AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Iran War: ഇറാനെ തകര്‍ക്കാന്‍ യുഎഇയും ഇറങ്ങി; നീക്കം രഹസ്യമായി, കൂട്ടുനിന്നത് ഇസ്രായേല്‍?

UAE Iran Tensions Reports of Secret Strike Surface Alleged US Israel Involvement: അഞ്ച് ആഴ്ച നീണ്ടുനിന്ന വ്യോമാക്രമണത്തിന് ശേഷം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്ന സമയത്തായിരുന്നു ഇറാനിലെ ലാവാന്‍ ദ്വീപില്‍ സ്ഥിതി ചെയ്യുന്ന ഒരു റിഫൈനറിയെ ലക്ഷ്യമിട്ട് യുഎഇ ആക്രമണം നടത്തിയത്. ഗള്‍ഫ് രാജ്യങ്ങളെ യുദ്ധത്തിന്റെ ഭാഗമാക്കാന്‍ ട്രംപ് നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണിതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Iran War: ഇറാനെ തകര്‍ക്കാന്‍ യുഎഇയും ഇറങ്ങി; നീക്കം രഹസ്യമായി, കൂട്ടുനിന്നത് ഇസ്രായേല്‍?
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 12 May 2026 | 08:18 AM

ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ ഇറാനെ തകര്‍ക്കാന്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സും പങ്കുചേര്‍ന്നതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയ്ക്കും ഇസ്രായേലിനുമൊപ്പം യുഎഇ യുദ്ധത്തില്‍ നേരിട്ട് പങ്കാളിയായതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇറാനിലെ ലാവാന്‍ ദ്വീപിലുള്ള റിഫൈനറി ലക്ഷ്യമിട്ടും യുഎഇ ആക്രമണം നടത്തിയിരുന്നുവെന്ന് വിവിധ സ്രോതസുകളെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് പറയുന്നു.

അഞ്ച് ആഴ്ച നീണ്ടുനിന്ന വ്യോമാക്രമണത്തിന് ശേഷം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്ന സമയത്തായിരുന്നു ഇറാനിലെ ലാവാന്‍ ദ്വീപില്‍ സ്ഥിതി ചെയ്യുന്ന ഒരു റിഫൈനറിയെ ലക്ഷ്യമിട്ട് യുഎഇ ആക്രമണം നടത്തിയത്. ഗള്‍ഫ് രാജ്യങ്ങളെ യുദ്ധത്തിന്റെ ഭാഗമാക്കാന്‍ ട്രംപ് നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണിതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇറാനിലെ പത്താമത്തെ വലിയ എണ്ണ ശുദ്ധീകരണശാലയാണ് ലാവാനിലുള്ളത്. പ്രതിദിനം 60,000 ബാരല്‍ ക്രൂഡ് ഓയില്‍ ഇവിടെ നിന്നും ശുദ്ധീകരിക്കുന്നു. ഏതാനും മണിക്കൂറുകള്‍ മാത്രമേ ഇവിടം ലക്ഷ്യമിട്ട് യുഎഇയ്ക്ക് ആക്രമണം നടത്താന്‍ സാധിച്ചിരുന്നുള്ളൂ. ഇതിന് പിന്നാലെ യുഎഇയിലേക്ക് 17 മിസൈലുകളും 35 ഡ്രോണുകളും ഇറാന്‍ അയച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഇസ്രായേല്‍-അമേരിക്ക എന്നീ രാജ്യങ്ങള്‍ക്ക് നേരെ തിരിച്ചടിക്കുമ്പോള്‍ ഇറാന്‍ യുഎഇയെയും ലക്ഷ്യം വെച്ചിരുന്നു. വിമാനത്താവളങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള മേഖലകളിലേക്ക് 2,800 ലധികം മിസൈലുകളും ഡ്രോണുകളും ഇറാന്‍ വിക്ഷേപിച്ചു. ടൂറിസം, വ്യോമ ഗതാഗതം, റിയല്‍ എസ്‌റ്റേറ്റ് തുടങ്ങി വിവിധ മേഖലകളെ ഈ ആക്രമണങ്ങള്‍ സാരമായി ബാധിച്ചിരുന്നു.

ഫ്രഞ്ച് മിറാഷ് യുദ്ധവിമാനങ്ങള്‍, നൂതന എഫ് 16 ജെറ്റുകള്‍, ഡ്രോണുകള്‍, നിരീക്ഷണ വിമാനങ്ങള്‍ തുടങ്ങി ഒട്ടേറെ ആയുധശേഖരങ്ങളും വിമാനങ്ങളും യുഎഇയുടെ കൈവശമുണ്ടെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇവയെല്ലാം ഇറാന് നേരെ പ്രയോഗിച്ചോ എന്ന കാര്യം വ്യക്തമല്ല.

Also Read: Fact Check: ഫുജൈറ വഴി ഇന്ത്യന്‍ പൗരന്മാരെ മാറ്റുന്നുവോ? പ്രചാരണങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം ഇതാണ്‌

വെടിനിര്‍ത്തല്‍ നീക്കം ഇതുവരെ

ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ചകള്‍ ഗുരുതരാവസ്ഥയിലാണെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത്. യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന് മുന്നില്‍ യുഎസ് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇവയോട് യോജിക്കാന്‍ ഇറാന്‍ തയാറല്ല.

യുദ്ധ നഷ്ടപരിഹാരം നല്‍കണം, ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ പരമാധികാരം അംഗീകരിക്കുക, യുഎസ് ഏര്‍പ്പെടുത്തിയ നാവിക ഉപരോധങ്ങള്‍ പിന്‍വലിക്കുക, ഇറാന്റെ എണ്ണ വില്‍പനയ്ക്ക് മേലുള്ള വിലക്ക് നീക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണ് ടെഹ്‌റാന്‍. എന്നാല്‍ ഇതെല്ലാം വിഡ്ഢിത്തമാണെന്നാണ് ട്രംപിന്റെ പ്രതികരണം.

സമാധാന കരാറിലുള്ള ഇറാന്റെ പ്രതികരണം വായിക്കാന്‍ പോലും തോന്നിയില്ല. ഇപ്പോള്‍ വെടിനിര്‍ത്തല്‍ കരാറുള്ളത് അതീവ ഗുരുതരാവസ്ഥയിലാണ്. യുഎസ് മുന്നോട്ടുവെച്ച സമാധാന കരാര്‍ നിര്‍ദേശങ്ങളോടുള്ള ഇറാന്റെ പ്രതികരണം വിഡ്ഢിത്തമാണെന്നും ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇറാന്റെ കൈവശമുള്ള യുറേനിയം ശേഖരം യുഎസിന് നല്‍കണമെന്ന് ട്രംപ് ആവശ്യപ്പെടുന്നുണ്ട്. അത് ഏറ്റെടുക്കാന്‍ അമേരിക്ക തയാറാണ്, യുറേനിയം വീണ്ടെടുക്കാന്‍ അമേരിക്കയ്ക്കും ചൈനയ്ക്കും മാത്രമേ ശേഷിയുള്ളൂവെന്ന അവകാശവാദവും ട്രംപ് ഉന്നയിക്കുന്നുണ്ട്.

English Summary

Reports claim that the UAE may have secretly carried out an attack on Iran amid the ongoing Middle East conflict, with alleged support from the US and Israel. The situation has heightened regional tensions, though official confirmations are still awaited.

Follow Us