Colombia Plane Crash: കൊളംബിയയില്‍ 125 പേരുമായി പറന്ന സൈനിക വിമാനം തകര്‍ന്നുവീണു; നിരവധി മരണം

Colombia Military Plane C 130 Hercules Crash: കൊളംബിയയില്‍ സൈനിക വിമാനം തകര്‍ന്ന്‌ നിരവധി മരണം. 125 പേരുമായി പറന്നുയര്‍ന്ന വ്യോമസേനയുടെ വിമാനമാണ് തകര്‍ന്നുവീണത്. കുറഞ്ഞത് 34 പേരെങ്കിലും മരിച്ചതായി കൊളംബിയയിലെ പുതുമയോ വകുപ്പ് ഗവർണർ ജോൺ ഗബ്രിയേൽ മോളിന. കുറഞ്ഞത് 83 പേർക്ക് പരിക്കേറ്റതായും ജോൺ ഗബ്രിയേൽ മോളിന.

Colombia Plane Crash: കൊളംബിയയില്‍ 125 പേരുമായി പറന്ന സൈനിക വിമാനം തകര്‍ന്നുവീണു; നിരവധി മരണം

വിമാനം അപകടത്തില്‍പെടുന്നതിന് മുമ്പുള്ള ദൃശ്യങ്ങള്‍

Published: 

24 Mar 2026 | 06:18 AM

ബൊഗോട്ട: കൊളംബിയയില്‍ സൈനിക വിമാനം തകര്‍ന്നുവീണ് നിരവധി മരണം. 125 പേരുമായി പറന്നുയര്‍ന്ന കൊളംബിയന്‍ വ്യോമസേനയുടെ വിമാനമാണ് തകര്‍ന്നുവീണത്. കുറഞ്ഞത് 34 പേരെങ്കിലും മരിച്ചതായി കൊളംബിയയിലെ പുതുമയോ വകുപ്പ് ഗവർണർ ജോൺ ഗബ്രിയേൽ മോളിന പറഞ്ഞു. കുറഞ്ഞത് 83 പേർക്ക് പരിക്കേറ്റതായി ജോൺ ഗബ്രിയേൽ മോളിന വ്യക്തമാക്കി. അപകടകാരണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

സി-130 ഹെർക്കുലീസ് വിമാനമാണ് തകര്‍ന്നുവീണത്. പ്യൂർട്ടോ ലെഗുയിസാമോയിൽ നിന്ന് പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് വിമാനം തകർന്നുവീണത്. 80 പേര്‍ വരെ മരിച്ചിട്ടുണ്ടാകാമെന്ന് ആദ്യം സൈനിക വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടിയത്.

അപകടത്തിന് മുമ്പ് വിമാനം പറക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ പങ്കുവെച്ചിട്ടുണ്ട്‌. ഭയാനകമായ അപകടമാണ് നടന്നതെന്ന്‌ ഗുസ്താവോ പെട്രോ പ്രതികരിച്ചു. വേദനാജനകമായ സംഭവം എന്നായിരുന്നു പ്രതിരോധ മന്ത്രി പെഡ്രോ സാഞ്ചസിന്റെ പ്രതികരണം.

114 സൈനികരും 11 ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നെന്ന്‌ ജനറൽ കാർലോസ് ഫെർണാണ്ടോ സിൽവ റൂഡ സ്ഥിരീകരിച്ചു.

Also Read: Plane Collide with Truck: വിമാനം ട്രക്കുമായി കൂട്ടിയിടിച്ച് അപകടം!2 പേർ മരിച്ചു,നാലുപേർ ഗുരുതരാവസ്ഥയിൽ

സൈനിക നടപടി

സമീപ ആഴ്ചകളില്‍ ശക്തമായ സൈനിക നടപടികള്‍ നടന്ന സ്ഥലത്താണ് അപകടമുണ്ടായതെന്നാണ് ശ്രദ്ധേയം. മയക്കുമരുന്ന് കടത്ത് സംഘങ്ങളെയടക്കം ലക്ഷ്യമിട്ട് ഇവിടെ സൈനിക നടപടികള്‍ ഇവിടെ പുരോഗമിച്ചിരുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
ഗ്ലോബൽ വില്ലേജിലേക്ക് യാത്ര ചെയ്യാൻ ഇനി വെറും 10 ദിർഹം മതി; പ്രത്യേക ബസ് സർവീസുകളുടെ പൂർണ വിവരങ്ങൾ ഇതാ!
ഇറാനെതിരെ ‘മദർ ഓഫ് ഓൾ ബോംബ്’ പ്രയോഗിക്കാൻ അമേരിക്ക? ആണവ-ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പെൻ്റഗൺ നീക്കമെന്ന് റിപ്പോർട്ട്
Saudi Attack: സൗദിയിൽ ആക്രമണങ്ങൾ; ഇന്ത്യക്കാർ പരിഭ്രാന്തരാകരുത്, നിർദേശവുമായി ഇന്ത്യൻ അംബാസഡർ
ഷാർജയിലെ അൽ ദൈദ് എത്തിഹാദ് റെയിൽ സ്റ്റേഷനിലേക്ക് മുന്ന് ബസ് സർവിസുകൾ; റൂട്ടുകളും സമയക്രമവും അറിയൂ!
യു.എസിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വെടിവയ്പ്പ് നടത്താൻ പദ്ധതിയിട്ട 19-കാരൻ അറസ്റ്റിൽ
Houthi Attack: ഇസ്രായേലിലേക്കും സൗദിയിലേക്കും മിസൈൽ ഭീഷണി; ചൈനീസ് സാങ്കേതികവിദ്യയിൽ ഹൂതികളുടെ നീക്കം
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ആൻഡമാൻ യാത്ര പ്ലാൻ ചെയ്യുകയാണോ? IRCTC-യുടെ കിടിലൻ പാക്കേജ് ഇതാ!
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?