AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Iran-US Conflict: ഏറ്റവും വലിയ ആക്രമണം തന്നെ യുഎസ് നടത്തുമെന്ന് ട്രംപ്; ഖേദിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്‌

Iran Warns US Will Regret It as Trump Signals ‘Biggest Attack’: യുഎസിന്റെ ഏറ്റവും വലിയ ആക്രമണങ്ങള്‍ക്ക് പ്രതികാരം ചെയ്യാന്‍ ഇറാന്‍ തീരുമാനിച്ചാല്‍ വീണ്ടും അതികഠിനമായ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുമെന്നും ട്രംപ് പറയുന്നുണ്ട്. ഈ ന്യായമായ ആക്രമണത്തിന് പരാജയപ്പെട്ട ഇറാന്‍ തിരിച്ചടിച്ചാല്‍ അവര്‍ വീണ്ടും വളരെ കഠിനമായതും ഉയര്‍ന്നതുമായ ശിക്ഷ അനുഭവിക്കേണ്ടിവരും.

Iran-US Conflict: ഏറ്റവും വലിയ ആക്രമണം തന്നെ യുഎസ് നടത്തുമെന്ന് ട്രംപ്; ഖേദിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്‌
ഡൊണാൾഡ് ട്രംപ്Image Credit source: PTI
Shiji M K
Shiji M K | Published: 02 Sep 2026 | 06:16 AM

ടെഹ്‌റാന്‍: ഇറാന് നേരെ അതിശക്തമായ ആക്രമണം നടത്തുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് നേരെയും പശ്ചിമേഷ്യയിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ആക്രമണം നടത്താന്‍ ശ്രമിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. ഏറ്റവും വലിയ ആക്രമണം ഇനിയും വരാനിരിക്കുന്നതേ ഉള്ളൂവെന്ന് തന്റെ സ്വകാര്യ സമൂഹമാധ്യമമായ ട്രൂത്തില്‍ പങ്കുവെച്ച പോസ്റ്റിലൂടെ ട്രംപ് മുന്നറിയിപ്പ് നല്‍കി.

യുഎസിന്റെ ഏറ്റവും വലിയ ആക്രമണങ്ങള്‍ക്ക് പ്രതികാരം ചെയ്യാന്‍ ഇറാന്‍ തീരുമാനിച്ചാല്‍ വീണ്ടും അതികഠിനമായ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുമെന്നും ട്രംപ് പറയുന്നുണ്ട്. ഈ ന്യായമായ ആക്രമണത്തിന് പരാജയപ്പെട്ട ഇറാന്‍ തിരിച്ചടിച്ചാല്‍ അവര്‍ വീണ്ടും വളരെ കഠിനമായതും ഉയര്‍ന്നതുമായ ശിക്ഷ അനുഭവിക്കേണ്ടിവരും. ഈ ആക്രമണത്തിന് ശേഷം ഇസ്ലാമിക് റിപ്പബ്ലിക് വളരെ കുറച്ചുമാത്രമേ ഉണ്ടാകൂവെന്നും ട്രംപ്. എന്നാല്‍ അമേരിക്ക നടത്തുന്ന ഏതൊരു ആക്രമണത്തിനും കടുത്ത ഭാഷയില്‍ തന്നെ മറുപടി നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കി ഇറാനും രംഗത്തെത്തി.

ഇന്ത്യന്‍ സമയം രാത്രി 9.30 ന് യുഎസ് സൈന്യം ഇറാനിലെ ഐആര്‍ജിസി കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആഅക്രമണങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും പോസ്റ്റില്‍ പറയുന്നു. യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റേതാണ് ഈ പ്രഖ്യാപനം.

ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് യുഎസ് സൈന്യം ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ലക്ഷ്യങ്ങളില്‍ ആക്രമണം ആരംഭിച്ചു. ഹോര്‍മുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകള്‍ക്കും മേഖലയിലേക്ക് വിന്യസിച്ചിരിക്കുന്ന അമേരിക്കന്‍ സൈനികര്‍ക്കും നേരെ ഐആര്‍ജിസി അടുത്തിടെ നടത്തിയ ആക്രമണ ശ്രമങ്ങളെ തുടര്‍ന്നാണ് നടപടിയെന്ന് പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.

നാല് പ്രൊജക്ടൈലുകള്‍ കൊണ്ട് ആക്രമണം നടത്തി

ഹോര്‍മുസ് കടലിടുക്കിന് കിഴക്കുള്ള നഗരങ്ങളില്‍ നാല് പ്രൊജക്ടൈലുകള്‍ പതിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചബഹാര്‍, കൊണാര്‍ക്ക് കൗണ്ടികളിലെ പ്രദേശങ്ങളില്‍ നാല് പ്രൊജക്ടൈലുകള്‍ പതിച്ചുവെന്ന് മേഖലയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനായ അലി ഖലീലാബാദിയെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല.

Also Read: Iran-US Conflict: ഇറാനിലെ ലാറക് ദ്വീപില്‍ യുഎസ് ആക്രമണം; പിന്നാലെ കനത്ത ശിക്ഷ നല്‍കുമെന്ന് മുന്നറിയിപ്പ്

അതേസമയം, ആറ് മാസമായി ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടിരിക്കുകയാണ്. ഇറാനിയന്‍ തുറമുഖങ്ങളില്‍ അമേരിക്ക ഏര്‍പ്പെടുത്തിയ നാവിക ഉപരോധം ഇപ്പോഴും തുടരുന്നു. ദിവസങ്ങള്‍ക്ക് ശേഷമാണ് ഇറാനില്‍ കഴിഞ്ഞയാഴ്ചയോടെ അമേരിക്ക വീണ്ടും ആക്രമണം ആരംഭിച്ചത്. ഇസ്ലാമിക് റിപ്പബ്ലിക് കൂടുതല്‍ കപ്പല്‍ പാതയില്‍ മൈനുകള്‍ സ്ഥാപിക്കുന്നത് തടയാന്‍ ലാറക് ദ്വീപിലെ ഇറാനിയന്‍ റോക്കറ്റ് ലോഞ്ചറുകള്‍ തങ്ങളുടെ സൈന്യം ആക്രമിച്ചതായി യുഎസ് അറിയിച്ചു.

ഇതിന് മറുപടിയായി ജോര്‍ദാനിലെ യുഎസ് താവളങ്ങള്‍ക്ക് നേരെ ഇറാന്‍ മിസൈലുകള്‍ വിക്ഷേപിച്ചു. എന്നാല്‍ ഇവയെ പ്രതിരോധിച്ചതായി ജോര്‍ദാന്‍ അറിയിച്ചു. തങ്ങളുടെ സമുദ്രാതിര്‍ത്തിക്ക് മുകളിലൂടെ കടന്നുപോയ ഒരു ഇറാനിയന്‍ ഡ്രോണ്‍ തടഞ്ഞതായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സും വ്യക്തമാക്കുന്നു.

English Summary

Donald Trump warned that the biggest attack could happen if hostilities begin, escalating tensions with Iran. Iran responded by saying the United States would regret its actions. The exchange has raised fears of a wider conflict in the Middle East. The latest statements come amid growing military and diplomatic tensions between the two countries.

Follow Us