AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Hajj 2026 Visa: ഹജ് യാത്രികരുടെ ശ്രദ്ധയ്ക്ക്, വിസ വിതരണം തുടങ്ങി, അറിഞ്ഞിരിക്കേണ്ട മറ്റ് നിയമങ്ങളും നിബന്ധനകളും

Hajj 2026 visa distribution begins: മക്കയിലെ താമസവും മറ്റ് സേവന കരാറുകളും നുസുക് മസാർ പ്ലാറ്റ്‌ഫോം വഴി നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു. ഇതുവരെ ഏകദേശം 7.5 ലക്ഷം തീർഥാടകർ ഹജ്ജിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Hajj 2026 Visa: ഹജ് യാത്രികരുടെ ശ്രദ്ധയ്ക്ക്, വിസ വിതരണം തുടങ്ങി, അറിഞ്ഞിരിക്കേണ്ട മറ്റ് നിയമങ്ങളും നിബന്ധനകളും
Hajj 2026 VisaImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 09 Feb 2026 | 02:45 PM

മക്ക: 2026-ലെ ഹജ്ജ് കർമ്മങ്ങൾക്കായി നാല് മാസം മുൻപേ സൗദി അറേബ്യ വിസ വിതരണം ആരംഭിച്ചു. ഇന്നലെ മുതൽ വിസകൾ അനുവദിച്ചു തുടങ്ങിയതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ചരിത്രത്തിലാദ്യമായാണ് ഇത്രയും നേരത്തെ വിസ നടപടികൾ ആരംഭിക്കുന്നത്.

തീർഥാടകർക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനും വിമാനത്താവളങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനുമാണ് ഈ പുതിയ മാറ്റം. വിസ നടപടികൾ പൂർണ്ണമായും നുസുക് (Nusuk) ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴിയാണ് ഏകോപിപ്പിക്കുന്നത്.

Also Read: India-US Trade Deal: ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ നേട്ടം മാത്രം; റൂബിയോയുമായി ചര്‍ച്ച നടത്തി ജയശങ്കര്‍

മക്കയിലെ താമസവും മറ്റ് സേവന കരാറുകളും നുസുക് മസാർ പ്ലാറ്റ്‌ഫോം വഴി നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു. ഇതുവരെ ഏകദേശം 7.5 ലക്ഷം തീർഥാടകർ ഹജ്ജിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. തീർഥാടകരുടെ ആദ്യ സംഘം ഏപ്രിൽ 18-ന് സൗദിയിൽ എത്തും.

 

ഉംറ വിസക്കാർക്കുള്ള നിയന്ത്രണങ്ങൾ

 

ഹജ്ജ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ഉംറ തീർഥാടകർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മാർച്ച് 19-ന് ഉംറ വിസ വിതരണം നിർത്തലാക്കും. ഏപ്രിൽ 2-ന് ശേഷം ഉംറ വിസയുള്ളവർക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ല. കൂടാതെ രാജ്യത്തുള്ള എല്ലാ ഉംറ തീർഥാടകരും ഏപ്രിൽ 18-നകം രാജ്യം വിടണം എന്ന നിബന്ധനയും ഉണ്ട്. ഹജ്ജ് കർമ്മങ്ങൾ അവസാനിച്ച ശേഷമായിരിക്കും ഉംറ വീണ്ടും തുടങ്ങുന്നത്.