ദുബായിൽ ഡ്രൈവിംഗ് ടെസ്റ്റ് പരാജയപ്പെട്ടോ ? വീണ്ടും അപേക്ഷിക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക

Dubai Driving License: Everything You Need to Know About RTA Retest Rules and Fees: ആവശ്യമെങ്കിൽ ഓൺലൈനായോ, ഇൻസ്റ്റിറ്റ്യൂട്ട് വഴിയോ ടെസ്റ്റിനായി ലഭിച്ച തീയതിയിൽ മാറ്റം വരുത്താം. ടെസ്റ്റിന് 24 മണിക്കൂർ മുൻപ് വരെ ഈ രീതിയിൽ തീയതിയിൽ മാറ്റം വരുത്താവുന്നതാണ്. നിലവിൽ ലഭിച്ച തീയതിയേക്കാൾ മുൻപ് ടെസ്റ്റ് പുർത്തിയാക്കണം എങ്കിൽ 320 ദിർഹം അധിക ഫീസ് നൽകി തീയതി നേരത്തെയാക്കാവുന്നതാണ്

ദുബായിൽ ഡ്രൈവിംഗ് ടെസ്റ്റ് പരാജയപ്പെട്ടോ ? വീണ്ടും അപേക്ഷിക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക

പ്രതീകാത്മക ചിത്രം

Published: 

20 Oct 2026 | 04:07 PM

ദുബായ്: ദുബായിൽ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഡ്രൈവിംഗ് ടെസ്റ്റിൽ ഒരിക്കൽ പരാജയപ്പെട്ടു എന്ന് കരുതി നിരാശപ്പെടേണ്ട കാര്യമില്ല. അടുത്ത ടെസ്റ്റിനായി നിങ്ങൾക്ക് വീണ്ടും ബുക്ക് ചെയ്യാനും വിജയിക്കാനും അവസരമുണ്ട്. എന്നാൽ വീണ്ടും ടെസ്റ്റിനായിൽ ഡ്രൈവിംഗ് സീറ്റിലേക്ക് എത്തുന്നതിന് മുൻപായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ആർ.ടി.ഒ ഡ്രൈവിംഗ് ടെസ്റ്റിൽ പരാജയപ്പെടുന്നവർ അടുത്ത ടെസ്റ്റിന് മുന്നോടിയായി നിർബ്ബന്ധമായും ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും വീണ്ടും പരിശീലന ക്ലാസുകൾ പൂർത്തുയാക്കിയിരിക്കണം. ഇതിന് ശേഷം മാത്രമേ അടുത്ത ടെസ്റ്റിനായി അപേക്ഷിക്കാനാകു.

വീണ്ടും ടെസ്റ്റിന് അപേക്ഷിക്കുമ്പോൾ ആകെ 220 ദിർഹമാണ് ഫീസായി നൽകേണ്ടത്. ഇതിൽ 200 ദിർഹം റോഡ് ടെസ്റ്റിനുള്ള ഫീസും 20 ദിർഹം നോളജ് ആൻഡ് ഇന്നോവേഷൻ ഫീസുമാണ്. ഇതിന് പുറമെ നാല് നിർബ്ബന്ധിത പരിശീലന ക്ലാസിനുള്ള ഫീസും അടയ്ക്കേണ്ടതുണ്ട്. ഇത് ഓരോ ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്കും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. പെട്ടന്ന് ലൈസൻസ് ആവശ്യമുള്ളവർക്ക് 2,260 ദിർഹം നൽകി വി.ഐ.പി ഡ്രൈവിംഗ് ടെസ്റ്റ് സേവനവും ആർ.ടി.എ ഒരുക്കിയിട്ടുണ്ട്. വീണ്ടും പരിശീലനം പൂർത്തിയാക്കിയ ശേഷം 14 പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ പുതിയ ടെസ്റ്റിനുള്ള തീയതി ലഭിക്കും.

Also Read: UAE Expats Guide: എമിറേറ്റ്സ് ഐ.ഡി നഷ്ടപ്പെട്ടോ? ഫോണിൽ ഡിജിറ്റൽ കോപ്പി ഡൗൺലോഡ് ചെയ്യാനുള്ള എളുപ്പവഴികൾ ഇതാ

ആവശ്യമെങ്കിൽ ഓൺലൈനായോ, ഇൻസ്റ്റിറ്റ്യൂട്ട് വഴിയോ ടെസ്റ്റിനായി ലഭിച്ച തീയതിയിൽ മാറ്റം വരുത്താം. ടെസ്റ്റിന് 24 മണിക്കൂർ മുൻപ് വരെ ഈ രീതിയിൽ തീയതിയിൽ മാറ്റം വരുത്താവുന്നതാണ്. നിലവിൽ ലഭിച്ച തീയതിയേക്കാൾ മുൻപ് ടെസ്റ്റ് പുർത്തിയാക്കണം എങ്കിൽ 320 ദിർഹം അധിക ഫീസ് നൽകി തീയതി നേരത്തെയാക്കാവുന്നതാണ്. എന്നാൽ അനുവദിച്ച സമയത്ത് ടെസ്റ്റിന് ഹാജരായില്ല എങ്കിൽ വീണ്ടും ഫീസ് അടച്ച് അപ്പോയിൻമെൻ്റ് എടുക്കേണ്ടതായിവരും എന്ന കാര്യം പ്രത്യേകം ഓർക്കുക.

അപ്പോയിൻമെൻ്റ് എടുത്ത് ആറുമാസത്തിനുള്ളിൽ. നോളജ് ടെസ്റ്റോ, യാർഡ് ടെസ്റ്റോ, റോഡ് ടെസ്റ്റോ പൂർത്തിയാക്കിയില്ല എങ്കിൽ ട്രെയിനിംഗ് ഫയൽ താൽക്കാലികമായി റദ്ദാക്കുന്നതായിരിക്കും. റോഡ് ടെസ്റ്റിൽ വിജയിച്ച ശേഷം ഒരു വർഷത്തിനുള്ളിൽ ലൈസൻസ് ഇഷ്യൂ ചെയ്തില്ല എങ്കിൽ പിന്നീട് വീണ്ടും ഇവാലുവേഷൻ ടെസ്റ്റിന് വിധേയരാകേണ്ടിവരും എന്നതും പ്രത്യേകം ഓർക്കുക.

English Summary

If you fail your Dubai RTA driving test, you must complete mandatory practical lessons before rebooking. The retest costs Dh220. Ensure you follow RTA deadlines to avoid file suspension.

Loading...
Unable to load recommendations.
Follow Us
വെണ്ടയ്ക്ക ഇനി പെട്ടെന്ന് ചീഞ്ഞുപോകില്ല; ഇതാ അടിപൊളി ടിപ്സ്!
ദുർഗ്ഗാദേവിക്ക് കരിമ്പ് എങ്ങനെ പ്രധാന നിവേദ്യമായി?
നെയ്യ് പെട്ടെന്ന് കേടാകുന്നുണ്ടോ? 5 തെറ്റുകൾ ഒഴിവാക്കാം
ഗ്യാസ് മാറാൻ ജീരകം മതി; കഴിക്കേണ്ടത് എങ്ങനെ
സെക്കൻ്റുകൾ കൊണ്ട് സംഭവിച്ച അപകടം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്