UAE Women private beach: രാത്രി നീന്തലും വനിതകൾക്ക് പ്രത്യേക ബീച്ചും, അൽ മംസാർ ബീച്ച് അത്യാധുനിക സൗകര്യങ്ങളോടെ തുറന്നു

Dubai Unveils Revamped Al Mamzar Beach: ദുബായുടെ തീരപ്രദേശം നവീകരിക്കുന്നതിനായുള്ള 3 ബില്യൺ ദിർഹത്തിന്റെ ബൃഹത് പദ്ധതിയുടെ ഭാഗമായാണ് അൽ മംസാർ വികസനം. 2030-നകം ജുമൈറ, ഉമ്മു സുഖീം, ജബൽ അലി തീരങ്ങളും ഇത്തരത്തിൽ നവീകരിക്കും. ഇതോടെ നഗരത്തിലെ ബീച്ചുകളുടെ ശേഷി 170 ശതമാനം വർധിപ്പിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

UAE Women private beach: രാത്രി നീന്തലും വനിതകൾക്ക് പ്രത്യേക ബീച്ചും, അൽ മംസാർ ബീച്ച് അത്യാധുനിക സൗകര്യങ്ങളോടെ തുറന്നു

പ്രതീകാത്മക ചിത്രം

Updated On: 

07 May 2026 | 06:45 PM

ദുബായ്: വേനൽക്കാലം ആഘോഷമാക്കാൻ യു എ ഇ നിവാസികൾക്കായി അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച അൽ മംസാർ ബീച്ച് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ദുബായ് മുനിസിപ്പാലിറ്റിയുടെ 500 ദശലക്ഷം ദിർഹത്തിന്റെ വികസന പദ്ധതിയുടെ ആദ്യഘട്ടമാണ് ചൊവ്വാഴ്ച പൂർത്തിയായത്. രാത്രി നീന്തൽ സൗകര്യം, ജല കായിക വിനോദങ്ങൾ തുടങ്ങി വൻ മാറ്റങ്ങളുമായാണ് ബീച്ച് സജ്ജമായിരിക്കുന്നത്.

പ്രധാന ആകർഷണങ്ങൾ

പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത സ്ത്രീകൾക്കായി മാത്രമുള്ള പ്രത്യേക ബീച്ചാണ്. 24 മണിക്കൂറും പ്രവർത്തനക്ഷമമായ ഈ ബീച്ചിൽ പൂർണ്ണ സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പാക്കിയിട്ടുണ്ട്. ജെറ്റ് സ്കീയിങ്, കയാക്കിങ്, പാഡിൽ ബോട്ടിങ്, ഫ്ലൈ ബോർഡിങ് എന്നിവയ്ക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കി. ലഗൂൺ, കോർണിഷ്, ബീച്ച് പാർക്ക് എന്നിവയെ ബന്ധിപ്പിച്ചുകൊണ്ട് 5.5 കിലോമീറ്റർ ദൈർഘ്യമുള്ള ഓട്ടം, നടത്തം, സൈക്ലിങ് ട്രാക്കുകൾ നിർമ്മിച്ചു. ഭിന്നശേഷിക്കാർക്കായി പ്രത്യേക വീൽചെയർ പ്രവേശനം, നീന്തൽ കസേരകൾ, പരിശീലനം ലഭിച്ച ലൈഫ് ഗാർഡുകൾ എന്നിവ ലഭ്യമാണ്.

വികസനത്തിന്റെ രണ്ടാം ഘട്ടം

ദുബായുടെ തീരപ്രദേശം നവീകരിക്കുന്നതിനായുള്ള 3 ബില്യൺ ദിർഹത്തിന്റെ ബൃഹത് പദ്ധതിയുടെ ഭാഗമായാണ് അൽ മംസാർ വികസനം. 2030-നകം ജുമൈറ, ഉമ്മു സുഖീം, ജബൽ അലി തീരങ്ങളും ഇത്തരത്തിൽ നവീകരിക്കും. ഇതോടെ നഗരത്തിലെ ബീച്ചുകളുടെ ശേഷി 170 ശതമാനം വർധിപ്പിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. മൂന്ന് വർഷത്തെ കാത്തിരിപ്പിന് ശേഷം ബീച്ച് തുറന്നത് പ്രവാസികൾക്കും താമസക്കാർക്കും വലിയ ആവേശമാണ് പകരുന്നത്.

