Etihad Rail Passenger Services: എത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ചു; ടിക്കറ്റ് നിരക്കുകൾ ഇങ്ങനെ!

Etihad Rail Update: Passenger Train Services Set to Connect UAE Cities From June 30: അബുദാബിക്കും ഫുജൈറയ്ക്കും ഇടയിലായിരിക്കും ഈ ആദ്യ സർവീസ് നടക്കുക. റോഡ് മാർഗം നിലവിൽ മണിക്കൂറുകളെടുക്കുന്ന ഈ യാത്ര ട്രെയിൻ വരുന്നതോടെ വെറും 1 മണിക്കൂറും 45 മിനിറ്റും കൊണ്ട് പൂർത്തിയാക്കാൻ സാധിക്കും എന്നത് യാത്രക്കാർക്ക് വലിയ ആശ്വാസമാകും

Etihad Rail Passenger Services: എത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ചു; ടിക്കറ്റ് നിരക്കുകൾ ഇങ്ങനെ!

പ്രതീകാത്മക ചിത്രം

Published: 

23 Jun 2026 | 02:43 PM

അബുദാബി: യു.എ.ഇ നിവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് എത്തിഹാദ് റെയിൽ പാസഞ്ചർ സർവീസുകൾ ആരംഭിക്കുന്ന തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. അബുദാബി കിരീടാവകാശിയും അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ പുതിയ മുഹമ്മദ് ബിൻ സയിദ് സിറ്റി പാസഞ്ചർ ട്രെയിൻ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് തീയതികൾ പ്രഖ്യാപിച്ചത്.

ജൂൺ 30-ന് ആദ്യ യാത്ര

2026 ജൂൺ 30-നാണ് എത്തിഹാദ് റെയിലിൻ്റെ ആദ്യഘട്ട പാസഞ്ചർ സർവീസ് ആരംഭിക്കുന്നത്. അബുദാബിക്കും ഫുജൈറയ്ക്കും ഇടയിലായിരിക്കും ഈ ആദ്യ സർവീസ് നടക്കുക. റോഡ് മാർഗം നിലവിൽ മണിക്കൂറുകളെടുക്കുന്ന ഈ യാത്ര ട്രെയിൻ വരുന്നതോടെ വെറും 1 മണിക്കൂറും 45 മിനിറ്റും കൊണ്ട് പൂർത്തിയാക്കാൻ സാധിക്കും എന്നത് യാത്രക്കാർക്ക് വലിയ ആശ്വാസമാകും.

ഔദ്യോഗിക ഉദ്ഘാടനവും തുടർ ഘട്ടങ്ങളും

ജൂണിലെ പ്രാഥമിക സർവീസുകൾക്ക് ശേഷം, 2026 സെപ്റ്റംബർ 30-നാണ് ദുബായ്, അൽ ദൈദ് സ്റ്റേഷനുകൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് പാസഞ്ചർ റെയിൽ നെറ്റ്‌വർക്കിൻ്റെ ഔദ്യോഗിക ലോഞ്ചിങ് നടക്കുക. അതിനുശേഷം: 2026 ഡിസംബർ 30-ന് അൽ ദഫ്രയിലെ സ്റ്റേഷനുകൾ പ്രവർത്തനസജ്ജമാകും. 2027 മാർച്ച് 30-ന് ഷാർജ ട്രെയിൻ സ്റ്റേഷൻ കൂടി തുറക്കുന്നതോടെ പദ്ധതിയുടെ ആദ്യ പാത പൂർത്തിയാകും.]

Also Read: ഇന്ത്യക്കാർക്ക് സ്വാഗതം; എമിറേറ്റ്സ് എയർലൈൻസിൽ വമ്പൻ തൊഴിലവസരങ്ങൾ, അറിയേണ്ടതെല്ലാം!

ടിക്കറ്റ് നിരക്കുകളും സൗകര്യങ്ങളും

അബുദാബി മുതൽ ഫുജൈറ വരെയുള്ള റൂട്ടിൽ കംഫർട്ട് ക്ലാസിന് വെറും 55 ദിർഹമാണ് യാത്ര നിരക്ക്. പ്രീമിയം ക്ലാസിൽ യാത്ര ചെയ്യാൻ 120 ദിർഹമാണ് ഈടാക്കുക. ഒരേസമയം 400 യാത്രക്കാർക്ക് വരെ സഞ്ചരിക്കാൻ കഴിയുന്ന 13 അത്യാധുനിക പാസഞ്ചർ ട്രെയിനുകളാണ് സർവീസിനായി തയ്യാറാക്കിയിരിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യാൻ വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. എത്തിഹാദ് റെയിൽ മൊബൈൽ ആപ്പ് വഴിയും, ഒഫീഷ്യൽ വെബ്സൈറ്റ് വഴിയും ജൂൺ 23 മുതൽ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

English Summary

The UAE’s Etihad Rail has officially announced the launch dates for its passenger train services. The introductory phase will begin on June 30, 2026, connecting Abu Dhabi and Fujairah, reducing travel time to 1 hour and 45 minutes. Ticket prices start at AED 55 for Comfort Class. The network will expand to Dubai, Sharjah, and other regions by early 2027.

Loading...
Unable to load recommendations.
Follow Us
Related Stories
മക്ക ഉടമ്പടിയില്‍ ചേരാന്‍ ഇറാനെ ക്ഷണിച്ച് സൗദി; പ്രതിരോധം ഇനി ഒരുമിച്ച്, കൂടെ തുര്‍ക്കിയും പാക്കും
UAE Weather Alert: മഴ, ശക്തമായ കാറ്റ്, ഒപ്പം 49 ഡിഗ്രി കടുത്ത ചൂടും; യു.എ.ഇയിലെ കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ
അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിന് കൂട്ടുനിൽക്കുന്നവരെ ശത്രുക്കളായി പ്രഖ്യാപിക്കും; അയൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ
പാരീസിൽ കരിങ്കൽ ഹിന്ദു ക്ഷേത്രം ഉയരാൻ പോകുന്നു: പുതിയ അധ്യായം കുറിക്കാൻ BAPS സ്വാമിനാരായൺ മന്ദിർ
അബുദാബിയിൽ മഴയെ തുടർന്ന് അടച്ച പാർക്കുകളും ബീച്ചുകളും തുറന്നു; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
ഇനി ‘വേപ്പിങ്’ പോക്കറ്റ് കീറും! ഇ സിഗരറ്റിന് പുതിയ നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
ഓണസദ്യയിലെ ഈ വിഭവങ്ങൾ ഫ്രിഡ്ജിൽ വെക്കരുതേ
മുട്ടത്തോട് ഇനി വെറുതെ കളയല്ലേ; ചെടികൾക്ക് ഇതിലും മികച്ച വളം വേറെയില്ല!
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം