Etihad Rail: ലോകത്തെ ഏറ്റവും വലിയ എയർപോർട്ടിലേക്ക് ട്രെയിൻ കയറി ചെല്ലാം, യാത്രാക്ലേശത്തിന് പരിഹാരമായി ഇത്തിഹാദ് റെയിൽ
Etihad Rail and Dubai Metro to Connect Al Maktoum International Airport: വിമാനത്താവളത്തിനുള്ളിലെ വിവിധ കോൺകോഴ്‌സുകളെ ബന്ധിപ്പിക്കാൻ ഭൂഗർഭ ട്രെയിനുകളും സജ്ജമാക്കും. കൂടാതെ, വിമാനത്താവളത്തിലേക്ക് വായുമാർഗം എത്തുവാൻ എയർ ടാക്സി സൗകര്യവും പരിഗണനയിലുണ്ട്. ഇത്തിഹാദ് റെയിലിന്റെ ആദ്യഘട്ട യാത്രാ സർവീസുകൾ 2026-ൽ ആരംഭിക്കാനിരിക്കെയാണ് ഈ നിർണായക പ്രഖ്യാപനം വന്നിരിക്കുന്നത്.
ദുബായ്: ലോകത്തെ ഏറ്റവും വലിയ വിമാനത്താവളമായി മാറാനൊരുങ്ങുന്ന ദുബായ് വേൾഡ് സെൻട്രൽ (D W C) അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിൽ ഇത്തിഹാദ് റെയിൽ എത്തുന്നു. ഇതോടെ അബുദാബി, ഷാർജ ഉൾപ്പെടെയുള്ള മറ്റ് എമിറേറ്റുകളിൽ നിന്നുള്ള യാത്രക്കാർക്ക് അതിവേഗം വിമാനത്താവളത്തിൽ എത്തുവാൻ സാധിക്കും. ദുബായ് എയർപോർട്ട്സ് സി ഇ ഒ പോൾ ഗ്രിഫിത്ത്സ് ആണ് ഈ വിപ്ലവകരമായ മാറ്റം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
പ്രധാന പ്രത്യേകതകൾ
- ഇത്തിഹാദ് റെയിൽ കണക്റ്റിവിറ്റി: വിമാനത്താവളത്തിന്റെ പുതിയ ടെർമിനലിന് തൊട്ടടുത്തായി പ്രത്യേക ‘സ്റ്റേഷൻ ബോക്സ്’ നിർമിക്കും. ട്രെയിൻ ഇറങ്ങുന്ന യാത്രക്കാർക്ക് നേരിട്ട് വിമാനത്താവളത്തിലേക്ക് പ്രവേശിക്കാൻ കഴിയുന്ന തരത്തിലാണ് ഇതിന്റെ ക്രമീകരണം.
- യാത്രാസമയം കുറയും: ഇത്തിഹാദ് റെയിൽ വരുന്നതോടെ അബുദാബിയിൽ നിന്ന് അൽ മക്തൂം വിമാനത്താവളത്തിലേക്കുള്ള യാത്രാസമയം ഏകദേശം 50 മിനിറ്റായി കുറയും.
- ദുബായ് മെട്രോ ഗോൾഡ് ലൈൻ: 3400 കോടി ദിർഹം ചെലവിൽ നിർമിക്കുന്ന 42 കിലോമീറ്റർ ദൈർഘ്യമുള്ള ‘ഗോൾഡ് ലൈൻ’ മെട്രോ വിമാനത്താവളത്തെ നഗരത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കും. 15 പ്രധാന മേഖലകളിലൂടെ കടന്നുപോകുന്ന ഈ പാത 2032-ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
- എയർപോർട്ട് എക്സ്പ്രസ്: ദുബായിലെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ നിന്ന് വിമാനത്താവളത്തിലേക്ക് മാത്രമായി അതിവേഗ എയർപോർട്ട് എക്സ്പ്രസ് ട്രെയിനുകളും സർവീസ് നടത്തും.
- വിപുലമായ ശേഷി: വർഷത്തിൽ 26 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള രീതിയിലാണ് വിമാനത്താവളം വികസിപ്പിക്കുന്നത്.
മറ്റ് യാത്രാ സൗകര്യങ്ങൾ
വിമാനത്താവളത്തിനുള്ളിലെ വിവിധ കോൺകോഴ്‌സുകളെ ബന്ധിപ്പിക്കാൻ ഭൂഗർഭ ട്രെയിനുകളും സജ്ജമാക്കും. കൂടാതെ, വിമാനത്താവളത്തിലേക്ക് വായുമാർഗം എത്തുവാൻ എയർ ടാക്സി സൗകര്യവും പരിഗണനയിലുണ്ട്. ഇത്തിഹാദ് റെയിലിന്റെ ആദ്യഘട്ട യാത്രാ സർവീസുകൾ 2026-ൽ ആരംഭിക്കാനിരിക്കെയാണ് ഈ നിർണായക പ്രഖ്യാപനം വന്നിരിക്കുന്നത്.
ദുബായ് സൗത്ത് മേഖലയുടെ വികസനത്തിനും ചരക്കുനീക്കത്തിനും ഈ റെയിൽ കണക്റ്റിവിറ്റി വലിയ കരുത്തേകും. വിമാനത്താവളത്തെ ഒരു ആഗോള ലോജിസ്റ്റിക് ഹബ്ബായി മാറ്റുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണിത്.
English Summary
Dubai’s Al Maktoum International Airport (D W C), set to become the world’s largest, will be integrated with the Etihad Rail network and the Dubai Metro Gold Line. This massive infrastructure project aims to revolutionize travel across the UAE, allowing passengers from Abu Dhabi and other emirates to travel directly to the airport terminal by train.