വൈറസുകളെ അതിവേഗം കണ്ടെത്താൻ അത്യാധുനിക ലാബുമായി ദുബായ്

ഭക്ഷണത്തിലൂടെ പകരുന്ന വൈറസുകളെ അതിവേഗം തിരിച്ചറിയാൻ അത്യാധുനിക ജിനോമിക് സാങ്കേതികവിദ്യയുമായി ദുബായ് മുനിസിപ്പാലിറ്റി. ദുബായ് സെൻട്രൽ ലബോറട്ടറിക്ക് കീഴിൽ സജ്ജമാക്കിയ വൈറു ജനറ്റിക്സ് ലാബ് പ്രവർത്തനമാരംഭിച്ചു. യുഎഇയിൽ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. നഗരത്തിലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് ഈ ചുവടുവെപ്പ്.

Also Read – UAE food safety: സുരക്ഷിതമായ ഭക്ഷണം ഉറപ്പ്, യുഎഇയിലെ ആദ്യ അത്യാധുനിക വൈറസ് പരിശോധനാ ലാബ് തുറന്നു

ലോകത്തിലെ ഏറ്റവും മികച്ച മോളിക്യുലാർ അനാലിസിസ് രീതികളിലൊന്നായ ഡിജിറ്റൽ പിസിആർ ആണ് ഇവിടെ ഉപയോഗിക്കുന്നത്. പ്രതിദിനം 60 സാമ്പിളുകൾ വരെ പരിശോധിക്കാൻ ലാബിന് ശേഷിയുണ്ട്. അടിയന്തര ഘട്ടങ്ങളിൽ ഇത് 100 സാമ്പിളുകൾ വരെയായി വർധിപ്പിക്കാം. നോറോ വൈറസ്, ഹെപ്പറ്റൈറ്റിസ് എ, ഇ തുടങ്ങിയ അപകടകാരികളായ വൈറസുകളുടെ സാന്നിധ്യം സൂക്ഷ്മമായി കണ്ടെത്താൻ ഈ സംവിധാനം സഹായിക്കും. പാൽ ഉൽപ്പന്നങ്ങൾ, സമുദ്രവിഭവങ്ങൾ, ജ്യൂസുകൾ, പച്ചക്കറികൾ എന്നിവയിലെ വൈറസ് സാന്നിധ്യം എത്ര കുറഞ്ഞ അളവിലാണെങ്കിലും കൃത്യമായി തിരിച്ചറിയാം.

English Summary

Dubai Municipality has launched the UAE’s first Virugenetics Lab under the Dubai Central Laboratory to rapidly detect foodborne viruses using advanced genomic technology. Utilizing Digital PCR methods, the lab can test up to 100 samples daily for viruses like Norovirus and Hepatitis A, ensuring global food safety standards.

Follow Us
Related Stories
UAE food safety: സുരക്ഷിതമായ ഭക്ഷണം ഉറപ്പ്, യുഎഇയിലെ ആദ്യ അത്യാധുനിക വൈറസ് പരിശോധനാ ലാബ് തുറന്നു
US-Iran Negotiations: പശ്ചിമേഷ്യന്‍ പ്രതിസന്ധിക്ക് പരിഹാരം? ഇറാനുമായുള്ള ‘ഡീലി’ന് ട്രംപിന്റെ പച്ചക്കൊടി
Hajj 2026: ഹജ്ജ് തീർത്ഥാടകർക്ക് ആരോഗ്യ ജാഗ്രതാനിർദ്ദേശം നൽകി അബുദാബി; മുൻകൂട്ടിയുള്ള തയ്യാറെടുപ്പുകൾ അനിവാര്യം
UAE Early Warning System: രാത്രിയും പകലും മൊബൈലിൽ അലർട്ടുകളോ? യുഎഇ ഏർലി വാണിംഗ് സിസ്റ്റത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Strait of Hormuz: ഇറാന്‍ ഇനി ഹോര്‍മുസ് നിയന്ത്രിക്കില്ല; പ്രൊജക്ട് ഫ്രീഡം നിര്‍ത്തിവെച്ചതായി ട്രംപ്‌
UAE Education: ഇറാൻ ആക്രമണം: യു.എ.ഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും ഓൺലൈൻ പഠനത്തിലേക്ക്
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്