Eid Al Fitr 2026: യുഎഇയില്‍ നാലു ദിവസം അവധി, ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ പെരുന്നാള്‍

Gulf Countries to Celebrate on Friday: ഇത്തവണത്തെ പ്രത്യേക സാഹചര്യം പരി​ഗണിച്ച് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഇത്തവണ ഈദ് ഗാഹുകൾക്കും തുറന്ന സ്ഥലങ്ങളിലെ നമസ്കാരത്തിനും നിയന്ത്രണമുണ്ട്. പെരുന്നാൾ നമസ്കാരം പള്ളികൾക്കുള്ളിൽ മാത്രമായി പരിമിതപ്പെടുത്തി. ഇത് സംബന്ധിച്ചുള്ള വിവരം ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റ്അറിയിച്ചു.

Eid Al Fitr 2026: യുഎഇയില്‍ നാലു ദിവസം അവധി, ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ പെരുന്നാള്‍

Ramadan 2026

Updated On: 

19 Mar 2026 | 02:07 PM

ദുബായ്: ​ഗൾഫ് രാജ്യങ്ങളിൽ നാളെ ഈ വർഷത്തെ ചെറിയ പെരുന്നാൾ ആഘോഷിക്കും. യുഎഇ ഉൾപ്പെടെയുള്ള ഭൂരിഭാഗം ഗൾഫ് രാജ്യങ്ങളിലും വെള്ളിയാഴ്ചയാണ് പെരുന്നാൾ. സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലും ആഘോഷങ്ങൾ നാളെയാണ്.

ബുധനാഴ്ച വൈകുന്നേരം ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് റമസാൻ 30 പൂർത്തിയാക്കിയാണ് വെള്ളിയാഴ്ച ഈദുൽ ഫിത്ർ ആഘോഷിക്കുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം സൗദി സുപ്രീം കോടതിയും യുഎഇ ചന്ദ്രദർശന സമിതിയും പുറപ്പെടുവിച്ചു.

നാല് ദിവസത്തെ അവധി

പെരുന്നാൾ പ്രമാണിച്ച് യുഎഇയിലെ സർക്കാർ-സ്വകാര്യ മേഖലകളിൽ മാർച്ച് 19 വ്യാഴം മുതൽ മാർച്ച് 22 ഞായർ വരെ തുടർച്ചയായ നാല് ദിവസത്തെ അവധി ലഭിക്കും. തിങ്കളാഴ്ച മുതൽ പ്രവൃത്തിദിവസം പുനരാരംഭിക്കും.

Also Read: Saudi Arabia Oil Supply to India: ഇറാൻ്റെ ഭീഷണി ഫലിച്ചില്ല; ഇന്ത്യയിലേക്ക് എണ്ണ എത്തിക്കാൻ റെഡ് സീ പാതയുമായി സൗദി

ഇത്തവണത്തെ പ്രത്യേക സാഹചര്യം പരി​ഗണിച്ച് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഇത്തവണ ഈദ് ഗാഹുകൾക്കും തുറന്ന സ്ഥലങ്ങളിലെ നമസ്കാരത്തിനും നിയന്ത്രണമുണ്ട്. പെരുന്നാൾ നമസ്കാരം പള്ളികൾക്കുള്ളിൽ മാത്രമായി പരിമിതപ്പെടുത്തി. ഇത് സംബന്ധിച്ചുള്ള വിവരം ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റ് (ഔഖാഫ്) അറിയിച്ചു.

തിരക്ക് ഒഴിവാക്കാൻ വിശ്വാസികൾ നേരത്തെ തന്നെ പള്ളികളിൽ എത്തണമെന്നും അധികൃതർ നിർദ്ദേശിച്ചു. പ്രാദേശിക സമയം പുലർച്ചെ 6:00-ന് ശേഷമായിരിക്കും വിവിധ എമിറേറ്റുകളിൽ നമസ്കാരം നടക്കുക. രാജ്യത്തെ പള്ളികളെല്ലാം പെരുന്നാൾ നമസ്കാരത്തിനായി സർവസജ്ജമായിക്കഴിഞ്ഞു. വിശ്വാസികൾക്ക് സുരക്ഷിതമായി പെരുന്നാൾ ആഘോഷിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ഭരണകൂടം ഉറപ്പാക്കിയിട്ടുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
ഗ്ലോബൽ വില്ലേജിലേക്ക് യാത്ര ചെയ്യാൻ ഇനി വെറും 10 ദിർഹം മതി; പ്രത്യേക ബസ് സർവീസുകളുടെ പൂർണ വിവരങ്ങൾ ഇതാ!
ഇറാനെതിരെ ‘മദർ ഓഫ് ഓൾ ബോംബ്’ പ്രയോഗിക്കാൻ അമേരിക്ക? ആണവ-ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പെൻ്റഗൺ നീക്കമെന്ന് റിപ്പോർട്ട്
Saudi Attack: സൗദിയിൽ ആക്രമണങ്ങൾ; ഇന്ത്യക്കാർ പരിഭ്രാന്തരാകരുത്, നിർദേശവുമായി ഇന്ത്യൻ അംബാസഡർ
ഷാർജയിലെ അൽ ദൈദ് എത്തിഹാദ് റെയിൽ സ്റ്റേഷനിലേക്ക് മുന്ന് ബസ് സർവിസുകൾ; റൂട്ടുകളും സമയക്രമവും അറിയൂ!
യു.എസിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വെടിവയ്പ്പ് നടത്താൻ പദ്ധതിയിട്ട 19-കാരൻ അറസ്റ്റിൽ
Houthi Attack: ഇസ്രായേലിലേക്കും സൗദിയിലേക്കും മിസൈൽ ഭീഷണി; ചൈനീസ് സാങ്കേതികവിദ്യയിൽ ഹൂതികളുടെ നീക്കം
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ആൻഡമാൻ യാത്ര പ്ലാൻ ചെയ്യുകയാണോ? IRCTC-യുടെ കിടിലൻ പാക്കേജ് ഇതാ!
സ്വര്‍ണാഭരണങ്ങളുടെ തിളക്കം വര്‍ധിപ്പിക്കാന്‍ പരീക്ഷിക്കാവുന്ന വഴികള്‍
160 കിലോ മീറ്റർ മൈലേജ്, കാണാൻ അടിപൊളി ലുക്കും - റിവ‍‍‍‍‍ർ ഇൻഡി
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?