AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Plane Collide with Truck: വിമാനം ട്രക്കുമായി കൂട്ടിയിടിച്ച് അപകടം!2 പേർ മരിച്ചു,നാലുപേർ ഗുരുതരാവസ്ഥയിൽ

Plane Collide with Truck 2 death: എല്ലാ വിമാനങ്ങളും ജെഎഫ്‌കെ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടതായാണ് റിപ്പോർട്ട്. എയർ കാനഡ സിആർജെ-900 വിമാനം ടാക്‌സിവേയിലൂടെ കടന്നുപോകുന്നതിനിടെ റൺവേ 4 ന് സമീപമാണ് സംഭവം ഉണ്ടായതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൂട്ടിയിടിയെ തുടർന്ന് അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി....

Plane Collide with Truck: വിമാനം ട്രക്കുമായി കൂട്ടിയിടിച്ച് അപകടം!2 പേർ മരിച്ചു,നാലുപേർ ഗുരുതരാവസ്ഥയിൽ
Canada Plane Collide With TruckImage Credit source: Tv9 Network
Ashli C
Ashli C | Published: 23 Mar 2026 | 12:39 PM

ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിലെ റൺവേയിൽ ജൂത യാത്രക്കാരുമായി പോയ വിമാനത്തിൽ ഒരു ഫയർ ട്രക്ക് ഇടിച്ചുകയറി അപകടം. സംഭവത്തിൽ രണ്ടുപേരും മരിക്കുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. മുന്നറിയിപ്പുകൾ അവഗണിച്ച് ട്രക്ക് നിർത്താതെ വിമാനത്തിൽ ലഭിച്ചതായാണ് റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ വിമാനത്താവളം അടച്ചു.

എല്ലാ വിമാനങ്ങളും ജെഎഫ്‌കെ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടതായാണ് റിപ്പോർട്ട്. എയർ കാനഡ സിആർജെ-900 വിമാനം ടാക്‌സിവേയിലൂടെ കടന്നുപോകുന്നതിനിടെ റൺവേ 4 ന് സമീപമാണ് സംഭവം ഉണ്ടായതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൂട്ടിയിടിയെ തുടർന്ന് അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി.

അപകടത്തിൽ വിമാനത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് അതേസമയം യാത്രക്കാരെ സുരക്ഷിതമായി മാറ്റിയെന്നും റിപ്പോർട്ട്. കൂടാതെ ട്രക്കിൽ ഉണ്ടായിരുന്നവർക്കും പരിക്കേറ്റിട്ടുണ്ട്. അപകടം നടക്കുന്ന സമയത്ത് വിമാനത്തിൽ നൂറോളം യാത്രക്കാർ ഉണ്ടായിരുന്നു എന്നാണ് സൂചന. മണിക്കൂറിൽ ഏകദേശം 39 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുമ്പോൾ വിമാനം ട്രക്കില് ഇരിക്കുന്നത്. അതേസമയം അപകടത്തിൽ എയർ കാനഡയോ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ഇതുവരെ ഔദ്യോഗികമായ പ്രതികരണം നടത്തിയിട്ടില്ല.

 

 

Follow Us