AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

യൂറോപില്‍ ലൈസന്‍സ് എടുക്കുന്നത് എങ്ങനെ? പ്രായപരിധി മുതല്‍ പരീക്ഷ വരെ

European Driving Licence: Age Limit, Documents, Tests and How to Apply: പൊതുഗതാഗത സംവിധാനം മികച്ചതാണെങ്കിലും സ്വന്തമായി വാഹനം ഓടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതത് രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ച് ലൈസന്‍സ് നേടേണ്ടിവരും. നിങ്ങളും അത്തരത്തില്‍ ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിനെ കുറിച്ച് ചിന്തിക്കുകയാണോ?

യൂറോപില്‍ ലൈസന്‍സ് എടുക്കുന്നത് എങ്ങനെ? പ്രായപരിധി മുതല്‍ പരീക്ഷ വരെ
പ്രതീകാത്മക ചിത്രം Image Credit source: Catherine Falls Commercial/Moment/Getty Images
Shiji M K
Shiji M K | Published: 30 Aug 2026 | 02:00 PM

യൂറോപ്പിലേക്ക് ജോലി ചെയ്യാനോ പഠിക്കാനോ സ്ഥിരതാമസത്തിനോ പോകുന്ന മലയാളികള്‍ ധാരാളമുണ്ട്. ഇവിടെ എത്തുന്നവര്‍പിന്നീട് സ്വന്തം വാഹനങ്ങള്‍ വാങ്ങിക്കുന്നു. പൊതുഗതാഗത സംവിധാനം മികച്ചതാണെങ്കിലും സ്വന്തമായി വാഹനം ഓടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതത് രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ച് ലൈസന്‍സ് നേടേണ്ടിവരും. നിങ്ങളും അത്തരത്തില്‍ ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിനെ കുറിച്ച് ചിന്തിക്കുകയാണോ? യൂറോപ്യന്‍ രാജ്യങ്ങളില്‍ ലൈസന്‍സ് നേടുന്നതിനുള്ള നിയമങ്ങളില്‍ വ്യത്യാസങ്ങളുണ്ടെങ്കിലും പൊതുവെ പിന്തുടരേണ്ട പ്രധാന ഘട്ടങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

ഡ്രൈവിങ് ലൈസന്‍സിനുള്ള പ്രായപരിധി എത്ര?

യൂറോപ്യന്‍ രാജ്യങ്ങളില്‍ വാഹനത്തിന്റെ വിഭാഗമനുസരിച്ച് ലൈസന്‍സ് നേടാനുള്ള പ്രായപരിധി വ്യത്യാസപ്പെടും. പൊതുവെ കാര്‍ ലൈസന്‍സായ കാറ്റഗറി ബി ലഭിക്കാന്‍ കുറഞ്ഞത് 18 വയസ് പൂര്‍ത്തിയായിരിക്കണം.

പ്രായപരിധികള്‍ ഇങ്ങനെ

  • മോപെഡ്- സാധാരണയായി 16 വയസ് മുതല്‍
  • മോട്ടോര്‍സൈക്കിള്‍- വാഹനത്തിന്റെ എന്‍ജിന്‍ ശേഷിക്കും വിഭാഗത്തിനും അനുസരിച്ച് 16 മുതല്‍ 24 വയസ് വരെ
  • കാര്‍, ചെറിയ വാഹനങ്ങള്‍- സാധാരണയായി 18 വയസ്
  • ട്രക്ക്, ബസ് പോലുള്ള വലിയ വാഹനങ്ങള്‍- കൂടുതല്‍ പ്രായവും പ്രത്യേക പരിശീലനവും ആവശ്യമായേക്കാം

എന്നാല്‍ രാജ്യങ്ങള്‍ക്ക് അനുസരിച്ച് ഈ പ്രായപരിധിയില്‍ വ്യത്യാസം ഉണ്ടാകാം. അതിനാല്‍ താമസിക്കുന്ന രാജ്യത്തെ ഔദ്യോഗിക നിയമങ്ങള്‍ പരിശോധിക്കണം.

