Donald Trump: ഇറാന്‍ എന്നെ വധിച്ചാല്‍ അവിടെ ബോംബ് വെച്ച് തകര്‍ത്തേക്കൂ; നിര്‍ദേശം നല്‍കി ട്രംപ്‌

Donald Trump Reveals Secret Order to Bomb Iran if He Is Assassinated: വളരെകാലമായി താന്‍ അവരുടെ ലിസ്റ്റിലുണ്ട്. അതാണ് തങ്ങളിപ്പോള്‍ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നത്. ഒരേയൊരു കാര്യം, എന്തെങ്കിലും സംഭവിച്ചാല്‍ അവര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ ബോംബ് വെച്ച് നശിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ താന്‍ നല്‍കിയിട്ടുണ്ടെന്ന് ട്രംപ്.

Donald Trump: ഇറാന്‍ എന്നെ വധിച്ചാല്‍ അവിടെ ബോംബ് വെച്ച് തകര്‍ത്തേക്കൂ; നിര്‍ദേശം നല്‍കി ട്രംപ്‌

ഡൊണാൾഡ് ട്രംപ്

Published: 

11 Jul 2026 | 06:10 AM

വാഷിങ്ടണ്‍: ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ തന്നെ കൊലപ്പെടുത്തുകയാണെങ്കില്‍ ശക്തമായ മറുപടി നല്‍കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ വളരെക്കാലമായി ഇറാന്റെ പട്ടികയിലുണ്ടെന്നും എന്തെങ്കിലും സംഭവിച്ചാല്‍ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള ആക്രമണം ഉണ്ടാകുമെന്നും ന്യൂയോര്‍ക്ക് പോസ്റ്റിനോട് സംസാരിക്കവെ ട്രംപ് പറഞ്ഞു.

വളരെകാലമായി താന്‍ അവരുടെ ലിസ്റ്റിലുണ്ട്. അതാണ് തങ്ങളിപ്പോള്‍ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നത്. ഒരേയൊരു കാര്യം, എന്തെങ്കിലും സംഭവിച്ചാല്‍ അവര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ ബോംബ് വെച്ച് നശിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ താന്‍ നല്‍കിയിട്ടുണ്ടെന്ന് ട്രംപ്.

ഇറാന്‍ തന്നെ വധിക്കാന്‍ ഗൂഢാലോചന നടത്തിയിരുന്നു, എന്നാല്‍ ഇസ്രായേലിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് പിന്നീട് ആ ശ്രമം ഉപേക്ഷിച്ചു. പുതിയ പദ്ധതികളൊന്നും അവരുടെ ആലോചനയിലില്ല, എന്നിരുന്നാലും തന്നെ കൊലപ്പെടുത്തണമന്നത് വര്‍ഷങ്ങളായുള്ള അവരുടെ ആഗ്രഹമാണെന്നും യുഎസ് പ്രസിഡന്റ് ആരോപിച്ചു.

ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥനായ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിന് ശേഷം താന്‍ ഇറാന്റെ ലക്ഷ്യമായി മാറി എന്നാണ് ട്രംപിന്റെ വാദം. ഇറാന്റെ കൊലപാത പട്ടികയില്‍ നമ്പര്‍ വണ്‍ ലക്ഷ്യമാണ് താനെന്ന് ട്രംപ് അവകാശപ്പെടുന്നു, നേരത്തെയും ട്രംപ് ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

അവരുടെ നേതാക്കളെല്ലാം കൊല്ലപ്പെട്ടു, അതിന് ശേഷവും അവര്‍ക്ക് മറ്റൊരു കൂട്ടം നേതാക്കളുണ്ടായിരുന്നു, അവരും പോയി. ഇപ്പോഴും അവര്‍ക്ക് നേതാക്കന്മാരുണ്ട്, അവരും പോയിട്ടുണ്ടാകാം, ഇല്ലയോ എന്ന് ആര്‍ക്കറിയാം, എന്ന് തുര്‍ക്കിയിലെ നാറ്റോ ഉച്ചകോടിയില്‍ സംസാരിക്കുന്നതിനിടെ ട്രംപ് പറഞ്ഞിരുന്നു. ഈ പ്രസംഗത്തിന് ശേഷം ട്രംപിന്റെ അമേരിക്കയിലേക്കുള്ള മടക്കയാത്രയില്‍ വൈറ്റ് ഹൗസില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു. പ്രസിഡന്റിന്റെ സുരക്ഷ വര്‍ധിപ്പിക്കാനാണ് പദ്ധതികള്‍ മാറ്റിയതെന്നായിരുന്നു വൈറ്റ് ഹൗസിന്റെ പ്രതികരണം.

