Iran-US Conflict: ഇറാനില്‍ കടന്ന് യുഎസ് ആക്രമണം, തിരിച്ചടിച്ച് സൈന്യം; ബഹ്‌റൈനും കുവൈത്തും കനത്ത ജാഗ്രതയില്‍
US Attacks Southern Iran After Tehran Strikes Gulf Nations: ഇറാനെ ലക്ഷ്യംവെച്ച് തങ്ങള്‍ ആക്രമണം നടത്തിയിട്ടില്ലെന്നാണ് സൈന്യം പറയുന്നത്. ഇറാനെതിരായ ഇസ്രായേല്‍ ആക്രമണം ഉടന്‍ പുനരാരംഭിക്കുന്നതിനായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ബെഞ്ചമിന്‍ നെതന്യാഹു അനുമതി ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ ഇസ്രായേല്‍ ആണോ ആക്രമണങ്ങള്‍ക്ക് പിന്നിലെന്നും സംശയമുണ്ട്.
ടെഹ്‌റാന്‍: തെക്കന്‍ ഇറാനില്‍ ശക്തമായ സൈനിക ആക്രമണങ്ങള്‍. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം യുഎസ് നിഷേധിച്ചു, നിലവില്‍ തങ്ങള്‍ ഇറാനില്‍ ആക്രമണം നടത്തുന്നില്ലെന്നാണ് യുഎസ് സൈന്യത്തിന്റെ വാദം. ബുഷെഹര്‍, ചോഗഡക്, കൊണാറക് എന്നിവ ഉള്‍പ്പെടെയുള്ള നിരവധി തെക്കന്‍ മേഖലയിലാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് അന്വേഷിച്ച് വരികയാണെന്ന് ബുഷെഹര്‍ ഡെപ്യൂട്ടി ഗര്‍ണര്‍ എഹ്‌സാന്‍ ജഹാനിയന്‍ പറഞ്ഞു.
ബുഷെഹറിലും ചോഗഡക്കിലുമാണ് ഇറാന്റെ ആണവനിലയം പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ സ്‌ഫോടനങ്ങള്‍ കേട്ടതായി ഇറാന്റെ ദേശീയ മാധ്യമമായ മെഹര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇറാനിലെ മക്രാന്‍ തീരത്തുള്ള തുറമുഖ നഗരമായ കൊണാര്‍ക്കില്‍ മൂന്ന് സ്‌ഫോടനങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
പിന്നില്‍ തങ്ങളല്ലെന്ന് യുഎസ്
അമേരിക്കയും ഇറാനും തമ്മില്‍ വീണ്ടും യുദ്ധം ആരംഭിച്ചതിന് മൂന്നാം ദിവസമാണ് ഇറാന്റെ തെക്കന്‍ മേഖലയിലേക്ക് ആക്രമണങ്ങള്‍ കടക്കുന്നത്. ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടി എന്ന് പറഞ്ഞുകൊണ്ടാണ് യുഎസ് വീണ്ടും സൈനിക നടപടി ആരംഭിച്ചത്. ആദ്യഘട്ട ആക്രമണങ്ങളുടെ ഉത്തരവാദിത്തം യുഎസ് ഏറ്റെടുക്കുന്നുണ്ടെങ്കിലും, തെക്കന്‍ ഇറാന്‍ ആക്രമണത്തിന് പിന്നില്‍ തങ്ങളല്ലെന്ന വാദമാണ് സൈന്യം ഉയര്‍ത്തുന്നത്.
ഇറാനെ ലക്ഷ്യംവെച്ച് തങ്ങള്‍ ആക്രമണം നടത്തിയിട്ടില്ലെന്നാണ് സൈന്യം പറയുന്നത്. ഇറാനെതിരായ ഇസ്രായേല്‍ ആക്രമണം ഉടന്‍ പുനരാരംഭിക്കുന്നതിനായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ബെഞ്ചമിന്‍ നെതന്യാഹു അനുമതി ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ ഇസ്രായേല്‍ ആണോ ആക്രമണങ്ങള്‍ക്ക് പിന്നിലെന്നും സംശയമുണ്ട്.
സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്ത് ഇറാന്‍
ഇറാന്റെ തെക്കന്‍ മേഖലയിലുണ്ടായ ആക്രമണത്തിന് തിരിച്ചടിയായി യുഎസ് കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി ഇറാന്‍. ബഹ്‌റൈനിലെയും കുവൈത്തിലെയും യുഎസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ സൈന്യം ആക്രമണം നടത്തി. പോര്‍ട്ട് സല്‍മാന്‍, ബഹ്‌റൈനിലെ യുഎസ് ഫിഫ്ത്ത് ഫ്‌ളീറ്റ് ആസ്ഥാനം, കുവൈത്തിലെ അലി അല്‍ സലേം വ്യോമതാവളം എന്നിവ ഉള്‍പ്പെടെ 85 പ്രധാന യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു ഇറാന്റെ തിരിച്ചടി.
ഇറാനിയന്‍ വ്യോമാതിര്‍ത്തിക്ക് മുകളിലൂടെ പറന്ന യുഎസ് എംക്യൂ ഡ്രോണ്‍ വെടിവെച്ചിട്ടതായും ഐആര്‍ജിഎസ് അവകാശപ്പെടുന്നു. ഹോര്‍മാസ്ഗാന്‍ പ്രവിശ്യയിലും മഹ്ഷഹര്‍ നഗരത്തിലും യുഎസ് നടത്തി ആക്രമണങ്ങള്‍ക്കുള്ള പ്രതികാരമായാണ് ആക്രമണം നടത്തിയതെന്ന് സൈന്യം പറഞ്ഞു. ബഹ്‌റൈനിലെ ഇസ വ്യോമതാവളത്തിലും ഇറാന്‍ ആക്രമണം നടത്തിയിട്ടുണ്ട്.
ഖമേനിയുടെ മൃതദേഹം സംസ്‌കരിച്ചു
ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ മൃതദേഹം സംസ്‌കരിച്ചു. രാജ്യത്തെ പുണ്യസ്ഥലമായി കണക്കാക്കുന്ന ദര്‍ഗയിലായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍. ഒരാഴ്ച നീണ്ടുനിന്ന ശവസംസ്‌കാര ഘോഷയാത്രകള്‍, വിലാപയാത്രകള്‍, മറ്റ് ചടങ്ങുകള്‍ എന്നിവയ്ക്ക് ശേഷമാണ് സംസ്‌കാരം നടന്നത്.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത ആക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടത്. ഇറാനിയന്‍ പതാകകളും, ഖമേനിയുടെ ഫോട്ടോകളും, മുദ്രാവാക്യങ്ങളുമായി ഒട്ടനവധി ആളുകളാണ് സംസ്‌കാര ചടങ്ങളില്‍ പങ്കെടുത്തത്. അദ്ദേഹത്തിന്റെ മകനായ മൊജ്തബ ഖമേനിയാണ് നിലവില്‍ ഇറാന്റെ പരമോന്നത നേതാവ്.
English Summary
Tehran launched fresh strikes after a second round of US attacks targeted southern Iran, further escalating tensions in the Middle East. Explosions were reported in the region as fears of a wider conflict continued to grow. The latest developments have heightened concerns over possible retaliatory action and regional instability.