AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഇറാൻ യുദ്ധത്തിന് പിന്നാലെ ക്യൂബയിലേക്ക് കണ്ണുനട്ട് ട്രംപ്; അമേരിക്കൻ യുദ്ധക്കപ്പലുകൾ തീരത്തെത്തുമെന്ന് സൂചന

Iran War Aftermath Trump Hints at Possible Move Against Cuba: ഇറാനില്‍ നിന്ന് മടങ്ങിവരുമ്പോള്‍ ക്യൂബയ്ക്കരികില്‍ ഒരു ചെറിയ ഇടവേളയുണ്ടാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ക്യൂബയുടെ തീരത്തുകൂടി കടന്നുപോകുമെന്നും അതിലൊന്ന് തീരത്തുനിന്ന് ഏകദേശം 50 യാര്‍ഡ് അകലെ നിര്‍ത്തുമെന്നും ട്രംപ് പറഞ്ഞു.

ഇറാൻ യുദ്ധത്തിന് പിന്നാലെ ക്യൂബയിലേക്ക് കണ്ണുനട്ട് ട്രംപ്; അമേരിക്കൻ യുദ്ധക്കപ്പലുകൾ തീരത്തെത്തുമെന്ന് സൂചന
ഡൊണാള്‍ഡ് ട്രംപ്Image Credit source: PTI
Shiji M K
Shiji M K | Published: 24 Oct 2026 | 06:38 AM

വാഷിങ്ടണ്‍: ഇറാനുമായുള്ള യുദ്ധത്തിന് പിന്നാലെ ക്യൂബയുടെ കാര്യത്തില്‍ ഇടപെടുമെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനില്‍ നിന്ന് മടങ്ങുന്ന അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ക്യൂബയുടെ തീരത്തിന് സമീപം നിര്‍ത്തിയേക്കുമെന്നും തുടര്‍ന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ കരാര്‍ പൂര്‍ത്തിയാക്കാന്‍ ഇടപെടുമെന്നുമാണ് ട്രംപിന്റെ പരാമര്‍ശം. ഫ്‌ളോറിഡയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യൂബയുമായി ബന്ധപ്പെട്ട അമേരിക്കയുടെ നിലപാട് കൂടുതല്‍ കടുപ്പിക്കുന്നതിന്റെ സൂചനയായാണ് ഈ പ്രസ്താവന വിലയിരുത്തപ്പെടുന്നത്.

ഇറാനില്‍ നിന്ന് മടങ്ങിവരുമ്പോള്‍ ക്യൂബയ്ക്കരികില്‍ ഒരു ചെറിയ ഇടവേളയുണ്ടാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ക്യൂബയുടെ തീരത്തുകൂടി കടന്നുപോകുമെന്നും അതിലൊന്ന് തീരത്തുനിന്ന് ഏകദേശം 50 യാര്‍ഡ് അകലെ നിര്‍ത്തുമെന്നും ട്രംപ് പറഞ്ഞു. തുടര്‍ന്ന് മാര്‍ക്കോ റൂബിയോയെ അയച്ച് കരാര്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്യൂബയ്‌ക്കെതിരെ സമ്മര്‍ദം ശക്തമാക്കി ട്രംപ്

ക്യൂബയിലെ നിലവിലെ ഭരണസംവിധാനത്തിനെതിരെ ട്രംപും മാര്‍ക്കോ റൂബിയോയും നേരത്തെയും കടുത്ത നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. ക്യൂബയുടെ സാമ്പത്തിക പ്രതിസന്ധിയും അമേരിക്കയുടെ എതിരാളികളുമായുള്ള ബന്ധവും ചൂണ്ടിക്കാട്ടിയാണ് വാഷിങ്ടണ്‍ സമ്മര്‍ദം ശക്തമാക്കുന്നത്. ക്യൂബയില്‍ രാഷ്ട്രീയ മാറ്റം വേണമെന്ന നിലപാടും അമേരിക്കന്‍ ഭരണകൂടം ആവര്‍ത്തിക്കുന്നുണ്ട്.

Also Read: Tibet Earthquake: ടിബറ്റിൽ അതിശക്തമായ ഭൂചലനം: 18 മരണം, മുന്നൂറോളം വീടുകൾ തകർന്നു

ക്യൂബയുമായി ചര്‍ച്ചകള്‍ നടത്തിവരുന്നതായി ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇരുരാജ്യങ്ങള്‍ക്കും ഒരു ധാരണയിലെത്താന്‍ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ നിലവിലെ ക്യൂബന്‍ നേതൃത്വവുമായി നയതന്ത്രപരമായ പരിഹാരം കണ്ടെത്താനാകുമോ എന്ന കാര്യത്തില്‍ അമേരിക്കന്‍ ഭരണകൂടത്തിന് സംശയങ്ങളുണ്ട്.

ട്രംപിന്റെ പ്രസംഗത്തിന് പിന്നാലെ മാര്‍ക്കോ റൂബിയോയും ക്യൂബയെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചു. രാജ്യത്ത് മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരം ഉപയോഗപ്പെടുത്താമെന്നായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. സിഐഎയുമായി രഹസ്യമായ സഹകരണം സ്ഥാപിക്കുന്നതിലൂടെ മാറ്റത്തിനായി പ്രവര്‍ത്തിക്കാമെന്നും റൂബിയോ സൂചിപ്പിച്ചു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങള്‍ അദ്ദേഹം നല്‍കിയിട്ടില്ല.

ചര്‍ച്ചകള്‍ക്കൊപ്പം ഉപരോധവും

ക്യൂബയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഇരുരാജ്യങ്ങളിലെയും പ്രതിനിധികള്‍ അടുത്ത മാസങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ചര്‍ച്ചകളില്‍നിന്ന് പ്രതീക്ഷിച്ച പുരോഗതി ഉണ്ടായില്ലെന്നാണ് അമേരിക്കയുടെ നിലപാട്. ഇതിന് പിന്നാലെ ക്യൂബന്‍ സര്‍ക്കാരിനെതിരായ സാമ്പത്തിക ഉപരോധങ്ങളും നിയന്ത്രണങ്ങളും കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.

English Summary

US President Donald Trump has hinted at a possible move against Cuba after the Iran war, suggesting that American warships could stop near the island on their return. However, no official military action against Cuba has been announced.

Follow Us