Donald Trump: ട്രംപ് ചൈനയിലേക്ക്, ഷി ജിന്‍പിങുമായി കൂടിക്കാഴ്ച; ഏഷ്യന്‍ വിപണികള്‍ കനത്ത നഷ്ടത്തില്‍

Iran Conflict Discussion Likely as Trump Heads to China for Xi Jinping Meeting: 2017ന് ശേഷം ഒരു അമേരിക്കന്‍ പ്രസിഡന്റ് ഇതാദ്യമായാണ് ചൈന സന്ദര്‍ശിക്കുന്നത്. മാത്രമല്ല, ട്രംപും ജിന്‍പിങും തമ്മില്‍ മുഖാമുഖം നടത്തുന്ന ഏഴാമത്തെ കൂടിക്കാഴ്ച കൂടിയാണിത്. ചൈനയിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പായി യാത്രയെ കുറിച്ച് വലിയ ശുഭാപ്തി വിശ്വാസവും ട്രംപ് പ്രകടിപ്പിച്ചു. ഈ സന്ദര്‍ശനം വാഷിങ്ടണും ബീജിങും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞു.

Donald Trump: ട്രംപ് ചൈനയിലേക്ക്, ഷി ജിന്‍പിങുമായി കൂടിക്കാഴ്ച; ഏഷ്യന്‍ വിപണികള്‍ കനത്ത നഷ്ടത്തില്‍

ഡൊണാള്‍ഡ് ട്രംപ്, ഷി ജിന്‍പിങ്‌

Updated On: 

13 May 2026 | 06:16 AM

ബീജിങ്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനയിലേക്ക്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തും. ഇറാനെതിരായി നടക്കുന്ന യുദ്ധം കൂടിക്കാഴ്ചയില്‍ പ്രധാന അജണ്ടയാകാനാണ് സാധ്യത. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ട്രംപ് ചൈനയിലെത്തുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ പുതിയ വ്യാപാര കരാറില്‍ ഏര്‍പ്പെടാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

2017ന് ശേഷം ഒരു അമേരിക്കന്‍ പ്രസിഡന്റ് ഇതാദ്യമായാണ് ചൈന സന്ദര്‍ശിക്കുന്നത്. മാത്രമല്ല, ട്രംപും ജിന്‍പിങും തമ്മില്‍ മുഖാമുഖം നടത്തുന്ന ഏഴാമത്തെ കൂടിക്കാഴ്ച കൂടിയാണിത്. ചൈനയിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പായി യാത്രയെ കുറിച്ച് വലിയ ശുഭാപ്തി വിശ്വാസവും ട്രംപ് പ്രകടിപ്പിച്ചു. ഈ സന്ദര്‍ശനം വാഷിങ്ടണും ബീജിങും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞു.

വരും നാളുകളിലും തങ്ങള്‍ തമ്മില്‍ മികച്ച ബന്ധമുണ്ടായിരിക്കും. പ്രസിഡന്റ് ഷി ജിന്‍പിങുമായുള്ള തന്റെ ബന്ധം അതിശയകരമാണ്. തങ്ങള്‍ എപ്പോഴും ഒന്നായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചൈനയുമായി വളരെ ആഴത്തിലുള്ള ബന്ധമാണ് യുഎസിനുള്ളത്. ഈ ചര്‍ച്ചയിലും പ്രതീക്ഷകളേറെയാണ്. നല്ല കാര്യങ്ങള്‍ സംഭവിക്കാന്‍ പോകുന്നത് നിങ്ങള്‍ക്ക് കാണാം. ഇതൊരു ആവേശകരമായ യാത്രയായിരിക്കുമെന്നും ട്രംപ് പ്രതികരിച്ചു.

ഇറാനുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആരുടെയും സഹായം ആവശ്യമില്ലെന്നും ട്രംപ് പറയുന്നു. അവര്‍ സൈനികമായി പരാജയപ്പെട്ടു. ഒന്നുകില്‍ അവര്‍ ശരിയായ കാര്യങ്ങള്‍ ചെയ്യും, അല്ലെങ്കില്‍ യുഎസ് തങ്ങളുടെ ജോലി പൂര്‍ത്തിയാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

ട്രംപ്-ഷി ജിന്‍പിങ് കൂടിക്കാഴ്ച

ജിന്‍പിങുമായുള്ള കൂടിക്കാഴ്ചയില്‍ വ്യാപാരമായിരിക്കും പ്രധാന അജണ്ട എന്നാണ് ട്രംപ് പറയുന്നത്. മറ്റെന്ത് വിഷയത്തേക്കാളും വ്യാപാരത്തിനായിരിക്കും ചര്‍ച്ചയില്‍ പ്രാധാന്യം നല്‍കുക. ഉഭയകക്ഷി ബന്ധം ദൃഢമാക്കാനുള്ള നടപടികള്‍ ഇരുരാജ്യങ്ങളും സ്വീകരിക്കും. വ്യാപാരത്തിന് പുറമെ മയക്കുമരുന്ന് കടത്ത് തടയലും പ്രധാന ചര്‍ച്ചാ വിഷയമായേക്കും.

