AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Hajj 2026: ഹജ്ജ് 2026: പ്രധാന തീയതികളും ഒരുക്കങ്ങളും ഒറ്റനോട്ടത്തിൽ

Hajj 2026 Key Dates and Preparations: ഒരു വിനോദയാത്രയോ അവധിക്കാല ആഘോഷമോ അല്ല ഹജ്ജ്. പതിറ്റാണ്ടുകളായുള്ള സമ്പാദ്യവും കാത്തിരിപ്പും കൊണ്ട് ദൈവത്തിന്റെ വിളിക്കുത്തരം നൽകി എത്തുന്ന ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഹജ്ജ് ഒരു നവജന്മമാണ്. പ്രവാചകൻ മുഹമ്മദ് നബി അരുൾ ചെയ്തതുപോലെ, മോശം പെരുമാറ്റങ്ങളില്ലാതെ ആത്മാർത്ഥമായി ഹജ്ജ് പൂർത്തിയാക്കുന്ന ഒരാൾ തന്റെ മാതാവ് പ്രസവിച്ച അന്നത്തെപ്പോലെ പാപമുക്തനായി തിരിച്ചുവരുന്നു.

Hajj 2026: ഹജ്ജ് 2026: പ്രധാന തീയതികളും ഒരുക്കങ്ങളും ഒറ്റനോട്ടത്തിൽ
പ്രതീകാത്മക ചിത്രം Image Credit source: PTI
Aswathy Balachandran
Aswathy Balachandran | Updated On: 12 May 2026 | 04:35 PM

ദുബായ്: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്ലിംകൾ കാത്തിരുന്ന പുണ്യയാത്രയ്ക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രം. ഇസ്‌ലാം മതത്തിന്റെ അഞ്ച് അടിസ്ഥാന തൂണുകളിൽ അഞ്ചാമത്തേതായ ഹജ്ജ് കർമ്മങ്ങൾക്ക് 2026 മെയ് 25 തിങ്കളാഴ്ച തുടക്കമാകുമെന്ന് പ്രതീക്ഷിക്കുന്നു. ജീവിതത്തിൽ ഒരിക്കലെങ്കിലും നിർബന്ധമായും ചെയ്തിരിക്കേണ്ട ഈ തീർത്ഥാടനം, പാപങ്ങൾ കഴുകിക്കളയാനും ദൈവത്തോട് പാപമോചനം തേടാനുമുള്ള പുണ്യവേളയായാണ് വിശ്വാസികൾ കാണുന്നത്.

പ്രധാന തീയതികൾ

മെയ് 25, തിങ്കളാഴ്ചയാണ് ഹജ്ജ് തുടങ്ങുക. ഏറ്റവും പ്രധാന ദിവസം മെയ് 26, ചൊവ്വാഴ്ച നടക്കുന്ന അറഫാ സംഗമം ആണ്. ഈദുൽ അദ്ഹ അധവാ ബലിപെരുന്നാൾ മെയ് 27, ബുധനാഴ്ചയാണ്. മെയ് 30, ശനിയാഴ്ച ഹജ്ജ് സമാപനമാണ്.

എന്തുകൊണ്ടാണ് ഹജ്ജ് ഇത്ര സവിശേഷമാകുന്നത്?

ഒരു വിനോദയാത്രയോ അവധിക്കാല ആഘോഷമോ അല്ല ഹജ്ജ്. പതിറ്റാണ്ടുകളായുള്ള സമ്പാദ്യവും കാത്തിരിപ്പും കൊണ്ട് ദൈവത്തിന്റെ വിളിക്കുത്തരം നൽകി എത്തുന്ന ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഹജ്ജ് ഒരു നവജന്മമാണ്. പ്രവാചകൻ മുഹമ്മദ് നബി അരുൾ ചെയ്തതുപോലെ, മോശം പെരുമാറ്റങ്ങളില്ലാതെ ആത്മാർത്ഥമായി ഹജ്ജ് പൂർത്തിയാക്കുന്ന ഒരാൾ തന്റെ മാതാവ് പ്രസവിച്ച അന്നത്തെപ്പോലെ പാപമുക്തനായി തിരിച്ചുവരുന്നു. ഈ വാഗ്ദാനമാണ് ഓരോ ഹാജിയുടെയും ഹൃദയത്തിൽ പ്രത്യാശ നിറയ്ക്കുന്നത്.

Also Read – Dubai mapping project: ദുബായിൽ ജലപാതകൾ സർവേ ചെയ്യാൻ മിഡിൽ ഈസ്റ്റിലെ ആദ്യ മൊബൈൽ മാപ്പിംഗ് പദ്ധതി

ഒരുക്കങ്ങൾ സജീവം

യാത്രയ്ക്ക് തയ്യാറെടുക്കുന്നവർ പ്രാർത്ഥനകളിലും ശാരീരികവും മാനസികവുമായ ഒരുക്കങ്ങളിലുമാണ്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് മക്കയിലേക്കുള്ള യാത്രയ്ക്കായി ലക്ഷക്കണക്കിന് ആളുകളാണ് ഇതിനകം തയ്യാറായിക്കഴിഞ്ഞത്. പ്രിയപ്പെട്ടവരോട് വിടപറഞ്ഞ്, ആയിരക്കണക്കിന് മൈലുകൾ താണ്ടി മക്കയിലെത്തുമ്പോൾ അത് വിശ്വാസത്തിന്റെ ഏറ്റവും വലിയ സാക്ഷ്യമായി മാറുന്നു.

ഹജ്ജ് തീർഥാടകരിൽ നിന്ന് ഈടാക്കുന്ന അധിക തുക കേന്ദ്ര സർക്കാർ തന്നെ വഹിക്കണം

ഇന്ധനവില വർധനയെത്തുടർന്ന് ഹജ്ജ് തീർഥാടകരിൽ നിന്ന് ഈടാക്കുന്ന അധിക തുക കേന്ദ്ര സർക്കാർ തന്നെ വഹിക്കണമെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. വിമാനക്കമ്പനികൾ ഈടാക്കുന്ന അധിക തുകയായ 10,000 രൂപ കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം. ഖാദർ മൊയ്തീൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതാണ് തിരിച്ചടിയായത്. മെയ് 15-നകം ഈ അധിക തുക അടയ്ക്കണമെന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നിർദ്ദേശം. വിമാനക്കമ്പനികൾ ആദ്യം 30,000 രൂപ വരെ അധികമായി ആവശ്യപ്പെട്ടിരുന്നുവെങ്കിലും മന്ത്രാലയവുമായുള്ള ചർച്ചകൾക്ക് ശേഷമാണ് ഇത് 10,000 രൂപയായി കുറച്ചത്.

സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് പണമടയ്ക്കാൻ സമയം നീട്ടി നൽകുമെന്നും തുക അടയ്ക്കാൻ വൈകിയാലും യാത്ര റദ്ദാക്കില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. എങ്കിലും, അവസാന നിമിഷമുള്ള ഈ അധിക ബാധ്യത തീർഥാടകർക്ക് വലിയ പ്രയാസമുണ്ടാക്കുമെന്ന് മുസ്ലിംലീഗ് ചൂണ്ടിക്കാട്ടി.

English Summary

The 2026 Hajj pilgrimage is expected to begin on May 25, marking a deeply spiritual journey for millions of Muslims seeking a clean slate and divine forgiveness. This sacred event includes the pivotal Day of Arafah on May 26, followed by the global celebration of Eid Al Adha on May 27.

Follow Us