AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

UAE Golden Visa: യു.എ.ഇ ഗോൾഡൻ വിസ സ്വന്തമാക്കണോ? നോമിനേഷനില്ലാതെ ഓൺലൈനായി അപേക്ഷിക്കാൻ അവസരം!

UAE Golden Visa: How to Nominate Yourself Through the ICP Portal: യു.എ.ഇയിലെ പൊതു നിക്ഷേപങ്ങളിലോ റിയൽ എസ്റ്റേറ്റ് മേഖലയിലോ പണം മുടക്കുന്ന നിക്ഷേപകർക്കും, നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന ബിസിനസ് ഉടമകൾക്കും അപേക്ഷിക്കാം. കൂടാതെ ഡോക്ടർമാർ, ഗവേഷകർ, അധ്യാപകർ, ആരോഗ്യ പ്രവർത്തകർ, കലാകാരന്മാർ, കായികതാരങ്ങൾ, ഡിജിറ്റൽ സാങ്കേതിക വിദഗ്ധർ, മികച്ച വിജയം നേടിയ സ്കൂൾ-യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർ എന്നിവർക്കും സ്വയം നോമിനേഷൻ സമർപ്പിക്കാൻ അർഹതയുണ്ട്

UAE Golden Visa: യു.എ.ഇ ഗോൾഡൻ വിസ സ്വന്തമാക്കണോ? നോമിനേഷനില്ലാതെ ഓൺലൈനായി അപേക്ഷിക്കാൻ അവസരം!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 14 Oct 2026 | 08:04 PM

ദുബായ്: യു.എ.ഇ ഗോൾഡൻ വിസ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് അധികൃതരുടെ പ്രത്യേക നോമിനേഷൻ ഇല്ലാതെ തന്നെ സ്വന്തം നിലയിൽ അപേക്ഷിക്കാൻ ഇപ്പോൾ അവസരമുണ്ട്. ഐ.സി.പി ഒരുക്കിയിട്ടുള്ള ഓൺലൈൻ സേവനത്തിലൂടെ യോഗ്യതയുള്ളവർക്ക് സ്വയം നോമിനേഷൻ സമർപ്പിക്കാവുന്നതാണ്.

ആർക്കൊക്കെ അപേക്ഷിക്കാം?

യു.എ.ഇയിലെ പൊതു നിക്ഷേപങ്ങളിലോ റിയൽ എസ്റ്റേറ്റ് മേഖലയിലോ പണം മുടക്കുന്ന നിക്ഷേപകർക്കും, നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന ബിസിനസ് ഉടമകൾക്കും അപേക്ഷിക്കാം. കൂടാതെ ഡോക്ടർമാർ, ഗവേഷകർ, അധ്യാപകർ, ആരോഗ്യ പ്രവർത്തകർ, കലാകാരന്മാർ, കായികതാരങ്ങൾ, ഡിജിറ്റൽ സാങ്കേതിക വിദഗ്ധർ, മികച്ച വിജയം നേടിയ സ്കൂൾ-യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർ എന്നിവർക്കും സ്വയം നോമിനേഷൻ സമർപ്പിക്കാൻ അർഹതയുണ്ട്.

ഓൺലൈനായി അപേക്ഷിക്കേണ്ട വിധം

ഐ.സി.പിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ച ശേഷം നിങ്ങളുടെ യോഗ്യതയ്ക്ക് അനുയോജ്യമായ വിഭാഗം തിരഞ്ഞെടുക്കുക. തുടർന്ന് യോഗ്യത പരിശോധിക്കുന്നതിനായുള്ള ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകണം. ഉദാഹരണത്തിന്, സർവകലാശാലാ ബിരുദധാരികളാണെങ്കിൽ അവരുടെ ജി.പി.എ, പഠന വിഷയം, പഠനം പൂർത്തിയാക്കിയ വർഷം, വിദ്യാഭ്യാസ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയ ബിരുദ സർട്ടിഫിക്കറ്റിൻ്റെ വിവരങ്ങൾ എന്നിവ നൽകേണ്ടിവരും. ഈ വിവരങ്ങൾ നൽകിക്കഴിയുമ്പോൾ നിങ്ങൾ ഏത് വിഭാഗത്തിലുള്ള ഗോൾഡൻ വിസയ്ക്കാണ് അർഹരെന്ന് സിസ്റ്റം കാണിച്ചുതരും.

Also Read: വിസ വാഗ്ദനം ചെയ്ത് വ്യാപക തട്ടിപ്പ്; യു.എ.ഇയിലെ പ്രവാസികൾക്ക് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി

പ്രാഥമിക യോഗ്യത ഉറപ്പാക്കിയ ശേഷം ‘യുഎഇ പാസ്’ ഉപയോഗിച്ച് ലോഗിൻ ചെയ്ത് വ്യക്തിഗത വിവരങ്ങൾ നൽകണം. എമിറേറ്റ്സ് ഐഡിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അപേക്ഷകൻ്റെ പേര്, പൗരത്വം, എമിറേറ്റ്, പാസ്‌പോർട്ട് നമ്പർ, ജനനത്തീയതി, ജന്മദേശം, യുണിഫൈഡ് നമ്പർ തുടങ്ങിയ വിവരങ്ങൾ സിസ്റ്റം തന്നെ പൂരിപ്പിക്കും. തുടർന്ന് എമിറേറ്റ്സ് ഐഡിയിൽ രേഖപ്പെടുത്തിയിട്ടുള്ള അതേ തൊഴിൽ തന്നെ ഡ്രോപ്പ്ഡൗൺ മെനുവിൽ നിന്ന് തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതിനുശേഷം ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യാം.

അപേക്ഷാ ഫീസും തുടർനടപടികളും

ഇ-സർവീസ് ഫീസായ 29 ദിർഹവും ഐ.സി.പി ഫീസായ 122 ദിർഹവും ചേർത്ത് ആകെ 155 ദിർഹമാണ് നോമിനേഷൻ ഫീസായി വരുന്നത്. പണം അടച്ചുകഴിഞ്ഞാൽ ഒരു റഫറൻസ് നമ്പർ ലഭിക്കും. നോമിനേഷൻ അംഗീകരിക്കപ്പെട്ടാൽ ഐ.സി.പി വഴി തന്നെ ബാക്കി നടപടിക്രമങ്ങളിലേക്ക് കടക്കാവുന്നതാണ്. നോമിനേഷന് അംഗീകാരം ലഭിച്ചതുകൊണ്ട് മാത്രം വിസ ഉറപ്പാകുന്നില്ല. ബന്ധപ്പെട്ട അധികൃതരുടെ അന്തിമ പരിശോധനകൾക്ക് ശേഷം മാത്രമേ ഗോൾഡൻ വിസ അനുവദിക്കു.

English Summary

Foreign nationals can apply for a UAE Golden Visa without prior nomination through the ICP online portal. Eligible investors, professionals, and students can check eligibility and submit requests for Dh155.

Follow Us