ഇറാന് ചൈന ആയുധങ്ങള്‍ കൈമാറിയെന്ന് ആരോപിച്ച് ട്രംപ് നേരത്തെ 50 ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ചൈനീസ് ഉത്പന്നങ്ങള്‍ക്കെല്ലാം 50 ശതമാനം തീരുവ ചുമത്തുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. എന്നാല്‍ പിന്നീടത് പിന്‍വലിച്ചു.

Also Read: Iran War: ഇറാനെ തകര്‍ക്കാന്‍ യുഎഇയും ഇറങ്ങി; നീക്കം രഹസ്യമായി, കൂട്ടുനിന്നത് ഇസ്രായേല്‍?

ട്രംപ് രാജ്യത്തെത്തും മുമ്പ് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇറാന്റെ ആണവ പദ്ധതിക്ക് ചൈനയുടെ എല്ലാവിധ പിന്തുണയുമുണ്ട്.

പ്രഥമ വനിത മെലാനിയ ട്രംപ്, ഈ യാത്രയില്‍ പ്രസിഡന്റിനോടൊപ്പം ഉണ്ടായിരിക്കില്ല. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റബിയോ, യുദ്ധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ജെയിംസ് ബ്ലെയര്‍, ഡെപ്യൂട്ടി ദേശീയ സുരക്ഷ ഉപദേഷ്ടാവ് റോബര്‍ട്ട് ഗബ്രേിയേല്‍ തുടങ്ങിയവര്‍ ട്രംപിനോടൊപ്പം ചൈനയിലെത്തും.

ഏഷ്യന്‍ വിപണി കനത്ത നഷ്ടത്തില്‍

പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമാകുന്നത് നിക്ഷേപകര്‍ക്കിടയില്‍ പണപ്പെരുപ്പ ആശങ്കകള്‍ ഉയര്‍ത്തുന്നു. ട്രംപ്-ജിന്‍പിങ് കൂടിക്കാഴ്ച ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ വിപണിയില്‍ കനത്ത സമ്മര്‍ദമാണ് ഉണ്ടാക്കുന്നത്. എണ്ണവിലയിലെ വര്‍ധനവും പശ്ചിമേഷ്യന്‍ സംഘര്‍ഷവും സംബന്ധിച്ച ആശങ്കകള്‍ക്കിടയില്‍ പണപ്പെരുപ്പം ഉയര്‍ന്നതായിരിക്കുമെന്ന് നിക്ഷേപകര്‍ വിലയിരുത്തുന്നതിനാല്‍ ഏഷ്യ-പസഫിക് വിപണികള്‍ നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ചു.

English Summary

Former US President Donald Trump is expected to visit China for a high-level meeting with Chinese President Xi Jinping, where rising Iran tensions and global economic concerns are likely to dominate discussions. Meanwhile, fears surrounding geopolitical instability triggered heavy losses across major Asian stock markets.

Loading...
Unable to load recommendations.
Follow Us
Related Stories
ഹൂതി ആക്രമണങ്ങളെ നേരിടാൻ സൗദി അറേബ്യ ഇസ്രായേലിൻ്റെ സഹായം തേടണമെന്ന് ട്രംപ്
ഗ്ലോബൽ വില്ലേജിലേക്ക് യാത്ര ചെയ്യാൻ ഇനി വെറും 10 ദിർഹം മതി; പ്രത്യേക ബസ് സർവീസുകളുടെ പൂർണ വിവരങ്ങൾ ഇതാ!
ഇറാനെതിരെ ‘മദർ ഓഫ് ഓൾ ബോംബ്’ പ്രയോഗിക്കാൻ അമേരിക്ക? ആണവ-ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പെൻ്റഗൺ നീക്കമെന്ന് റിപ്പോർട്ട്
Saudi Attack: സൗദിയിൽ ആക്രമണങ്ങൾ; ഇന്ത്യക്കാർ പരിഭ്രാന്തരാകരുത്, നിർദേശവുമായി ഇന്ത്യൻ അംബാസഡർ
ഷാർജയിലെ അൽ ദൈദ് എത്തിഹാദ് റെയിൽ സ്റ്റേഷനിലേക്ക് മുന്ന് ബസ് സർവിസുകൾ; റൂട്ടുകളും സമയക്രമവും അറിയൂ!
യു.എസിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വെടിവയ്പ്പ് നടത്താൻ പദ്ധതിയിട്ട 19-കാരൻ അറസ്റ്റിൽ
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?