Earthquake: മ്യാന്‍മറില്‍ ശക്തമായ ഭൂചലനം, 5.9 തീവ്രത! കൊല്‍ക്കത്തയില്‍ പ്രകമ്പനം

Myanmar Earthquake: മ്യാന്‍മറില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തി. കൊല്‍ക്കത്തയിലും ബംഗ്ലാദേശിലെ ധാക്കയിലും പ്രകമ്പനം അനുഭവപ്പെട്ടു.

Earthquake: മ്യാന്‍മറില്‍ ശക്തമായ ഭൂചലനം, 5.9 തീവ്രത! കൊല്‍ക്കത്തയില്‍ പ്രകമ്പനം

പ്രതീകാത്മക ചിത്രം

Updated On: 

03 Feb 2026 | 10:09 PM

മ്യാന്‍മറില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തി. കൊല്‍ക്കത്തയിലും ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. മ്യാൻമറിലെ അക്യാബിന് 70 മൈൽ കിഴക്കായിട്ടാണ് ഭൂകമ്പം ഉണ്ടായതെന്ന് ഇഎംഎസ്‌സി ഡാറ്റ പറയുന്നു. പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായതെന്ന്‌ ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് വ്യക്തമാക്കി. കഴിഞ്ഞ 71 മണിക്കൂറിനുള്ളിൽ മ്യാൻമറിൽ അനുഭവപ്പെടുന്ന മൂന്നാമത്തെ ഭൂകമ്പമാണിതെന്ന് ഇഎംഎസ്‌സി അറിയിച്ചു.

Also Read: Iran Earthquake: ആദ്യം സ്‌ഫോടനങ്ങള്‍, പിന്നാലെ ഭൂകമ്പം; ഇറാനില്‍ ‘സമാധാന’മില്ല

ഇതുവരെ മരണങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ഇന്ത്യയില്‍ അടുത്തിടെ രണ്ട് ഭൂചലനങ്ങള്‍ ഉണ്ടായിരുന്നു. തിങ്കളാഴ്ച പുലർച്ചെ 3.30 ഓടെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലാണ് ആദ്യ ഭൂചലനമുണ്ടായത്. 4.6 തീവ്രത രേഖപ്പെടുത്തി. ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ തിങ്കളാഴ്ച പുലർച്ചെ 4.6 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പവും ഉണ്ടായി.

Loading...
Unable to load recommendations.
Follow Us
Related Stories
Dubai FlexiRent: വാടക നൽകാൻ ഫ്ലെക്സിറെൻ്റ്: ദുബായിലെ എല്ലാ വാടകക്കാർക്കും ഈ സൗകര്യം ലഭിക്കുമോ? അറിയേണ്ടതെല്ലാം!
Iran US Conflict: പാക് കരസേനാ മേധാവിയുമായി ഡൊണാൾഡ് ട്രംപ് ഫോണിൽ ചർച്ച നടത്തിയതായി റിപ്പോർട്ട്
മക്ക ഉടമ്പടിയില്‍ ചേരാന്‍ ഇറാനെ ക്ഷണിച്ച് സൗദി; പ്രതിരോധം ഇനി ഒരുമിച്ച്, കൂടെ തുര്‍ക്കിയും പാക്കും
UAE Weather Alert: മഴ, ശക്തമായ കാറ്റ്, ഒപ്പം 49 ഡിഗ്രി കടുത്ത ചൂടും; യു.എ.ഇയിലെ കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ
അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിന് കൂട്ടുനിൽക്കുന്നവരെ ശത്രുക്കളായി പ്രഖ്യാപിക്കും; അയൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ
പാരീസിൽ കരിങ്കൽ ഹിന്ദു ക്ഷേത്രം ഉയരാൻ പോകുന്നു: പുതിയ അധ്യായം കുറിക്കാൻ BAPS സ്വാമിനാരായൺ മന്ദിർ
ഇലയിടൽ മുതൽ പായസം വരെ: ഓണസദ്യ കഴിക്കേണ്ട ശരിയായ ക്രമം
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
ഹെൽമെറ്റിനും എക്സ്പയറി ഡേറ്റ് ഉണ്ട്
സദ്യ സ്പെഷ്യൽ വട കൂട്ടുകറി എളുപ്പത്തിൽ തയ്യാറാക്കാം
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി