AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Fact Check: ഫുജൈറ വഴി ഇന്ത്യന്‍ പൗരന്മാരെ മാറ്റുന്നുവോ? പ്രചാരണങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം ഇതാണ്‌

MEA Fact Check : സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിവിധ വ്യാജ പ്രചാരണങ്ങള്‍ പൊളിച്ചടുക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇന്ത്യയുടെ വിദേശനയത്തെയും പ്രതിരോധ കാര്യങ്ങളെയും കുറിച്ചുള്ള വ്യാജ പ്രചാരണങ്ങളുടെ യാഥാര്‍ത്ഥ്യമാണ്‌ വിദേശകാര്യ മന്ത്രാലയത്തിന്റെ ഫാക്ട് ചെക്ക് വിഭാഗം മറ നീക്കി പുറത്തെത്തിച്ചത്.

Fact Check: ഫുജൈറ വഴി ഇന്ത്യന്‍ പൗരന്മാരെ മാറ്റുന്നുവോ? പ്രചാരണങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം ഇതാണ്‌
ഫുജൈറ Image Credit source: Getty Images
Jayadevan AM
Jayadevan AM | Published: 11 May 2026 | 08:49 PM

MEA Fact Check: സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിവിധ വ്യാജ പ്രചാരണങ്ങള്‍ പൊളിച്ചടുക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇന്ത്യയുടെ വിദേശനയത്തെയും പ്രതിരോധ കാര്യങ്ങളെയും കുറിച്ചുള്ള വ്യാജ പ്രചാരണങ്ങളുടെ യാഥാര്‍ത്ഥ്യമാണ്‌ വിദേശകാര്യമന്ത്രാലയത്തിന്റെ ഫാക്ട് ചെക്ക് വിഭാഗം മറ നീക്കി പുറത്തെത്തിച്ചത്. പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെ ഫലമായി വ്യോമഗതാഗതം തടസ്സപ്പെട്ടാൽ, ഫുജൈറ തുറമുഖം വഴി ഇന്ത്യൻ പൗരന്മാരെ മാറ്റിപ്പാർപ്പിക്കാൻ ഇന്ത്യയും യുഎഇയും അടിയന്തര നാവിക ഒഴിപ്പിക്കൽ പദ്ധതി തയ്യാറാക്കുന്നു എന്ന പ്രചാരണം വ്യാജമാണെന്ന് മന്ത്രാലയത്തിന്റെ ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കി.

“വ്യാജ വാർത്താ മുന്നറിയിപ്പ്! അടിസ്ഥാനമില്ലാത്ത പ്രചാരണമാണ് ഇത്. ആളുകളെ ഒഴിപ്പിക്കാൻ പദ്ധതിയിട്ടിട്ടില്ല. ഇത്തരം വ്യാജവും അടിസ്ഥാനരഹിതവുമായ അവകാശവാദങ്ങൾക്കെതിരെ ദയവായി ജാഗ്രത പാലിക്കുക”-വിദേശകാര്യമന്ത്രാലയത്തിന്റെ ഫാക്ട് ചെക്ക് വിഭാഗം എക്‌സില്‍ കുറിച്ചു.

ഫാക്ട് ചെക്ക് വിഭാഗത്തിന്റെ കുറിപ്പ്‌

ന്യൂഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാളും ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നു. ഇതിനകം വിശദീകരണം നല്‍കിയിട്ടുണ്ട്. വിദേശകാര്യമന്ത്രാലയത്തിന്റെ ഫാക്ട്‌ചെക്ക് അക്കൗണ്ട് പരിശോധിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. അത്തരമൊരു വാർത്തയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല. ഫുജൈറയിൽ നിന്നോ യുഎഇയിൽ നിന്നോ ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ പദ്ധതിയില്ല. തങ്ങള്‍ നല്‍കിയ വിശദീകരണം പരിശോധിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Also Read: UAE School Reopening: യു.എ.ഇ.യിൽ സ്‌കൂളുകളും സർവകലാശാലകളും നാളെ മുതൽ ഓഫ്‌ലൈൻ പഠനത്തിലേക്ക്

ഡീപ്പ്ഫേക്ക് വീഡിയോ അലേർട്ട്

അതേസമയം, വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാളിന്റേതെന്ന പേരിൽ പ്രചരിക്കുന്ന ഒരു എഐ നിർമ്മിത വീഡിയോയ്ക്കെതിരെ ‘ഡീപ്ഫേക്ക് വീഡിയോ അലേർട്ടും’ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ത്യയുടെ റഫാൽ യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടുവെന്നും പാകിസ്ഥാനിലേക്കുള്ള ജലവിതരണത്തെക്കുറിച്ചുമുള്ള തെറ്റായ പ്രസ്താവനകളാണ് ഈ വ്യാജവീഡിയോയിലുണ്ടായിരുന്നത്.

വക്താവ് ഒരിക്കലും ഇത്തരമൊരു പരാമർശം നടത്തിയിട്ടില്ലെന്നും ഈ വീഡിയോ പൂർണ്ണമായും വ്യാജമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. “ഡീപ്ഫേക്ക് വീഡിയോ അലേർട്ട്! തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ഉദ്ദേശിച്ചുള്ള എഐ വീഡിയോയാണിത്. സോഷ്യൽ മീഡിയയിലെ ഇത്തരം വ്യാജ വീഡിയോകൾക്കും ഉള്ളടക്കങ്ങൾക്കുമെതിരെ ദയവായി ജാഗ്രത പാലിക്കുക”- ഫാക്ട് ചെക്ക് വിഭാഗം എക്‌സില്‍ കുറിച്ചു.

എക്‌സിലെ കുറിപ്പ്‌

ഈ വീഡിയോ കൃത്രിമമായി നിർമ്മിച്ചതാണെന്നും ആസൂത്രിതമായ തെറ്റായ പ്രചാരണത്തിന്റെ ഭാഗമാണെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട്-ചെക്ക് യൂണിറ്റും സ്ഥിരീകരിച്ചു. യഥാർത്ഥ വീഡിയോ ഔദ്യോഗിക ചാനലുകളിൽ ലഭ്യമാണെന്നും അത് പരിശോധിച്ചാൽ ഇത്തരം പ്രസ്താവനകൾ നടന്നിട്ടില്ലെന്ന് ബോധ്യപ്പെടുമെന്നും പിഐബി വ്യക്തമാക്കി. ഔദ്യോഗിക സർക്കാർ സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും കൃത്രിമം കാണിച്ച ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കരുതെന്നും പിഐബി ജനങ്ങളോട് നിർദ്ദേശിച്ചു.

പിന്നില്‍ പാകിസ്ഥാനോ?

ഇന്ത്യയുടെ പ്രതിച്ഛായ തകർക്കുന്നതിനും വസ്തുതകൾ വളച്ചൊടിക്കുന്നതിനുമായി പാകിസ്ഥാനിൽ നിന്നുള്ള ചില അക്കൗണ്ടുകളാണ് ഈ വ്യാജ വീഡിയോക്ക് പിന്നിലെന്നാണ് വിലയിരുത്തല്‍. സ്ഥിരീകരിക്കാത്ത വിവരങ്ങൾ പങ്കുവെക്കരുതെന്നും കൃത്യമായ വിവരങ്ങൾക്കായി ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

English Summary

The MEA dismissed reports of a naval evacuation plan via UAE’s Fujairah port. Officials clarified that no such agreement exists with the UAE government. The ministry also flagged a deepfake AI video of its official spokesperson. Citizens are urged to trust only verified government sources for authentic information.

Follow Us