AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Tourist rules: തോന്നിയപോലെ ഇനി പറ്റില്ല, യൂറോപ്പിലെത്തുന്ന വിനോദസഞ്ചാരികളെ അച്ചടക്കം പഠിപ്പിക്കാനൊരുങ്ങുന്നു…

Europe's strict tourist rules: പൊതുസ്ഥലത്തെ നഗ്നതയ്ക്കും മൂത്രമൊഴിക്കുന്നതിനും ഇവിടെ കടുത്ത നിയന്ത്രണങ്ങളുണ്ട്. തുർക്കിയിലെ കാര്യം നോക്കിയാൽ വിമാനം ടാക്സി ചെയ്യുന്നതിനിടയിൽ സീറ്റ് ബെൽറ്റ് അഴിക്കുകയോ എഴുന്നേൽക്കുകയോ ചെയ്താൽ 62 യൂറോ പിഴ ഈടാക്കും.

Tourist rules: തോന്നിയപോലെ ഇനി പറ്റില്ല, യൂറോപ്പിലെത്തുന്ന വിനോദസഞ്ചാരികളെ അച്ചടക്കം പഠിപ്പിക്കാനൊരുങ്ങുന്നു…
Europe's strict tourist rulesImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Updated On: 08 Feb 2026 | 07:35 AM

യൂറോപ്പിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ഇനി പിഴാക്കാലം. അച്ചടക്കമില്ലാത്ത പെരുമാറ്റത്തിനും നിയമലംഘനങ്ങൾക്കും കടുത്ത പിഴയുമായി വിവിധ യൂറോപ്യൻ രാജ്യങ്ങൾ രംഗത്തെത്തിയിരിക്കുകയാണ്.

പൊതുസ്ഥലത്തെ മദ്യപാനത്തിന് 3,000 യൂറോ (ഏകദേശം 2.6 ലക്ഷം രൂപ) വരെ പിഴ. ബീച്ചിന് പുറത്ത് നീന്തൽ വസ്ത്രങ്ങൾ ധരിച്ചാൽ 750 യൂറോ പിഴയൊടുക്കേണ്ടി വരും. ഇറ്റലിയിൽ മറ്റൊരു തരത്തിലാണ് പിഴ. ഇവിടെ കനാൽ വെള്ളത്തിൽ ഇറങ്ങുന്നവർക്കും കുളിക്കുന്നവർക്കും 350 യൂറോ പിഴ. പ്രശസ്തമായ ‘സ്പാനിഷ് സ്റ്റെപ്സിൽ’ ഇരിക്കുന്നതിനും റോമിലെ ഫൗണ്ടനുകളിൽ ഇറങ്ങുന്നതിനും കർശന നിരോധനമുണ്ട്.

പോർച്ചുഗലിൽ ബീച്ചിന് പുറത്ത് ഷർട്ട് ധരിക്കാതെ നടന്നാലോ ബിക്കിനി ധരിച്ചാലോ 1,500 യൂറോ വരെ പിഴ ചുമത്താനാണ് പുതിയ തീരുമാനം. പൊതുസ്ഥലത്തെ നഗ്നതയ്ക്കും മൂത്രമൊഴിക്കുന്നതിനും ഇവിടെ കടുത്ത നിയന്ത്രണങ്ങളുണ്ട്. തുർക്കിയിലെ കാര്യം നോക്കിയാൽ വിമാനം ടാക്സി ചെയ്യുന്നതിനിടയിൽ സീറ്റ് ബെൽറ്റ് അഴിക്കുകയോ എഴുന്നേൽക്കുകയോ ചെയ്താൽ 62 യൂറോ പിഴ ഈടാക്കും. കൂടാതെ ഫ്ലിപ്പ്-ഫ്ലോപ്പ് ധരിച്ച് ഡ്രൈവ് ചെയ്യുന്നതിനും ഗ്രീസിലെ ബീച്ചുകളിൽ നിന്ന് കല്ലുകളോ ചിപ്പികളോ ശേഖരിക്കുന്നതിനും വലിയ തുക പിഴ നൽകണം.

പ്രാദേശിക താമസക്കാരുടെ സ്വൈര്യജീവിതം ഉറപ്പാക്കാനും പരിസ്ഥിതി സംരക്ഷിക്കാനുമാണ് ഈ നടപടികളെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഇനി യൂറോപ്പിലേക്ക് പറക്കുമ്പോൾ ഈ നിയമങ്ങൾ കൂടി ഓർത്തുവെച്ചാൽ പോക്കറ്റ് കാലിയാകാതെ നോക്കാം

Follow Us