പ്രവാസികൾക്ക് നിർണായകം ഈ ജൂലൈ മാസം; യു.എ.ഇയിൽ വരാനിരിക്കുന്ന 5 മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കും?
Living in the UAE? Don’t Miss These 5 Massive Changes Happening in July!: യു.എ.ഇയിലെ ദശലക്ഷക്കണക്കിന് വരുന്ന ഇന്ത്യൻ പ്രവാസികളെ ബാധിക്കുന്ന വലിയ മാറ്റങ്ങൾ ഉൾപ്പടെ പുതിയ പദ്ധതികളുടെ ഒരു നീണ്ട നിര തന്നെ ഈ മാസം പ്രാബല്യത്തിൽ വരികയാണ്.
ദുബായ്: യു.എ.ഇയിൽ ഉടനീളം സുപ്രധാന മാറ്റങ്ങളുടെ മാസമായി മാറുകയാണ് ഈ ജൂലൈ. യു.എ.ഇയുടെ പാസഞ്ചർ റെയിൽ ശൃംഖലയുടെ ആദ്യ റൂട്ടിൻ്റെ ആരംഭം മുതൽ വേനലവധിക്കാലം, യു.എ.ഇയിലെ ദശലക്ഷക്കണക്കിന് വരുന്ന ഇന്ത്യൻ പ്രവാസികളെ ബാധിക്കുന്ന വലിയ മാറ്റങ്ങൾ ഉൾപ്പടെ പുതിയ പദ്ധതികളുടെ ഒരു നീണ്ട നിര തന്നെ ഈ മാസം പ്രാബല്യത്തിൽ വരികയാണ്. ഈ മാറ്റങ്ങളെക്കുറിച്ച് മുൻകൂട്ടി അറിയാനും തയ്യാറെടുക്കാനും നിങ്ങളെ സഹായിക്കുന്നതിനായി, ജൂലൈ 1 മുതൽ നിങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട അഞ്ച് മാറ്റങ്ങളാണ് ഇനി പറയുന്നത്.
എത്തിഹാദ് റെയിൽ പാസഞ്ചർ സർവീസിന് തുടക്കമാകുന്നു
യു.എ.ഇ നിവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് എത്തിഹാദ് റെയിലിൻ്റെ ആദ്യ റൂട്ടിൽ സർവീസ് ആരംഭിക്കുകയാണ്. ജൂൺ 30-നാണ് ആദ്യഘട്ട പാസഞ്ചർ സർവീസ്. അബുദാബിക്കും ഫുജൈറയ്ക്കും ഇടയിലാണ് സർവീസിന് തുടക്കമാകുന്നത്. യാത്രകൾക്കായുള്ള ടിക്കൻ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. അയ്യായിരത്തോളം ടിക്കറ്റുകൾ ഇതിനോടകം ബുക്ക് ചെയ്യപ്പെട്ട് കഴിഞ്ഞു.
2026 സെപ്റ്റംബർ 30-നാണ് ദുബായ്, അൽ ദൈദ് സ്റ്റേഷനുകൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് പാസഞ്ചർ റെയിൽ നെറ്റ്‌വർക്കിൻ്റെ ഔദ്യോഗിക ലോഞ്ചിങ് നടക്കുക. അതിനുശേഷം: 2026 ഡിസംബർ 30-ന് അൽ ദഫ്രയിലെ സ്റ്റേഷനുകൾ പ്രവർത്തനസജ്ജമാകും. 2027 മാർച്ച് 30-ന് ഷാർജ ട്രെയിൻ സ്റ്റേഷൻ കൂടി തുറക്കുന്നതോടെ പദ്ധതിയുടെ ആദ്യ പാത പൂർത്തിയാകും
ഇന്ത്യൻ പാസ്പോർട്ട് സേവന നിരക്കുകളിൽ വർധന, കോൺസുലർ സേവനങ്ങൾ അൽ ഹിന്ദിലേക്ക്
പാസ്‌പോർട്ട് സേവനങ്ങൾക്ക് ഈടാക്കിയിരുന്ന ഫീസിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വർധന വരുത്തി എന്നതാണ് പ്രധാനപ്പെട്ട മാറ്റങ്ങളിൽ ഒന്ന്. പുതിയ നിരക്കുകൾ ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. 36 പേജുള്ള പാസ്‌പോർട്ടിന് അപേക്ഷിക്കുന്നവരിൽ നിന്നും ഇന്ത്യയിൽ നേരത്തെ ഈടാക്കിയിരുന്നത് 1,500 രൂപയായിരുന്നു. ഇത് 2,500 രൂപയായി വർധിപ്പിച്ചു. 60 പേജുള്ള പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ ഇനി മുൽൽ 3,500 രൂപ നൽകേണ്ടി വരും. നേരത്തെ ഇത് 2,000 രൂപയായിരുന്നു.
തത്കാൽ അപേക്ഷകളിൽ നിരക്ക് 6,000 രൂപ വരെയാകും. നഷ്ടപ്പെട്ടതോ കേടുപാടുകൾ സംഭവിച്ചതോ ആയ പാസ്‌പോർട്ടുകൾക്ക് തത്കാൽ വഴി അപേക്ഷിക്കുമ്പോൾ ഇനിമുതൽ 7,500 രൂപ വരെ ഈടാക്കും. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, സറണ്ടർ സർട്ടിഫിക്കറ്റ്, എമർജൻസി സർട്ടിഫിക്കറ്റ് തുടങ്ങി മറ്റ് പാസ്‌പോർട്ട് സേവനങ്ങളുടെ നിരക്കുകളിലും മാറ്റം വരുത്തിയിട്ടുണ്ട്.
