AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Flight Ticket to India: വിമാനക്കൂലി താങ്ങാനാകുന്നില്ല… നാട്ടിലെത്താനും നാട്ടിൽ നിന്ന് മടങ്ങാനും മടിശ്ശീല കീറും, പുതിയ നിരക്കുകൾ

Flight ticket price hike to India from UAE: വിമാന കമ്പനികൾ നിരക്ക് വർധിപ്പിക്കാൻ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത് ഇന്ധന വിലയുടെ വർധനയെയാണ്. ഈ മേഖലയിൽ ഇന്ധന വിലയിൽ 85 ശതമാനത്തിൽ അധികം വർധനവ് ഉണ്ടായതായി ഇൻഡിഗോ പോലുള്ള വിമാന കമ്പനികൾ അറിയിച്ചു. ഇതിനെ തുടർന്ന് ടിക്കറ്റുകളിൽ ഫ്യൂവൽ ചാർജ് ഏർപ്പെടുത്തിയിട്ടുണ്ട്.

Flight Ticket to India: വിമാനക്കൂലി താങ്ങാനാകുന്നില്ല… നാട്ടിലെത്താനും നാട്ടിൽ നിന്ന് മടങ്ങാനും മടിശ്ശീല കീറും, പുതിയ നിരക്കുകൾ
Flight Ticket To India Price HikeImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 21 Mar 2026 | 03:38 PM

അബുദാബി: ഇറാൻ സംഘർഷത്തെ തുടർന്ന് ഗൾഫ് മേഖലയിൽ വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരുന്നത് യുഎഇയിലെ പ്രവാസികൾക്ക് കനത്ത തിരിച്ചടിയാകുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ പലയിടത്തും ഇരട്ടിയായി വർധിച്ച് 3000 ദിർഹത്തിന് മുകളിൽ എത്തി എന്നാണ് കണക്ക്.

ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച യുദ്ധം കാരണം വ്യോമപാതകൾ അടച്ചതും വിമാന സർവീസുകൾ റദ്ദാക്കിയതും ആണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. അബുദാബിയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാന ടിക്കറ്റിന് 1050 മുതൽ 1900 ദിർഹം വരെ ആയിരുന്ന നിരക്ക് ഇപ്പോൾ 3300 ദർഹം വരെയായി ഉയർന്നിട്ടുണ്ട്. യുഎഇ കെയ്റോ റൂട്ടുകളിൽ സാധാരണ 2000 ദിർഹത്തിന് റിട്ടേൺ ടിക്കറ്റുകൾ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ വൺവേ യാത്രയ്ക്ക് മാത്രം 2500 ദിർഹം നൽകേണ്ടി വരുന്നു.

അബുദാബി ന്യൂയോർക്ക് ഫ്ലൈറ്റുകളിൽ റിട്ടേൺ ടിക്കറ്റ് നൽകുന്ന തുകയേക്കാൾ കൂടുതൽ ഇപ്പോൾ വൺവേ ടിക്കറ്റ് നൽകേണ്ടിവരുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

നിനക്ക് കൂടാനുള്ള കാരണങ്ങൾ

വിമാന കമ്പനികൾ നിരക്ക് വർധിപ്പിക്കാൻ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത് ഇന്ധന വിലയുടെ വർധനയെയാണ്. ഈ മേഖലയിൽ ഇന്ധന വിലയിൽ 85 ശതമാനത്തിൽ അധികം വർധനവ് ഉണ്ടായതായി ഇൻഡിഗോ പോലുള്ള വിമാന കമ്പനികൾ അറിയിച്ചു. ഇതിനെ തുടർന്ന് ടിക്കറ്റുകളിൽ ഫ്യൂവൽ ചാർജ് ഏർപ്പെടുത്തിയിട്ടുണ്ട്.

Also Read: ​​Iran-Israel Conflict: യുദ്ധം തുടരാൻ 20,000 കോടി ഡോളർ അനുവദിക്കണം; വൈറ്റ്ഹൗസിനോട് പെൻ്റഗണിൻ്റെ ആവശ്യം

കൂടാതെ യുദ്ധം കാരണം സുരക്ഷിതമായ പാതകൾ സ്വീകരിക്കേണ്ടി വരുന്നത് യാത്രാസമയം വർധിപ്പിക്കുകയും പ്രവർത്തന ചെലവ് കൂട്ടുകയും ചെയ്യുന്നുണ്ട്. ഇതിന് പുറമേ യുദ്ധമേഖലകളിലൂടെയുള്ള സർവീസുകൾക്ക് വാർ റിസ്ക് ഇൻഷുറൻസ് അധികമായി നൽകേണ്ടി വരുന്നതും ടിക്കറ്റ് നിരക്കിന് സാരമായി ബാധിക്കുന്നു. സർവീസുകൾ വെട്ടി കുറച്ചു ലഭ്യമായ സീറ്റുകൾക്ക് ഡിമാൻഡ് വില കൂടാൻ കാരണമായിട്ടുണ്ട്.

പെരുന്നാൾ കൂടാനായി നാട്ടിലെത്തിയവരും നാട്ടിൽ നിന്ന് തിരിച്ചു പോകുന്നവരും ഈ വിലവർധനയിൽ ഏറെ ആശങ്കയിലാണ്. വരാനിരിക്കുന്ന വേനൽക്കാല അവധിക്കാലത്തും യുദ്ധം തുടർന്നാൽ വ്യോമയാന മേഖലയിൽ കോടിക്കണക്കിന് ഡോളറിന്റെ നഷ്ടം ഉണ്ടാകുമെന്നാണ് വിദ​ഗ്ധരുടെ വിലയിരുത്തൽ.

Follow Us