് രംഗത്തെത്തിയിരുന്നു. നെതന്യാഹുവിന്റെ ഓഫീസ് ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാന്‍ അവകാശവാദവും ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ നെതന്യാഹു കൊല്ലപ്പെട്ടെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ വ്യാപകമായി. എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ സാധൂകരിക്കുന്ന ഒരു തെളിവും പുറത്തുവന്നിട്ടില്ല.

നെതന്യാഹുവിന്റേതെന്ന തരത്തില്‍ ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോകളെല്ലാം എഐ ആണെന്ന് സംശയിക്കുന്നവരുമുണ്ട്. അടുത്തിടെ പ്രചരിച്ച ഒരു വീഡിയോയില്‍ നെതന്യാഹുവിന്റെ കയ്യില്‍ ആറു വിരലുകള്‍ തോന്നിപ്പിച്ചെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ ഒരു വാദം. ഇതിന് പിന്നാലെ നെതന്യാഹു ജീവനോടെയുണ്ടെന്ന് വ്യക്തമാക്കി ഇസ്രായേല്‍ രംഗത്തെത്തുകയും ചെയ്തു.

എന്നാല്‍ സെക്യൂരിറ്റി മീറ്റിങില്‍ പങ്കെടുക്കാതെ നെതന്യാഹു വിട്ടുനിന്നത് ഊഹാപോഹങ്ങള്‍ വീണ്ടും ശക്തമാക്കി. നിലവിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍, ഇത്രയും പ്രധാനപ്പെട്ട യോഗത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി പങ്കെടുക്കാത്തത് എന്താണെന്ന ചോദ്യവുമുയര്‍ന്നു.

Also Read: Iran Drone Attack: പ്രവാസികളേ ജാഗ്രത കൈവിടല്ലേ; ദുബായ് വിമാനത്താവളത്തിന് സമീപം ആക്രമണം

ഇതിന് പിന്നാലെ നെതന്യാഹുവിന്റെ ഔദ്യോഗിക ‘എക്‌സ്’ പേജില്‍ അദ്ദേഹത്തിന്റെ ഒരു വീഡിയോയും പ്രത്യക്ഷപ്പെട്ടു. ഒരു കോഫി ഷോപ്പില്‍, അദ്ദേഹം കാപ്പി കുടിച്ച് നില്‍ക്കുന്നതായിരുന്നു വീഡിയോയില്‍. ജറുസലേം ഹിൽസിലെ ദി സതാഫ് കഫേയിലെ വീഡിയോ ആണിതെന്നാണ് റിപ്പോര്‍ട്ട്.

താന്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുകളെ പരിഹസിച്ച അദ്ദേഹം, താന്‍ കാപ്പിക്കു വേണ്ടി മരിക്കുകയാണെന്ന് തമാശ രൂപേണ പ്രതികരിക്കുകയും ചെയ്തു. തന്റെ വിരലുകളുടെ എണ്ണം കാണിക്കാന്‍ അദ്ദേഹം കൈ ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു. എന്നാല്‍ ഇതും ഡീപ്‌ഫേക്ക് ആണെന്ന സംശയമുന്നയിച്ച് നിരവധി പേരാണ് ഈ വീഡിയോക്ക് താഴെ കമന്റു ചെയ്യുന്നത്.

ഇത്രയും പ്രധാനപ്പെട്ട യോഗങ്ങളില്‍ പങ്കെടുക്കാതെ നെതന്യാഹു കോഫി ഷോപ്പുകളില്‍ കറങ്ങി നടക്കുകയാണോ എന്നായിരുന്നു ചിലരുടെ ചോദ്യം. ഈ വീഡിയോയില്‍ നെതന്യാഹുവിന്റെ മുഖത്ത് യാതൊരു ചുളിവുകളും കാണുന്നില്ലെന്ന് മറ്റ് ചിലര്‍ അഭിപ്രായപ്പെടുന്നു. കാപ്പി കുടിച്ചിട്ടും അതിന്റെ അളവ് കുറയുന്നില്ലോ എന്ന സംശയം ഉന്നയിക്കുന്നവരുമുണ്ട്.

നെതന്യാഹു ജീവനോടെയുണ്ട്‌

നെതന്യാഹുവിന്റേതായി പുറത്തുവന്നതെല്ലാം ഒറിജിനല്‍ ദൃശ്യങ്ങളാണെന്നും, അദ്ദേഹം ജീവനോടെയുണ്ടെന്നും ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ പറഞ്ഞു. നെതന്യാഹുവിന്റെ വീഡിയോ കൃത്രിമബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ചതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Follow Us