Nepal Floods: നേപ്പാളിനെ നടുക്കി വീണ്ടും മിന്നൽ പ്രളയം, വീടുകളും പാലങ്ങളും ഒലിച്ചുപോയി
Flash Floods Hit Nepal Again: നേപ്പാളിനെ നടുക്കി വീണ്ടും മിന്നൽ പ്രളയം. നേപ്പാളിലെ ഗോർഖ മേഖലയിലാണ് ഞായറാഴ്ച മിന്നൽ പ്രളയം നാശംവിതച്ചത്. അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തിൽ 35-ലധികം വീടുകളും പാലങ്ങളും ഒലിച്ചുപോവുകയും പ്രദേശത്തെ പ്രധാന ജലവൈദ്യുത പദ്ധതിക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ആഴ്ചകൾക്ക് മുമ്പ് നിരവധിപേരുടെ ജീവനെടുത്ത മറ്റൊരു ദുരന്തത്തിൽ നിന്ന് കരകയറും മുമ്പാണ് വീണ്ടും
കാഠ്മണ്ഡു: നേപ്പാളിനെ നടുക്കി വീണ്ടും മിന്നൽ പ്രളയം. നേപ്പാളിലെ ഗോർഖ മേഖലയിലാണ് ഞായറാഴ്ച മിന്നൽ പ്രളയം നാശംവിതച്ചത്. അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തിൽ 35-ലധികം വീടുകളും പാലങ്ങളും ഒലിച്ചുപോവുകയും പ്രദേശത്തെ പ്രധാന ജലവൈദ്യുത പദ്ധതിക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ആഴ്ചകൾക്ക് മുമ്പ് നിരവധിപേരുടെ ജീവനെടുത്ത മറ്റൊരു ദുരന്തത്തിൽ നിന്ന് കരകയറും മുമ്പാണ് വീണ്ടും സമാനമായ മറ്റൊരു പ്രളയം കൂടി നേപ്പാളിൽ സംഭവിക്കുന്നത്.
ഓഗസ്റ്റ് 26-ന് ഉണ്ടായ മിന്നൽ പ്രളയത്തിൽ 1,457 പേർ മരിക്കുകയും ആയിരക്കണക്കിന് ആളുകളെ കാണാതാവുകയും ചെയ്ത സംഭവത്തിന് കാരണമായ പ്രദേശത്തിന് താഴെയായി, ത്രിശൂലി നദിയുടെ പോഷകനദിയായ ബുധി ഗണ്ഡകിയിലെ ജലനിരപ്പ് ഉയർന്നതാണ് ഇപ്പോഴുണ്ടായ ദുരന്തത്തിന് വഴിവെച്ചത്. ഗോർഖ ജില്ലയിലെ ചുമ്നുബ്രി ഗ്രാമത്തിലാണ് മിന്നൽ പ്രളയം നാശം വിതച്ചിരിക്കുന്നത്. നദിയിലെ ജലം പൂർണ്ണമായും കറുപ്പ് നിറത്തിലേക്ക് മാറുന്നതും, ചെളിയും അവശിഷ്ടങ്ങളും ഉൾപ്പെടെ ചേർന്ന് ഒഴുകിനീങ്ങുന്നതും കാണിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Also Read: റിയാദിൽ ആക്രമണം രൂക്ഷം; ഹൂതികൾക്കെതിരെ അമേരിക്കൻ സൈന്യവും, 12 മരണം
ഈ നദിയിൽ രാവിലെ 6:30-ന് 3.66 മീറ്ററായിരുന്ന ജലനിരപ്പ് 8:40-ഓടെ 8.43 മീറ്ററായി ഉയരുകയായിരുന്നു. നേപ്പാളിലെ നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്‌മെന്റ് അതോറിറ്റിയാണ് (NDRRMA) ഇക്കാര്യം അറിയിച്ചത്. 5 മീറ്റർ ആണ് ഇവിടുത്തെ അപകട നിരക്ക് എന്നിരിക്കെയാണ് ജലം ഇത്രയും തോതിൽ ഉയർന്നത്. രാവിലെ 8:30 നും 8:40 നും ഇടയിലുള്ള 10 മിനിറ്റിനുള്ളിൽ ജലനിരപ്പ് രണ്ട് മീറ്ററിലധികമാണ് ഉയർന്നത്. പാലം ഉൾപ്പെടെയുള്ള ജലനിരപ്പ് അളക്കുന്ന കേന്ദ്രം കൂടി വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയതിനാൽ, കൂടുതൽ വിവരങ്ങൾ ലഭ്യമല്ല എന്ന് എൻഡിആർആർഎംഎ (NDRRMA) ഏറ്റവും ഒടുവിൽ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. മഴയല്ല ഈ വെള്ളപ്പൊക്കത്തിന് കാരണമെന്നും ഏജൻസി വ്യക്തമാക്കുന്നു.
ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് സൂചനകൾ. നദിയുടെ തീരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരോട് ഞായറാഴ്ച വൈകുന്നേരം വരെ സുരക്ഷിതമായ സ്ഥലങ്ങളിൽ കഴിയാനും നദീതീരത്തുനിന്നും അപകടസാധ്യതയുള്ള വാസസ്ഥലങ്ങളിൽനിന്നും മാറാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി നേപ്പാൾ സൈന്യം കര-വ്യോമ സേനകളെ നിയോഗിച്ചിട്ടുണ്ട്. ദുരന്ത ബാധിത പ്രദേശങ്ങളിൽ വ്യോമനിരീക്ഷണവും നേരിട്ടുള്ള പരിശോധനയും നടത്തിയ സൈന്യം, മണ്ണിടിച്ചിൽ ഭീഷണിയുള്ള ജഗത് എന്ന പ്രദേശത്തുനിന്ന് ആറ് പേരെ വ്യോമമാർഗ്ഗം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചു.
English Summary
Flash floods have once again struck Nepal, wreaking havoc in the Gorkha region on Sunday. In this unexpected disaster, 35 lakh homes and bridges were washed away, and a major hydroelectric project in the area sustained damage.