AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Viral Video: ഒരു പെട്ടി നിറയെ ഫ്രീ ഐഫോൺ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ പുതിയ ചലഞ്ച് കണ്ടോ?

German influencer Younes Zarou distributes free iPhones : ദുബായ് ദേരയിലെ പ്രശസ്തമായ ഗോൾഡ് സൂഖിൽ വെച്ചായിരുന്നു ഈ അത്ഭുത സമ്മാന വിതരണം. "ഐഫോൺ... ഐഫോൺ..." എന്ന് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടാണ് യൂനസ് ഫോണുകൾ വിതരണം ചെയ്തത്.

Viral Video: ഒരു പെട്ടി നിറയെ ഫ്രീ ഐഫോൺ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ പുതിയ ചലഞ്ച് കണ്ടോ?
Viral Video (4)Image Credit source: instagram
Aswathy Balachandran
Aswathy Balachandran | Published: 07 Feb 2026 | 06:11 PM

ദുബായ്: വഴിയിലൂടെ നടന്നുപോകുമ്പോൾ ആരെങ്കിലും ഒരു ഐഫോൺ സമ്മാനമായി നൽകിയാലോ? സ്വപ്നതുല്യമായ ഈ കാഴ്ചയ്ക്കാണ് ദുബായിലെ ദേര സാക്ഷ്യം വഹിച്ചത്. പ്രശസ്ത ജർമ്മൻ ഇൻഫ്ലുവൻസറായ യൂനസ് സാറൂ ആണ് ദുബൈയിലെ പൊതുസ്ഥലത്ത് വെച്ച് കാണികൾക്കെല്ലാം ഐഫോണുകൾ വിതരണം ചെയ്തത്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടരുകയാണ്.

ദുബായ് ദേരയിലെ പ്രശസ്തമായ ഗോൾഡ് സൂഖിൽ വെച്ചായിരുന്നു ഈ അത്ഭുത സമ്മാന വിതരണം. “ഐഫോൺ… ഐഫോൺ…” എന്ന് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടാണ് യൂനസ് ഫോണുകൾ വിതരണം ചെയ്തത്. ഇൻസ്റ്റാഗ്രാമിൽ മാത്രം 2.54 കോടിയിലധികം ഫോളോവേഴ്സുള്ള യൂനസിനെ കണ്ടതും ആളുകൾ തടിച്ചുകൂടുകയായിരുന്നു.

ആദ്യം ഓരോരുത്തരായി വന്ന് വളരെ ക്ഷമയോടെയാണ് ഫോണുകൾ വാങ്ങിയിരുന്നത്. എന്നാൽ ഐഫോൺ ബോക്സുകൾ തീരാറായതോടെ ആളുകൾ തിരക്ക് കൂട്ടാൻ തുടങ്ങി. ഫോൺ സ്വന്തമാക്കാനായി വൻ ആൾക്കൂട്ടം യൂനസിന് ചുറ്റും കൂടുന്നതും വീഡിയോയിൽ കാണാം. കയ്യിലുണ്ടായിരുന്ന അവസാന ഐഫോണും നൽകിയ ശേഷമാണ് അദ്ദേഹം അവിടെനിന്നും മടങ്ങിയത്.

തന്റെ ഫോളോവേഴ്സിന് മുൻപും യൂനസ് ഇത്തരത്തിൽ ഐഫോണുകൾ സമ്മാനമായി നൽകിയിട്ടുണ്ട്. എന്നാൽ ഇത്തവണ തന്റെ ഫോളോവേഴ്സിന് മാത്രമല്ല, അവിടെ എത്തിയ സാധാരണക്കാരായ എല്ലാവർക്കും അദ്ദേഹം ഈ വിലപിടിപ്പുള്ള സമ്മാനം നൽകി എന്നതാണ് പ്രത്യേകത.

സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ ഇതിനോടകം കണ്ടു കഴിഞ്ഞത്. ദുബായിലെ ഗോൾഡ് സൂഖിൽ എത്തിയ ഭാഗ്യശാലികൾക്ക് ലഭിച്ച ഈ അപ്രതീക്ഷിത സമ്മാനം ലോകമെമ്പാടുമുള്ള ടെക് പ്രേമികൾക്കിടയിൽ ചർച്ചയായിരിക്കുകയാണ്.

Follow Us