AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Iran Black Rain: എന്താണ് ഇറാനിൽ ഭീതി പടർത്തിയ കറുത്ത മഴ, മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും ഇതാ

Black Rain Hits Iran, Health Alerts: എണ്ണശാലകൾ കത്തുമ്പോഴുണ്ടാകുന്ന സൾഫർ സംയുക്തങ്ങളും വിഷരാസവസ്തുക്കളും ഈർപ്പവുമായി ചേർന്ന് അമ്ലമഴയായും മാറുന്നു. ആണവ സ്ഫോടനങ്ങൾ, വൻ കാട്ടുതീകൾ, വ്യാവസായിക ദുരന്തങ്ങൾ എന്നിവയ്ക്ക് ശേഷമാണ് സാധാരണയായി ഇത്തരം മഴ കാണപ്പെടുന്നത്.

Iran Black Rain: എന്താണ് ഇറാനിൽ ഭീതി പടർത്തിയ കറുത്ത മഴ, മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും ഇതാ
Black Rain IranImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 14 Mar 2026 | 02:33 PM

ടെഹ്‌റാൻ: ഇറാനിലെ ചില പ്രദേശങ്ങളിൽ അപൂർവവും ആശങ്കജനകവുമായ ബ്ലാക്ക് റെയിൻ (കറുത്ത മഴ) റിപ്പോർട്ട് ചെയ്തു. എണ്ണശുദ്ധീകരണ ശാലകളിലുണ്ടായ വൻ തീപിടിത്തത്തെയും സ്ഫോടനങ്ങളെയും തുടർന്ന് അന്തരീക്ഷത്തിലേക്ക് ഉയർന്ന കരിമ്പൊടിയും വിഷവാതകങ്ങളും മഴത്തുള്ളികളുമായി കലർന്നാണ് ഈ പ്രതിഭാസം ഉണ്ടായത്. എണ്ണമയമുള്ളതും കറുത്ത നിറത്തിലുള്ളതുമായ മഴ പെയ്തതോടെ ജനങ്ങൾ പരിഭ്രാന്തിയിലായിരിക്കുകയാണ്.

വായുവിൽ കലർന്ന കരിമ്പൊടി, ചാരം, എണ്ണാവശിഷ്ടങ്ങൾ, ഹൈഡ്രോകാർബണുകൾ എന്നിവ മഴത്തുള്ളികൾക്കൊപ്പം താഴേക്ക് പതിക്കുന്നതിനെയാണ് ‘ബ്ലാക്ക് റെയിൻ’ എന്ന് വിളിക്കുന്നത്. ശാസ്ത്രീയമായി ഇതിനെ Atmospheric Scavenging എന്ന് വിശേഷിപ്പിക്കുന്നു.
എണ്ണശാലകൾ കത്തുമ്പോഴുണ്ടാകുന്ന സൾഫർ സംയുക്തങ്ങളും വിഷരാസവസ്തുക്കളും ഈർപ്പവുമായി ചേർന്ന് അമ്ലമഴയായും മാറുന്നു. ആണവ സ്ഫോടനങ്ങൾ, വൻ കാട്ടുതീകൾ, വ്യാവസായിക ദുരന്തങ്ങൾ എന്നിവയ്ക്ക് ശേഷമാണ് സാധാരണയായി ഇത്തരം മഴ കാണപ്പെടുന്നത്.

ആരോഗ്യ ഭീഷണികൾ

കറുത്ത മഴയൊപ്പമെത്തുന്ന മലിനകണങ്ങൾ ശ്വാസകോശ സംബന്ധമായ വലിയ ആഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അന്തരീക്ഷത്തിലെ കരിമ്പൊടി ശ്വാസകോശത്തിന്റെ ആഴങ്ങളിലേക്ക് കടക്കുന്നത് ആസ്തമ, ബ്രോങ്കൈറ്റിസ് എന്നിവയ്ക്ക് കാരണമാകും.

Also Read: Mojtaba Khamenei: മുജ്തബ ഖമേനി പരിക്കേറ്റ് ഒളിവിൽ? വിവരം നൽകിയാൽ വന്‍തുക പ്രതിഫലമെന്ന് യുഎസ്

ഇതിലടങ്ങിയിരിക്കുന്ന Polycyclic Aromatic Hydrocarbons (PAHs), നിക്കൽ, വാനാഡ്യം തുടങ്ങിയ ലോഹങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് വഴിതെളിച്ചേക്കാം. മഴവെള്ളവുമായി നേരിട്ട് സമ്പർക്കമുണ്ടാകുന്നത് തൊലിപ്പുറത്ത് പൊള്ളലിനും ചൊറിച്ചിലിനും കാരണമാകും. ചരിത്രത്തിൽ മുൻപും സമാനമായ വിനാശകരമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1945-ൽ ഹിരോഷിമ ആണവ ബോംബ് ആക്രമണത്തിന് ശേഷം റേഡിയോ ആക്ടീവ് അവശിഷ്ടങ്ങൾ കലർന്ന കറുത്ത മഴ പെയ്തിരുന്നു. 1991-ലെ ഗൾഫ് യുദ്ധകാലത്ത് കുവൈറ്റിലെ എണ്ണക്കിണറുകൾക്ക് തീപിടിച്ചപ്പോൾ പലയിടത്തും എണ്ണ കലർന്ന മഴ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സുരക്ഷാ മുൻകരുതലുകൾ

സാഹചര്യം കണക്കിലെടുത്ത് അധികൃതർ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു.

  • ജനലുകൾ അടച്ചിട്ട് വീടിനകത്ത് തന്നെ കഴിയുക.
  • പുറത്തിറങ്ങുന്നവർ N95 മാസ്ക് നിർബന്ധമായും ധരിക്കുക.
  • മഴവെള്ളവുമായി നേരിട്ട് സമ്പർക്കം ഒഴിവാക്കുക.
  • തുറന്നുവെച്ച ഭക്ഷണസാധനങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക.

Follow Us