AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

UAE Expats Guide: എമിറേറ്റ്സ് ഐ.ഡി നഷ്ടപ്പെട്ടോ? ഫോണിൽ ഡിജിറ്റൽ കോപ്പി ഡൗൺലോഡ് ചെയ്യാനുള്ള എളുപ്പവഴികൾ ഇതാ

Simple Methods to Access Your Digital Emirates ID Online: ഐഡി നഷ്ടപ്പെട്ടാൽ ഉടൻ തന്നെ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അധികൃതരെ വിവരമറിയിക്കുകയും പുതിയ കാർഡിനായി അപേക്ഷിക്കുകയും ചെയ്യണം. എന്നാൽ പുതിയ കാർഡ് ലഭിക്കുന്നത് വരെ തികച്ചും സൗജന്യമായി ഉപയോഗിക്കാവുന്ന ഡിജിറ്റൽ സംവിധാനങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്

UAE Expats Guide: എമിറേറ്റ്സ് ഐ.ഡി നഷ്ടപ്പെട്ടോ? ഫോണിൽ ഡിജിറ്റൽ കോപ്പി ഡൗൺലോഡ് ചെയ്യാനുള്ള എളുപ്പവഴികൾ ഇതാ
പ്രതീകാത്മക ചിത്രംImage Credit source: manusapon kasosod/Moment/Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 19 Oct 2026 | 05:02 PM

യു,എ.ഇയിലെ പൗരൻമാർക്കും പ്രവാസികൾക്കും ഒരുപോലെ ഒഴിവാക്കാനാകാത്ത രേഖയാണ് ഏമിറേറ്റ്സ് ഐ.ഡി. എവിടെ പോകുമ്പോഴും ഇത് കയ്യിൽ കരുതേണ്ടത് നിർബ്ബന്ധമാണ്. എന്നാൽ കാർഡ് നഷ്ടപ്പെടുകയോ, പുതുക്കാൻ നൽകുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ പലരും ബുദ്ധിമുട്ടാറുണ്ട്. ഇത്തരം പ്രതിസന്ധികൾ ഒഴിവാക്കുന്നതിനായി കാർഡിൻ്റെ ഡിജിറ്റൽ പതിപ്പ് ഫോണിൽ സൂക്ഷിക്കുന്നതാണ് ഏറ്റവും മികച്ച മാർഗം.

ഐഡി നഷ്ടപ്പെട്ടാൽ ഉടൻ തന്നെ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അധികൃതരെ വിവരമറിയിക്കുകയും പുതിയ കാർഡിനായി അപേക്ഷിക്കുകയും ചെയ്യണം. എന്നാൽ പുതിയ കാർഡ് ലഭിക്കുന്നത് വരെ തികച്ചും സൗജന്യമായി ഉപയോഗിക്കാവുന്ന ഡിജിറ്റൽ സംവിധാനങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

യു.എ.ഇ.ഐ.സി.പി ആപ്പ്

യു.എ.ഇ ഐ.സി.പി ആപ്പിലൂടെ എമിറേറ്റ്സ് ഐ.ഡി ഉപയോഗിക്കാവുന്നതാണ്. ആപ്പിൽ യു.എ.ഇ പാസ്സ് ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം ഹോം പേജിലെ എമിറേറ്റ്സ് ഐ.ഡി എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ ഡിജിറ്റൽ എമിറേറ്റ്സ് ഐഡി കാണാനാകും. ഇൻ്റർനെറ്റ് ഇല്ലാത്ത സമയങ്ങളിൽ ഉപയോഗപ്പെടുത്തുന്നതിനായി ഐ.ഡിയുടെ പി.ഡി.എഫ് കോപ്പി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതുമാണ്.

Also Read: ഷാർജയിലെ അൽ ദൈദ് എത്തിഹാദ് റെയിൽ സ്റ്റേഷനിലേക്ക് മുന്ന് ബസ് സർവിസുകൾ; റൂട്ടുകളും സമയക്രമവും അറിയൂ!

ആപ്പിൾ വാലറ്റ്

ആപ്പിൾ ഡിവൈസുകൾ ഉപയോഗിക്കുന്നവർക്ക് ഐ.സി.പിയുടെ ഔദ്യോഗിക ആപ്പായ ‘UAEICP’ വഴി എമിറേറ്റ്സ് ഐ.ഡി ആപ്പിൾ വാലറ്റിലേക്ക് സുരക്ഷിതമായി മാറ്റാം. യു.എ.ഇ പാസ്സ് ഉപയോഗിച്ച് ആപ്പിൽ ലോഗിൻ ചെയ്ത ശേഷം പേരിൽ ക്ലിക്ക് ചെയ്യുന്നതോടെ ഡിജിറ്റൽ ഐഡി കാണാനാകും. ഇതിൽ കാണുന്ന ‘Add to Apple Wallet’ എന്ന ഓപ്ഷനിലൂടെ ഒറ്റ ക്ലിക്കിൽ തന്നെ ഐ.ഡി വാലറ്റിലേക്ക് സേവ് ചെയ്യാവുന്നതാണ്.

യു.എ.ഇ.പാസ്സ് ആപ്പ്

യു,എ.ഇയിലെ ഒട്ടുമിക്ക സർക്കാർ സേവനങ്ങൾക്കും ഉപയോഗിക്കുന്ന യു.എ.ഇ പാസ്സ് ആപ്പാണ് മറ്റൊരു മാർഗ്ഗം. ആൻഡ്രോയിഡ്, ഐ.ഒ.എസ് ഉപയോക്താക്കൾക്ക് ഒരുപോലെ ഈ സേവനം ലഭ്യമാണ്. ആപ്പിൽ ലോഗിൻ ചെയ്ത് ‘ആഡ് ഡോക്യുമെൻ്റ്’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത ‘പേഴ്സണൽ’ എന്ന ഭാഗത്ത് നിന്നും എമിറേറ്റ്സ് ഐ.ഡി തിരഞ്ഞെടുക്കാം. ഇതോടെ അപ്പിലെ ഡോക്യുമെൻ്റ്സ് സെക്ഷനിൽ എമേറേറ്റ്സ് ഐ.ഡി ലഭ്യമാകും.

ക്യു.ആർ കോഡ്

‘UAEICP’ ആപ്പിൽ കാണുന്ന ‘Emirates ID QR Code’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് മൊബൈൽ നമ്പരോ, പാസ്പോർട്ട് വിവരങ്ങളോ നൽകിയാൽ എമിറേറ്റ്സ് ഐഡിയിലെ പൂർണ വിവരങ്ങൾ അടങ്ങിയ ഒരു ക്യു.ആർ കോഡ് ലഭ്യമാകും. ഫിസിക്കൽ കാർഡ് ഇല്ലാത്ത സാഹചര്യങ്ങളിൽ സർക്കാർ ഓഫീസുകളിലോ മറ്റു പരിശോധനകൾക്കോ ഈ ക്യു.ആർ കോഡ് നൽകാവുന്നതാണ്.

English Summary

If you lose your Emirates ID or it’s under renewal, the UAE provides easy ways to download a temporary digital copy or QR code using official smartphone apps.

Follow Us