യു.എ.ഇയിൽ നിന്ന് നാട്ടിലേക്ക് വരാൻ തയ്യാറെടുക്കുകയാണോ? കുറഞ്ഞ നിരക്കിൽ എത്താവുന്ന നഗരങ്ങൾ ഏതൊക്കെയെന്ന് അറിയൂ!
Flight Tickets to Kerala Too Expensive? Try These Low-Cost Alternative Routes: എമിറേറ്റ്‌സ്, ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ എയർലൈനുകളിലെ നിരക്കുകൾ പരിശോധിച്ചതിൽ ചില റൂട്ടുകളിൽ നിരക്കുകളിൽ വലിയ വർധന കാണാം. എന്നാൽ ചില റൂട്ടുകളിൽ നിരക്കുകൾ താരതമ്യേന കുറവാണ്.
യു.എ.ഇയിൽ വേനലവധി ആരംഭിക്കുകയാണ്. പ്രവാസികൾ കുടുംബത്തോടൊപ്പം നാട്ടിലെ തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാനായി എത്തുന്ന സമയം. ദശലക്ഷ കണക്കിന് വരുന്ന ഇന്ത്യൻ പ്രവാസികളിൽ ഭൂരിഭാഗവും നാട്ടിലേക്ക് മടങ്ങുന്ന കാര്യം ഒന്ന് ആലോചിച്ച് നോക്കു. ഇന്ത്യയിലേക്കുള്ള വിമാന സർവീസുളിൽ വലിയ തിരക്ക് അനുഭവപ്പെടുന്ന കാലമാണ് ഇത്. തിരക്ക് വർധിക്കുന്നതോടെ വിമാന നിരക്ക് റോക്കറ്റ് പോലെ കുതിക്കും. അത് തന്നെയാണ് ഇത്തവണയും പ്രവാസിക:ളെ കാത്തിരിക്കുന്നത്.
ജൂൺ, ജുലൈ മാസങ്ങളിൽ വിമാന നിരക്കുകളിൽ വലിയ വ്യത്യാസമാണ് അനുഭവപ്പെടുക. വേനലവധിക്കാലം അവസനിക്കുന്ന ഓഗസ്റ്റിലും സ്ഥിതി മറിച്ചല്ല. 1,400 ദിർഹം മുതൽ 9,200 ദിർഹം വരെയാണ് നാട്ടിൽ പോയി മടങ്ങി വരുന്നതിന് ഈ മാസങ്ങളിൽ പ്രവാസികൾ നൽകേണ്ടി വരിക. ഈ നിരക്കിൽ എപ്പോഴും മാറ്റം വന്നുകൊണ്ടിരിക്കും എന്നതും പ്രത്യേകം ശ്രദ്ധിക്കണം. എമിറേറ്റ്‌സ്, ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ എയർലൈനുകളിലെ നിരക്കുകൾ പരിശോധിച്ചതിൽ ചില റൂട്ടുകളിൽ നിരക്കുകളിൽ വലിയ വർധന കാണാം. എന്നാൽ ചില റൂട്ടുകളിൽ നിരക്കുകൾ താരതമ്യേന കുറവാണ്.
ഏറ്റവും ഉയർന്ന നിരക്ക് ഈ നഗരങ്ങളിലേക്ക്
ഹൈദരാബാദിലേക്കാണ് യാത്രക്കാർക്ക് ഏറ്റവും ഉയർന്ന നിരക്ക് നൽകേണ്ടി വരുന്നത്. 9,250 ദിർഹമാണ് റിട്ടേൺ ഉൾപ്പടെ ഒരാൾക്ക് നൽകേണ്ടി വരിക. ഡൽഹിയിലേക്ക് 9,090 ദിർഹവും നൽകണം. മലയാളികളായ പ്രവാസികളുടെ ബജറ്റിനെ താളം തെറ്റിക്കുന്നതാണ് കൊച്ചിയിലേക്കുള്ള നിരക്കിലെ വർധന. 7,800 ദിർഹമാണ് റിട്ടേൺ ഉൾപ്പടെ കൊച്ചി റൂട്ടിൽ ഒരാൾക്ക് നൽകേണ്ടത്. നിരക്ക് അനുനിമിഷം വർധിക്കുകയാണ് എന്നതും പ്രവാസി മലയാളികളെ ആശങ്കയിലാക്കുന്നുണ്ട്.