Also Read: Iran-US Conflict: ഇറാനില്‍ കടന്ന് യുഎസ് ആക്രമണം, തിരിച്ചടിച്ച് സൈന്യം; ബഹ്‌റൈനും കുവൈത്തും കനത്ത ജാഗ്രതയില്‍

ഒരു പക്ഷെ ഇനി താനും പോയിരിക്കാം, കാരണം താന്‍ അവരുടെ നമ്പര്‍ വണ്‍ ലക്ഷ്യമാണ്. അത് എല്ലായിടത്തും തന്നെ പിന്തുടരുന്നുണ്ട്, ട്രംപ് പറയുന്നു. ഇന്ന് രാവിലെ താനൊരു കാര്യം കണ്ട്, അവരുടെ എല്ലാ ലിസ്റ്റുകളിലും താനും ഉണ്ട്. ഇതുവരെ ഭാഗ്യം കൊണ്ടുമാത്രം മുന്നോട്ടുപോയി, പക്ഷെ അത് അധികകാലം നിലനില്‍ക്കില്ലായിരിക്കും, ട്രംപ് തുടര്‍ന്ന് പറഞ്ഞു.

വെടിനിര്‍ത്തല്‍ അവസാനിച്ചുവെന്ന് ട്രംപ്

ഇറാനുമായുണ്ടായിരുന്ന താത്കാലിക വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചുവെന്ന് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ യുഎസിന് സമ്മതമാണെന്നും തന്റെ സ്വകാര്യ സമൂഹമാധ്യമമായ ട്രൂത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ ട്രംപ് കുറിച്ചു.

ഇറാന്റെ ഭാഗത്തുനിന്ന് ചര്‍ച്ച നടത്തുന്നവരെ തനിക്ക് ഒട്ടും ഇഷ്ടമല്ല, സത്യം പറഞ്ഞാല്‍, നമ്മള്‍ അവരോടൊപ്പം ചര്‍ച്ച നടത്തി ഒരുപാട് സമയം പാഴാക്കി, നമ്മള്‍ നമ്മുടെ കാര്യങ്ങള്‍ മാത്രം ചെയ്യണമെന്ന് താന്‍ കരുതുന്നു. ഇറാനിലെ 80 സ്ഥലങ്ങള്‍ യുഎസ് ആക്രമിച്ചതിന് ശേഷമുള്ള തന്റെ ആദ്യ പ്രസംഗത്തില്‍ ട്രംപ് ഇങ്ങനെ പറഞ്ഞിരുന്നു.

English Summary

Donald Trump said he instructed the US military to launch a massive strike against Iran if he is assassinated. His remarks have once again drawn attention to the ongoing tensions between Washington and Tehran. The statement comes amid heightened geopolitical uncertainty in the Middle East. Trump’s comments are expected to trigger strong political and diplomatic reactions.

Follow Us
Related Stories
Narendra Modi: ന്യൂസിലാന്‍ഡില്‍ മോദിക്ക് ‘മാവോറി പൗര്‍ഹിരി’ സ്വീകരണം; ക്രിസ്റ്റഫര്‍ ലക്‌സണുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
PM Narendra Modi New Zealand Visit : ഓസ്ട്രേലിയൻ പര്യടനം പൂർത്തിയായി, നരേന്ദ്ര മോദി ന്യൂസിലാൻഡിൽ; നേരിട്ടെത്തി സ്വീകരിച്ച് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ
Savariya Basanth Death: നട്ടെല്ലിന് പൊട്ടൽ ശരീരമാസകലം മർദ്ദനത്തിന്റെ പാടുകൾ ; സാവരിയയുടെ മരണം കേരള പോലീസ് അന്വേഷിക്കും
അവസരം മുതലാക്കിക്കോളു; യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന നിരക്കിൽ വൻ ഇടിവ്!
Narendra Modi: ആംഗസ് ടെയ്‌ലറുമായി ചര്‍ച്ച നടത്തി മോദി; ഇന്ത്യ-ഓസ്‌ട്രേലിയ ബന്ധത്തിന് പൂര്‍ണ പിന്തുണ
Iran-US Conflict: ഇറാനില്‍ കടന്ന് യുഎസ് ആക്രമണം, തിരിച്ചടിച്ച് സൈന്യം; ബഹ്‌റൈനും കുവൈത്തും കനത്ത ജാഗ്രതയില്‍
ഭക്ഷണം കഴിക്കുമ്പോൾ ചെയ്യുന്ന ഈ തെറ്റുകൾ ഗ്യാസ് ട്രബിൾ ഉണ്ടാക്കും
തലമുടി ആരോഗ്യത്തോടെ വളരാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ആസ്ത്മയുണ്ടോ? ഈ ഭക്ഷണങ്ങൾ ശ്വാസംമുട്ടൽ കൂട്ടിയേക്കാം!
ഫാറ്റി ലിവർ തടയാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ
കണ്ണൂരിൽ ലോണെടുക്കാൻ വന്ന കർഷകനെ ആട്ടി പുറത്താക്കി ബാങ്ക് മാനേജർ
നാട്ടിൽ ഗ്യാസില്ല, 3000 സിലിണ്ടറും തോട്ടിൽ
മെസി, മെസി... അർജൻ്റീനയുടെ വിജയം ആഘോഷിക്കുന്ന ഐഎം വിജയൻ