ഇന്ത്യക്കാർക്ക് സ്വാഗതം; എമിറേറ്റ്സ് എയർലൈൻസിൽ വമ്പൻ തൊഴിലവസരങ്ങൾ, അറിയേണ്ടതെല്ലാം!
Emirates Airlines Recruitment: New Engineering Job Vacancies Open Across UAE, Asia, and Europe: ദുബായിലെയും അന്താരാഷ്ട്ര തലത്തിലെയും ഒഴിവുകളിലേക്കാണ് വിപുലമായ രീതിയിൽ ആളുകളെ എടുക്കുന്നത്. ഇന്ത്യയിൽ മുംബൈ, ന്യൂഡൽഹി, ചെന്നൈ, അഹമ്മദാബാദ് എന്നീ നഗരങ്ങളിൽ ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള വിവിധ തീയതികളിലായി ഇതിനായുള്ള അഭിമുഖങ്ങൾ നടക്കും. ഇന്തോനേഷ്യ, ഹോങ്കോങ്, യു.കെ, തുർക്കി എന്നിവിടങ്ങളിലും സമാനമായ റിക്രൂട്ട്മെൻ്റ് ഡ്രൈവ് കമ്പനി നടത്തുന്നുണ്ട്
ദുബായ്: ഗൾഫ് മേഖലയിലെ പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്സ് എയർലൈൻസ് തങ്ങളുടെ എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് വമ്പൻ റിക്രൂട്ട്മെൻ്റ് പ്രഖ്യാപിച്ചു. 2026 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി ഏഷ്യ, യൂറോപ്പ്, യു.എ.ഇ എന്നിവിടങ്ങളിൽ നിന്നും കമ്പനി ഉദ്യോഗാർത്ഥികളെ നേരിട്ട് റിക്രൂട്ട് ചെയ്യും. ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, തായ്‌ലൻഡ് തുടങ്ങി പ്രധാന ഇടങ്ങളിലെല്ലാം റിക്രൂട്ട്മെൻ്റ് ക്യാംപെയിനുകൾ സംഘടിപ്പുക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.
ദുബായിലെയും അന്താരാഷ്ട്ര തലത്തിലെയും ഒഴിവുകളിലേക്കാണ് വിപുലമായ രീതിയിൽ ആളുകളെ എടുക്കുന്നത്. ഇന്ത്യയിൽ മുംബൈ, ന്യൂഡൽഹി, ചെന്നൈ, അഹമ്മദാബാദ് എന്നീ നഗരങ്ങളിൽ ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള വിവിധ തീയതികളിലായി ഇതിനായുള്ള അഭിമുഖങ്ങൾ നടക്കും. ഇന്തോനേഷ്യ, ഹോങ്കോങ്, യു.കെ, തുർക്കി എന്നിവിടങ്ങളിലും സമാനമായ റിക്രൂട്ട്മെൻ്റ് ഡ്രൈവ് കമ്പനി നടത്തുന്നുണ്ട്.
പ്രധാന ഒഴിവുകൾ
എഞ്ചിനീയറിംഗ്, ടെക്നിക്കൽ വിഭാഗങ്ങളിലായി നിരവധി തസ്തികകളിലാണ് എമിറേറ്റ്സ് പുതിയ ഉദ്യോഗാർത്ഥികളെ തേടുന്നത്. എയർക്രാഫ്റ്റ് ടെക്നീഷ്യൻ, ലൈസൻസ്ഡ് എയർക്രാഫ്റ്റ് എഞ്ചിനീയർ, സീനിയർ മെക്കാനിക്ക്, വർക്ക് ഷോപ്പ് കാബിൻ ടെക്നീഷ്യൻ, വെയർഹൗസ് ആൻഡ് ലോജിസ്റ്റിക്സ് അസിസ്റ്റൻ്റ്, എഞ്ചിനീയറിംഗ് സപ്പോർട്ട് ആൻഡ് മെയിൻ്റനൻസ് സ്പെഷ്യലിസ്റ്റ് എന്നിവയാണ് ഒഴിവുള്ള പ്രധാന തസ്തികകൾ
Also Read: Qatar Explosion Update: ഖത്തറിലെ ഗ്യാസ് പ്ലാന്റിലുണ്ടായ സ്‌ഫോടനം; മരിച്ച 13 പേരില്‍ പന്ത്രണ്ടും ഇന്ത്യക്കാര്‍
ദുബായിലെ ഒഴിവുകൾ
യു.എ.ഇയിൽ ദുബായ് ആസ്ഥാനമായി 16 എഞ്ചിനീയറിംഗ് തസ്തികകളിൽ കമ്പനി നിലവിൽ ഒഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മെയിൻ്റനൻസ്, പ്രൊക്യുർമെൻ്റ്, ടെക്നിക്കൽ ട്രെയിനിങ് തുടങ്ങിയ വിഭാഗങ്ങളിലായി, എയർക്രാഫ്റ്റ് മെക്കാനിക്, വാറൻ്റി ഓഫീസർ, പ്രൊക്യുർമെന്റ് മാനേജർ തുടങ്ങിയ തസ്തികകൾ ഇതിൽ ഉൾപ്പെടുന്നു.
2026 ജൂൺ, ജൂലൈ മാസങ്ങളിലായാണ് ദുബായിലെ മിക്ക പോസ്റ്റുകൾക്കുമുള്ള അപേക്ഷാ കാലാവധി അവസാനിക്കുന്നത്. എമിറേറ്റ്സിന്റെ എ-380, ബോയിങ്-777 വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ സുഗമമാക്കുന്നതിൻ്റെ ഭാഗമായാണ് ഈ റിക്രൂട്ട്മെൻ്റ്.
എങ്ങനെ അപേക്ഷിക്കാം?
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എമിറേറ്റ്സിൻ്റെ ഔദ്യോഗിക കരിയർ പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കുകയോ റിക്രൂട്ട്മെൻ്റ് ഇവൻ്റുകൾക്കായി രജിസ്റ്റർ ചെയ്യുകയോ ചെയ്യാം. അപേക്ഷിക്കുന്നവരിൽ നിന്നും ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളെ അഭിമുഖത്തിനായി വിളിക്കുകയാണ് ചെയ്യുക.
English Summary
Emirates Airlines has announced a massive global recruitment drive for engineering and technical professionals. The airline is hosting in-person hiring events across Asia, Europe, and the UAE, including major Indian cities, in July and August. Vacancies include aircraft technicians, licensed engineers, and mechanics. Interested candidates can apply online through the official Emirates Careers portal.