യു.എ.ഇയിൽ ജൂലൈ ഒന്നു മുതൽ ഇന്ത്യൻ പ്രവാസികൾക്കായുള്ള പാസ്‌പോർട്ട്, വിസ, ഡോക്യുമെൻ്റ് അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി ‘ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെൻ്റ്ർ എന്ന പേരിൽ പുതിയ ഏകീകൃത സംവിധാനം നിലവിൽ വരികയാണ്. മുൻപുണ്ടായിരുന്ന സേവനദാതാക്കൾക്ക് പകരം ‘അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ്’ ആയിരിക്കും ഇനി മുതൽ ഈ സേവനങ്ങൾ പൂർണ്ണമായും കൈകാര്യം ചെയ്യുക. പാസ്‌പോർട്ട് പുതുക്കൽ, ഒ.സി.ഐ കാർഡ്, വിസ അപേക്ഷകൾ, പി.സി.സി. വിവിധ രേഖകളുടെ അറ്റസ്റ്റേഷൻ എന്നി സേവനങ്ങൾ ഈ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാകും. ഓരോ ട്രാൻസാക്ഷനും 19 ദിർഹം മാത്രമായിരിക്കും സേവന നിരക്കായി ഈടാക്കുക.
Also Read: US Iran Attack: ഇറാന്‍ സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്ത് യുഎസ്; കരാറില്‍ കാര്യമില്ല, പശ്ചിമേഷ്യന്‍ യുദ്ധം കനക്കും
വേനലവധിക്കാലം ആരംഭിക്കുന്നു
യു.എ.ഇയിലെ വിദ്യാലയങ്ങൾ വേനലവധിക്കായി ജൂലൈ 3 വെള്ളിയാഴ്ച ഔദ്യോഗികമായി അടയ്ക്കുന്നതോടെ വിദ്യാർത്ഥിൾക്കും രക്ഷിതാക്കൾക്കും അവധിക്കാല യാത്രകൾക്ക് തയ്യാറെടുക്കാം. എട്ട് ആഴ്ചയോളം നീണ്ടുനിൽക്കുന്ന ഈ വേനലവധിക്കാലം പ്രവാസി കുടുംബങ്ങൾക്ക് നാട്ടിലേക്ക് യാത്ര ചെയ്യാനുള്ള വലിയ അവരമാണ്. രണ്ട് മാസം നീളുന്ന ഈ അവധിക്കുശേഷം ഓഗസ്റ്റ് 31 തിങ്കളാഴ്ച മുതൽ പുതിയ അധ്യായന വർഷം ആരംഭിക്കും.
ഷാർജയിൽ പെയ്ഡ് പാർക്കിങ് സമയക്രമത്തിൽ മാറ്റം
ഷാർജയിലെ എല്ലാ പെയ്ഡ് പാർക്കിങ് സോണുകളിലും പാർക്കിംഗിനുള്ള സമയപരിധി അർദ്ധരാത്രി 12 വരെയാക്കി ദീർഘിപ്പിച്ചു. ജൂലൈ ഒന്ന് മുതലാണ് ഈ പുതിയ സമയക്രമം പ്രാബല്യത്തിൽ വരുന്നത്. പുതിയ സമയക്രമം വരുന്നതോടെ രാവിലെ 8 മണി മുതൽ അർദ്ധരാത്രി 12 മണി വരെയായിരിക്കും പെയ്ഡ് പാർക്കിങ് സമയം. ഷാർജ സിറ്റി, കൽബ, ഖോർഫക്കാൻ, അൽ ദൈദ് എന്നിവിടങ്ങളിലെ എല്ലാ പാർക്കിങ് മേഖലകൾക്കും ഈ മാറ്റം ബാധകമാണ്. അതേസമയം വെള്ളിയാഴ്ചകളിലും മറ്റ് ഔദ്യോഗിക പൊതു അവധി ദിവസങ്ങളിലും നിലവിലുള്ളതുപോലെ പാർക്കിങ് സൗജന്യമായി തന്നെ തുടരുന്നതാണ്. എന്നാൽ, ആഴ്ചയിൽ ഏഴ് ദിവസവും ഫീസ് ഈടാക്കുന്ന പ്രത്യേക സോണുകൾക്ക് ഇത് ബാധകമല്ല.
ദുബായ് സമ്മർ സർപ്രൈസ് 2026
ദുബായ് കാത്തിരുന്ന ഷോപ്പിംഗ്-വിനോദ മാമാങ്കമായ ‘ദുബായ് സമ്മർ സർപ്രൈസസിന് ജൂലൈയിൽ തുടക്കമാവും. ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെൻ്റ് സംഘടിപ്പിക്കുന്ന ഈ മേളയുടെ 29-ാമത് എഡിഷൻ ജൂലൈ 2 മുതൽ ഓഗസ്റ്റ് 30 വരെയാണ് നടക്കുന്നത്. 60 ദിവസം നീണ്ടുനിൽക്കുന്ന ഈ ഉത്സവത്തിൽ ഷോപ്പിംഗ് മുതൽ സംഗീത പരിപാടികൾ, പ്രത്യേക വിനോദങ്ങൾ തുടങ്ങി നിരവധി ആക്ടിവിറ്റികളാണ് ഒരുക്കിയിട്ടുള്ളത്.
English Summary
July is a month of massive transitions for UAE residents, marked by six major changes and new launches. Key highlights include the opening of the new unified Indian Consular Application Centres (ICAC) managed by Alhind for faster passport and visa services. Additionally, schools are closing for a two-month summer break, the 60-day Dubai Summer Surprises (DSS) shopping festival is kicking off, and the highly anticipated Etihad Rail passenger service is launching its first route. These updates will significantly impact travel, entertainment, and administrative processes for millions of expats and citizens.