Dubai mapping project: ദുബായിൽ ജലപാതകൾ സർവേ ചെയ്യാൻ മിഡിൽ ഈസ്റ്റിലെ ആദ്യ മൊബൈൽ മാപ്പിംഗ് പദ്ധതി
Dubai smart waterway mapping project: കനാലുകളുടെയും പരിസരപ്രദേശങ്ങളുടെയും അതിസൂക്ഷ്മമായ ത്രിമാന മോഡലുകൾ നിർമ്മിക്കാൻ ഇതിലൂടെ സാധിക്കും. ദുബായ് നഗരത്തിന്റെ ഡിജിറ്റൽ പതിപ്പ് തയ്യാറാക്കുന്ന ഡിജിറ്റൽ ട്വിൻ പ്രോജക്റ്റിന് ഈ വിവരങ്ങൾ വലിയ കരുത്താകും. ഭാവിയിലെ അടിസ്ഥാന സൗകര്യ വികസനം, അർബൻ പ്ലാനിംഗ് എന്നിവയ്ക്ക് ആവശ്യമായ വിവരങ്ങൾ വേഗത്തിലും കൃത്യമായും ലഭ്യമാകും.

പ്രതീകാത്മക ചിത്രം
ദുബായ്: ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ രംഗത്ത് വീണ്ടും ലോകത്തിന് മാതൃകയായി ദുബായ്. മിഡിൽ ഈസ്റ്റിൽ ആദ്യമായി അത്യാധുനിക മൊബൈൽ മാപ്പിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ജലപാതകളും കനാലുകളും സർവേ ചെയ്യുന്ന പരീക്ഷണ പദ്ധതി ദുബായ് മുനിസിപ്പാലിറ്റി വിജയകരമായി പൂർത്തിയാക്കി. സ്മാർട്ട് സിറ്റി സംവിധാനങ്ങൾ കൂടുതൽ കരുത്തുറ്റതാക്കുന്നതിന്റെ ഭാഗമായാണ് ഈ നൂതന ചുവടുവെപ്പ്.
ലെയ്ക ടി ആർ കെ മൊബൈൽ മാപ്പിംഗ് സിസ്റ്റം ഉപയോഗിച്ചാണ് സർവേ നടത്തിയത്. അൽ ജദ്ദാഫിലെ ദുബായ് വാട്ടർ കനാലിലായിരുന്നു പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യ സർവേ. പ്രത്യേകമായി സജ്ജീകരിച്ച ബോട്ടിൽ മാപ്പിംഗ് സംവിധാനം ഘടിപ്പിച്ചാണ് ജിയോസ്പേഷ്യൽ ഡാറ്റാ ശേഖരിച്ചത്.
എന്താണ് ഈ പദ്ധതിയുടെ നേട്ടം?
കനാലുകളുടെയും പരിസരപ്രദേശങ്ങളുടെയും അതിസൂക്ഷ്മമായ ത്രിമാന (3 D) മോഡലുകൾ നിർമ്മിക്കാൻ ഇതിലൂടെ സാധിക്കും. ദുബായ് നഗരത്തിന്റെ ഡിജിറ്റൽ പതിപ്പ് തയ്യാറാക്കുന്ന ഡിജിറ്റൽ ട്വിൻ പ്രോജക്റ്റിന് ഈ വിവരങ്ങൾ വലിയ കരുത്താകും. ഭാവിയിലെ അടിസ്ഥാന സൗകര്യ വികസനം, അർബൻ പ്ലാനിംഗ് എന്നിവയ്ക്ക് ആവശ്യമായ വിവരങ്ങൾ വേഗത്തിലും കൃത്യമായും ലഭ്യമാകും. സർക്കാർ തലത്തിലുള്ള തീരുമാനങ്ങൾ ഡാറ്റയുടെ അടിസ്ഥാനത്തിൽ കൂടുതൽ കൃത്യതയോടെ എടുക്കാൻ ഇത് സഹായിക്കും.
അധികൃതരുടെ പ്രതികരണം
ദുബായ് മുനിസിപ്പാലിറ്റിയിലെ ജി ഐ എസ് സെന്റർ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ എൻജി. മൈത അൽ നുഐമി ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ദുബായിയെ ഭാവി നഗരമായി മാറ്റുന്നതിനും നഗര മാനേജ്‌മെന്റ് സംവിധാനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ഈ പദ്ധതി സഹായിക്കുമെന്ന് അവർ പറഞ്ഞു. ദുബായിലെ മറ്റ് ജലപാതകളിലേക്കും ഈ മാപ്പിംഗ് സംവിധാനം ഉടൻ വ്യാപിപ്പിക്കാനാണ് മുനിസിപ്പാലിറ്റിയുടെ തീരുമാനം. ഇതിനായി ബന്ധപ്പെട്ട മറ്റ് വകുപ്പുകളുമായി ചേർന്നുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ലോകത്തെ ഏറ്റവും വലിയ എയർപോർട്ടിലേക്ക് ട്രെയിൻ കയറി ചെല്ലാം
ലോകത്തെ ഏറ്റവും വലിയ വിമാനത്താവളമായി മാറാനൊരുങ്ങുന്ന ദുബായ് വേൾഡ് സെൻട്രൽ അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിൽ ഇത്തിഹാദ് റെയിൽ എത്തുന്നു. ഇതോടെ അബുദാബി, ഷാർജ ഉൾപ്പെടെയുള്ള മറ്റ് എമിറേറ്റുകളിൽ നിന്നുള്ള യാത്രക്കാർക്ക് അതിവേഗം വിമാനത്താവളത്തിൽ എത്തുവാൻ സാധിക്കും. ദുബായ് എയർപോർട്ട്സ് സി ഇ ഒ പോൾ ഗ്രിഫിത്ത്സ് ആണ് ഈ വിപ്ലവകരമായ മാറ്റം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
വിമാനത്താവളത്തിന്റെ പുതിയ ടെർമിനലിന് തൊട്ടടുത്തായി പ്രത്യേക സ്റ്റേഷൻ ബോക്സ്’ നിർമിക്കും. ട്രെയിൻ ഇറങ്ങുന്ന യാത്രക്കാർക്ക് നേരിട്ട് വിമാനത്താവളത്തിലേക്ക് പ്രവേശിക്കാൻ കഴിയുന്ന തരത്തിലാണ് ഇതിന്റെ ക്രമീകരണം.
English Summary
Dubai Municipality has launched the Middle East’s first pilot project using mobile mapping technology to create high-precision 3D models of its waterways and canals. This initiative strengthens the city’s digital infrastructure and supports the “Dubai Digital Twin” project to improve urban planning and smart city management.