AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Hajj 2026 Transport : ഹജ്ജ് തീർത്ഥാടകർക്കായി 22 ലക്ഷം സീറ്റുകൾ; ഹറമൈൻ അതിവേഗ ട്രെയിൻ സർവീസുകൾ വർദ്ധിപ്പിച്ചു

Haramain High-Speed Train Boosts Capacity to 2.2 Million Seats: മക്ക മുതൽ മദീന വരെയുള്ള വിവിധ സ്റ്റേഷനുകളെ ബന്ധിപ്പിച്ചു കൊണ്ട് അയ്യായിരത്തി മുന്നൂറിലധികം (5,300) സർവീസുകൾ നടത്താനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. ഓരോ സർവ്വീസിലും 417 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള 35 ഇലക്ട്രിക് ട്രെയിനുകളാണ് ഉൾപ്പെടുക. മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനുകൾ 453 കിലോമീറ്റർ ദൂരമുള്ള റെയിൽ ശൃംഖലയിലൂടെയാണ് സർവീസ് നടത്തുന്നത്.

Hajj 2026 Transport : ഹജ്ജ് തീർത്ഥാടകർക്കായി 22 ലക്ഷം സീറ്റുകൾ; ഹറമൈൻ അതിവേഗ ട്രെയിൻ സർവീസുകൾ വർദ്ധിപ്പിച്ചു
പ്രതീകാത്മക ചിത്രം Image Credit source: PTI
Aswathy Balachandran
Aswathy Balachandran | Published: 04 May 2026 | 05:22 PM

റിയാദ്: ഈ വർഷത്തെ ഹജ്ജ് സീസണിന് മുന്നോടിയായി ഹറമൈൻ അതിവേഗ ട്രെയിനിന്റെ പ്രവർത്തന ശേഷി സൗദി അറേബ്യ റെയിൽവേ (SAR) വർദ്ധിപ്പിച്ചു. തീർത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിനായി 22.1 ലക്ഷത്തിലധികം സീറ്റുകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. മക്ക മുതൽ മദീന വരെയുള്ള വിവിധ സ്റ്റേഷനുകളെ ബന്ധിപ്പിച്ചു കൊണ്ട് അയ്യായിരത്തി മുന്നൂറിലധികം (5,300) സർവീസുകൾ നടത്താനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. ഓരോ സർവ്വീസിലും 417 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള 35 ഇലക്ട്രിക് ട്രെയിനുകളാണ് ഉൾപ്പെടുക. മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനുകൾ 453 കിലോമീറ്റർ ദൂരമുള്ള റെയിൽ ശൃംഖലയിലൂടെയാണ് സർവീസ് നടത്തുന്നത്.

യാത്രാ റൂട്ടുകൾ

മക്കയിൽ നിന്ന് ആരംഭിച്ച് ജിദ്ദ, കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റി, മദീന എന്നീ സ്റ്റേഷനുകളിലൂടെയാണ് ട്രെയിൻ കടന്നുപോകുന്നത്. തീർത്ഥാടകർക്ക് പുണ്യനഗരങ്ങൾക്കിടയിൽ അതിവേഗത്തിലും സുരക്ഷിതമായും യാത്ര ചെയ്യാൻ ഇത് സഹായിക്കും.

ALSO READ:ട്രംപിനെ ഒതുക്കാന്‍ എല്ലാം സജ്ജം; യുദ്ധം വീണ്ടും ആരംഭിക്കാന്‍ പോകുന്നുവെന്ന് ഇറാന്‍

ഹജ്ജ് തീർത്ഥാടനം മെയ് 24-ന് ആരംഭിക്കാനിരിക്കെ, മെയ് 5 മുതൽ തന്നെ പ്രത്യേക സർവീസുകൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് കഴിഞ്ഞ വർഷത്തേക്കാൾ 11 ശതമാനം അധികം സർവീസുകളാണ് ഇത്തവണ അധികൃതർ ക്രമീകരിച്ചിരിക്കുന്നത്.

താപനില 43 ഡിഗ്രി വരെ ഉയർന്നേക്കാം

വരും ദിവസങ്ങളിൽ യുഎഇയിൽ പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടയ്ക്കിടെ ഭാഗികമായി മേഘാവൃതമായ ആകാശവും നേരിയതോ മിതമായതോ ആയ കാറ്റും അനുഭവപ്പെടും. കടൽ പൊതുവെ ശാന്തമായിരിക്കുമെങ്കിലും അറബിക്കടലിലും ഒമാൻ ഉൾക്കടലിലും നേരിയ തിരമാലകൾക്ക് സാധ്യതയുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനിലയിൽ പ്രകടമായ വ്യത്യാസം അനുഭവപ്പെടും.

തീരദേശ മേഖലകളിൽ 34°C മുതൽ 38°C വരെയും ഉൾപ്രദേശങ്ങളിൽ 39°C മുതൽ 43°C വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. മലയോര മേഖലകളിൽ താരതമ്യേന തണുപ്പുള്ള കാലാവസ്ഥയായിരിക്കും.

കാറ്റിന്റെ ഗതി

വടക്ക്-പടിഞ്ഞാറൻ ദിശയിൽ നിന്ന് വടക്ക്-കിഴക്ക് ദിശയിലേക്കാകും കാറ്റ് വീശുക. മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെ വേഗതയിലാകും കാറ്റ് വീശുകയെങ്കിലും, ചില സമയങ്ങളിൽ ഇത് 35 കിലോമീറ്റർ വരെ വർദ്ധിച്ചേക്കാം. ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാത്രിയിലും പുലർച്ചെയും ആർദ്രത വർദ്ധിക്കാൻ സാധ്യതയുണ്ട്. തീരദേശ മേഖലകളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാർ ജാഗ്രത പാലിക്കണം. ആഴ്ചയുടെ മധ്യത്തോടെ കാലാവസ്ഥ കൂടുതൽ സ്ഥിരതയുള്ളതാകുമെന്നും പൊതുവെ സുഖകരമായ അന്തരീക്ഷമായിരിക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

Follow Us