Also Read: Iran-US Conflict: ഗള്‍ഫ് മേഖല കനത്ത ജാഗ്രതയില്‍; സൈറണുകള്‍ മുഴങ്ങുന്നു, മിസൈല്‍ വര്‍ഷം രൂക്ഷം
കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാവുന്ന നഗരങ്ങൾ
അതേസമയം, ഏറ്റവും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ സാധിക്കുന്ന നഗരം മുംബൈയാണ്. ചില എയർലൈനുകളിൽ 1,404 ദിർഹത്തിന് മുംബൈയിലേക്ക് ടിക്കറ്റുകൾ ലഭ്യമാണ്. ചെന്നൈയിലേക്കുള്ള നിരക്ക് ആരംഭിക്കുന്നത് 1,678 ദിർഹത്തിലാണ്.
ഈ നിരക്കുകൾ തമ്മിലുള്ള വ്യത്യാസം വളരെ വലുതാണ്. നാലംഗങ്ങളുള്ള ഒരു കുടുംബത്തിന് ഹൈദരാബാദിലേക്ക് പോയി വരണമെങ്കിൽ ഏകദേശം 37,000 ദിർഹം ടിക്കറ്റിന് മാത്രം ചിലവാകും. എന്നാൽ ഇതേ കുടുംബത്തിന് ബജറ്റ് എയർലൈനുകൾ വഴി മുംബൈയിലേക്ക് യാത്ര ചെയ്യാൻ 6,000 ദിർഹത്തിൽ താഴെ മാത്രമേ ചിലവാകൂ.
സ്കൂൾ അവധി, വേനൽക്കാല യാത്രക്കാരുടെ തിരക്ക്, കുറഞ്ഞ സീറ്റുകൾ എന്നിവയാണ് വിമാന നിരക്ക് കുത്തനെ ഉയരാൻ കാരണമെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു. ജൂൺ മാസം അവസാന ആഴ്ചകളിലെയും ഓഗസ്റ്റ് മാസത്തിലെയും മിക്ക വിമാന സർവീസുകളിലും ടിക്കറ്റുകൾ ഇതിനോടകം വിറ്റു തീർന്നിട്ടുണ്ട്. ദക്ഷിണേന്ത്യയിലേക്കുള്ള സർവീസുകളിലാണ് ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നിരിക്കുന്നത്. യാത്രക്കാരുടെ എണ്ണം വളരെ കൂടുതലാണ് എന്നതാണ് ഇതിന് കാരണം. ഉത്തരേന്ത്യ ഉത്സവ കാലത്തേക്ക് കടക്കുന്നതിനാൽ ഡൽഹിയിലേക്കുള്ള ടിക്കറ്റ് നിരക്കുകളിലും വലിയ വർധനവുണ്ടായി.
പണം ലാഭിക്കാൻ പ്രവാസികളുടെ പുതിയ വഴി
യാത്രാച്ചെലവ് കുറയ്ക്കുന്നതിനായി പ്രവാസികൾ ഇപ്പോൾ പുതിയ വഴികൾ തേടുകയാണ്. നേരിട്ട് നാട്ടിലെത്തുന്നതിന് പകരം ബജറ്റ് എയർ ലൈനുകളെ ആശ്രയിച്ച് ചെന്നൈയിലേക്കോ മുംബൈയിലേക്കോ എത്തി, അവിടെ നിന്ന് ആഭ്യന്തര വിമാന സർവീസ് വഴിയോ, ടെയിൻ സർവിസ് വഴിയോ നാട്ടിലെത്തുക എന്നാണ് മലയാളികൾക്ക് ഉൾപ്പടെ പരീക്ഷിക്കാവുന്ന കാര്യം. ഈ രീതിയിൽ യത്ര ചെയ്യുമ്പോൾ നാട്ടിലെത്താൻ കൂടുതൽ സമയമെടുക്കുമെങ്കിലും വലിയൊരു തുക തന്നെ ലാഭിക്കാൻ സാധിക്കും. എന്നാൽ സീറ്റുകൾ പരിമിതമായതിനാൽ സമയം വൈകുന്നതിനനുസരിച്ച് ഈ മാർഗവും ചിലവേറിയതായി മാറിയേക്കാം. അതിനാൽ യാത്രാ പദ്ധതി മുൻകൂട്ടി പ്ലാൻ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക.
English Summary
As return flight fares from the UAE to Kerala soar up to Dh7,800 this August, budget-conscious expats are utilizing alternative routes. By flying into more affordable Indian cities like Mumbai or Chennai for as low as Dh1,404, passengers take domestic connecting flights to Kerala, saving thousands of dirhams.