AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Iran Earthquake: ആദ്യം സ്‌ഫോടനങ്ങള്‍, പിന്നാലെ ഭൂകമ്പം; ഇറാനില്‍ ‘സമാധാന’മില്ല

Earthquake reported in Iran: ഇറാനില്‍ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തി. മിതമായ ഭൂകമ്പമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആളപായമില്ല. ആര്‍ക്കും ഗുരുതരമായ പരിക്കുകളുള്ളതായും റിപ്പോര്‍ട്ടുകളില്ല.

Iran Earthquake: ആദ്യം സ്‌ഫോടനങ്ങള്‍, പിന്നാലെ ഭൂകമ്പം; ഇറാനില്‍ ‘സമാധാന’മില്ല
പ്രതീകാത്മക ചിത്രം Image Credit source: Gary S Chapman/DigitalVision/Getty Images
Jayadevan AM
Jayadevan AM | Published: 01 Feb 2026 | 06:12 PM

ടെഹ്‌റാന്‍: ഇറാനില്‍ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. തെക്കന്‍ ഇറാനിലുണ്ടായ ഭൂചലനത്തിന് റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തി. മിതമായ ഭൂകമ്പമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആളപായമില്ല. ആര്‍ക്കും ഗുരുതരമായ പരിക്കുകളുള്ളതായും റിപ്പോര്‍ട്ടുകളില്ല. ചെറിയ ചില നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്. ഭൂകമ്പമുണ്ടായ ഉടന്‍ പലരും കെട്ടിടങ്ങളില്‍ നിന്ന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.

അതേസമയം, ഭൂകമ്പമുണ്ടായ പ്രദേശത്തിന് സമീപത്താണെങ്കിലും യുഎഇയില്‍ പ്രകമ്പനം അനുഭവപ്പെട്ടിട്ടില്ല. യുഎഇയില്‍ പ്രകമ്പനമുണ്ടായതായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. യുഎഇയില്‍ പ്രകമ്പനമുണ്ടായിട്ടില്ലെന്ന് സ്ഥിരീകരിച്ചുകൊണ്ട്‌ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻ‌സി‌എം) പ്രസ്താവന പുറത്തിറക്കി.

അതേസമയം, ഇറാനില്‍ കഴിഞ്ഞ ദിവസം രണ്ടിടങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ ആറു പേരോളം കൊല്ലപ്പെട്ടു. ഇറാന്റെ തെക്കൻ തുറമുഖ നഗരമായ ബന്ദർ അബ്ബാസിലെ കെട്ടിടത്തിലാണ് ഒരു സ്‌ഫോടനമുണ്ടായത്. ഈ സ്‌ഫോടനത്തില്‍ ഒരാൾ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

Also Read: Iran Explosion: ഇറാനില്‍ രണ്ടിടങ്ങളില്‍ സ്‌ഫോടനം; നാല്‌ മരണം; പങ്കില്ലെന്ന് ഇസ്രായേല്‍

ഈ സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ നാവികസേനയിലെ ഒരു കമാൻഡറെ ലക്ഷ്യം വച്ചാണ് സ്‌ഫോടനമുണ്ടായതെന്ന പ്രചാരണങ്ങള്‍ തെറ്റാണെന്ന്‌ തസ്‌നിം വാർത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, സ്‌ഫോടനത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന്‌ രണ്ട് ഇസ്രായേലി ഉദ്യോഗസ്ഥർ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

ഇറാഖി അതിർത്തിക്കടുത്തുള്ള തെക്കുപടിഞ്ഞാറൻ നഗരമായ അഹ്വാസിലെ ഒരു കെട്ടിടത്തിലാണ് മറ്റൊരു സ്‌ഫോടനം ഉണ്ടായത്. ഗ്യാസ് ചോര്‍ച്ചയാണ് കാരണം. ഈ സ്‌ഫോടനത്തില്‍ കുറഞ്ഞത് അഞ്ച് പേർ കൊല്ലപ്പെട്ടതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Follow Us