കച്ചവടക്കാർക്ക് വമ്പൻ ഇളവുമായി ഷാർജ പൊലീസ്!; ആർക്കെല്ലാം പ്രയോജനപ്പെടുമെന്ന് അറിയേണ്ടേ ?
Running a Business in Sharjah? Don't Miss This 50% Discount on Fines & Fees : വാണിജ്യ-വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന ചിലവ് കുറയ്ക്കുക. നിക്ഷേപകർക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങൾ പുതിയ നടപടിയിലൂടെ കൈവരിക്കാനാകും എന്നാണ് ഷാർജ എക്സിക്യുട്ടീവ് കൗൺസിൽ പ്രതീക്ഷിക്കുന്നത്. സ്ഥാപനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഫീസുകളിലും, നിയമലംഘനങ്ങൾക്ക് ഈടാക്കുന്ന പിഴ തുകയിലുമാണ് വലിയ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്

പ്രതീകാത്മക ചിത്രം
ഷാർജയിലെ ബിസിനസ്സ് മേഖലക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനവുമായി ഷാർജ പൊലീസ്. വ്യാപാര സ്ഥപനങ്ങളുടെ പ്രവർത്തന ചിലവ് വലിയ രീതിയിൽ കുറയ്ക്കാൻ സഹായിക്കുന്ന തരത്തിൽ സാമ്പത്തിക ആനുകൂല്യങ്ങൾക്കും ഫീസ് ഇളവുകൾക്കുമാണ് ഷാർജ പൊലീസ് ഹെഡ്ക്വാർടേഴ്സ് അംഗീകാരം നൽകിയിരിക്കുന്നത്. ഷാർജ എക്സിക്യൂട്ടീസ് കൗൺസിലിൻ്റെ തീരുമാനത്തിന് പിന്നാലെയാണ് പ്രഖ്യാപനവുമായി ഷാർജ പൊലീസ് രംഗത്തെത്തിയത്.
ബിസിനസ്സുകളെ പിന്തുണക്കുന്നതിൻ്റെയും, എമിറേറ്റിലെ സാമ്പത്തിക അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്തുന്നതിൻ്റെയും ഭഗമായാണ് നടപപടി. വാണിജ്യ-വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന ചിലവ് കുറയ്ക്കുക. നിക്ഷേപകർക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങൾ പുതിയ നടപടിയിലൂടെ കൈവരിക്കാനാകും എന്നാണ് ഷാർജ എക്സിക്യുട്ടീവ് കൗൺസിൽ പ്രതീക്ഷിക്കുന്നത്. സ്ഥാപനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഫീസുകളിലും, നിയമലംഘനങ്ങൾക്ക് ഈടാക്കുന്ന പിഴ തുകയിലുമാണ് വലിയ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ഷാർജയിലെ മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യൻ പ്രവാസികൾക്കും തീരുമാനം വലിയ നേട്ടമാകും.
ഇളവുകൾ ഇങ്ങനെ
-
സെക്യൂരിറ്റി പെർമിറ്റ് പുതുക്കൽ: വിവിധ ബിസിനസ്സ് ആവശ്യങ്ങൾക്കുള്ള സുരക്ഷാ പെർമിറ്റ് പുതുക്കുന്നതിനായി ഈടാക്കുന്ന ഫീസിൽ 50 ശതമാനം ഇളവ് ലഭിക്കും.
-
പിഴ തുകയിൽ ആശ്വാസം: നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ബിസിനസ്സ് സ്ഥാപനങ്ങൾ നൽകാനുള്ള പിഴ തുകയിൽ 50 ശതമാനം ഡിസ്കൗണ്ട് അനുവദിച്ചിട്ടുണ്ട്. ഇത് നിലവിൽ വലിയ തുക പിഴ കുടിശ്ശികയുള്ള സ്ഥാപനങ്ങൾക്ക് ആശ്വാസമാകും.
-
സുരക്ഷാ സംവിധാനങ്ങൾ: അംഗീകൃത സുരക്ഷാ സംവിധാനങ്ങൾ സബ്‌സ്‌ക്രൈബ് ചെയ്യുന്നതിനുള്ള ഫീസിലും 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
-
പരിശീലന പരിപാടികൾ: കമ്പനികൾ നിർബന്ധമായും പങ്കെടുക്കേണ്ട സുരക്ഷാ പരിശീലന പരിപാടികളുടെ ഫീസിൽ 20 ശതമാനം ഡിസ്കൗണ്ടും ലഭിക്കും.
-
നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള ഇളവുകൾക്ക് പുറമെ വ്യാപാരി സമൂഹത്തിന് ഗുണകരമാകുന്ന നിലയിൽ കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുമെന്നും ഷാർജ പൊലീസ് അറിയിച്ചു.
Also Read: യു.എ.ഇയിൽ നിന്ന് നാട്ടിലേക്ക് വരാൻ തയ്യാറെടുക്കുകയാണോ? കുറഞ്ഞ നിരക്കിൽ എത്താവുന്ന നഗരങ്ങൾ ഏതൊക്കെയെന്ന് അറിയൂ!
ശ്രദ്ധിക്കുക, ഈ ഇളവുകൾ മൂന്ന് മാസത്തേക്ക് മാത്രം
തീരുമാനം ഔദ്യോഗികമായി പ്രാബല്യത്തിൽ വന്ന തീയതി മുതൽ മൂന്ന് മസ കാലയളവിലേക്ക് മാത്രമായിരിക്കും ഈ ഇളവുകൾ ലഭ്യമാവുക എന്ന് ഷാർജ പൊലീസ് പ്രത്യേകം അറിയിച്ചിട്ടുണ്ട്. അതിനാൽ സമയപരിധി തീരുന്നതിന് മുൻപ് തന്നെ ഈ സുവർണാവസം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു. എമിറേറ്റിലെ സാമ്പത്തിക ചലനങ്ങൾക്ക് കൂടുതൽ വേഗത നൽകാനും, നിക്ഷേപകർക്ക് അനുകൂലമായ ബിസിനസ്സ് സൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിനുമുള്ള ഷാർജ സർക്കാരിൻ്റെയും പൊലീസിൻ്റെയും നിരന്തരമായ ശ്രമങ്ങളുടെ ഭാഗണ്‌യാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
English Summary
In a major relief for businesses, Sharjah Police has announced a comprehensive package of financial incentives, including a 50% discount on security permit renewals, outstanding security-related fines, and security system subscriptions. Additionally, a 20% discount is offered on mandatory training programs. Valid for three months, this initiative aims to reduce operational costs and boost the emirate’s economic and investment environment.