ആര്‍ക്കെല്ലാം അപേക്ഷിക്കാം?

സാധാരണയായി അപേക്ഷകന്‍ ലൈസന്‍സിന് അപേക്ഷിക്കുന്ന രാജ്യത്ത് നിയമപരമായി താമസിക്കുന്ന വ്യക്തിയായിരിക്കണം. ടൂറിസ്റ്റായി യൂറോപ്പില്‍ എത്തുന്ന ഒരാള്‍ക്ക് അവിടുത്തെ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കണമെന്നില്ല. നിയമങ്ങള്‍ പാലിക്കുന്ന സ്ഥിരതാമസക്കാര്‍ക്കാണ് ലൈസന്‍സ് ലഭിക്കുക.

അപേക്ഷിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  1. ആവശ്യമായ കുറഞ്ഞ പ്രായം പൂര്‍ത്തിയാക്കിയിരിക്കണം
  2. കുറഞ്ഞത് 185 ദിവസം യൂറോപ്യന്‍ രാജ്യങ്ങളില്‍ താമസിച്ചിരിക്കണം
  3. അപേക്ഷിക്കുന്ന രാജ്യത്ത് നിയമപരമായ താമസ രേഖ ഉണ്ടായിരിക്കണം
  4. ആരോഗ്യപരമായും കാഴ്ചശക്തിയിലും ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിക്കണം
  5. ഡ്രൈവിങ് പരിശീലനവും പരീക്ഷകളും പൂര്‍ത്തിയാക്കണം

ആവശ്യമായ രേഖകള്‍ ഏതൊക്കെ?

  • പാസ്പോര്‍ട്ട് അല്ലെങ്കില്‍ തിരിച്ചറിയല്‍ രേഖ
  • റെസിഡന്‍സ് പെര്‍മിറ്റ്
  • താമസ വിലാസം തെളിയിക്കുന്ന രേഖ
  • പാസ്പോര്‍ട്ട് സൈസ് ഫോട്ടോ
  • നിലവിലുള്ള ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ്, ഉണ്ടെങ്കില്‍
  • മെഡിക്കല്‍ അല്ലെങ്കില്‍ കാഴ്ച പരിശോധനാ സര്‍ട്ടിഫിക്കറ്റ്, ആവശ്യമെങ്കില്‍

Also Read: ദുബായിൽ വാടക കെട്ടിടങ്ങളിൽ ഒന്നിച്ച് താമസിക്കുന്ന മലയാളികളുടെ ശ്രദ്ധക്ക്; ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ 10 ലക്ഷം ദിർഹം പിഴ!

ഡ്രൈവിങ് സ്‌കൂളില്‍ പരിശീലനം നിര്‍ബന്ധമാണോ?

പല യൂറോപ്യന്‍ രാജ്യങ്ങളിലും അംഗീകൃത ഡ്രൈവിങ് സ്‌കൂളിലൂടെ പരിശീലനം നേടുന്നത് സാധാരണമാണ്. പരിശീലനത്തില്‍ റോഡ് നിയമങ്ങള്‍ മാത്രമല്ല, യൂറോപ്യന്‍ റോഡുകളിലെ സുരക്ഷാ മാനദണ്ഡങ്ങളും പഠിപ്പിക്കും.

പരിശീലനത്തിലെ പ്രധാന വിഷയങ്ങള്‍

  • ട്രാഫിക് സിഗ്‌നലുകളും റോഡ് നിയമങ്ങളും
  • സ്പീഡ് ലിമിറ്റ് പാലിക്കല്‍
  • റൗണ്ട്എബൗട്ട് ഉപയോഗം
  • പാര്‍ക്കിങ്
  • ഹൈവേ ഡ്രൈവിങ്
  • രാത്രി ഡ്രൈവിങ്, ചില രാജ്യങ്ങളില്‍
  • അപകട സാഹചര്യങ്ങളിലെ സുരക്ഷാ നടപടികള്‍

തിയറി പരീക്ഷയും പ്രായോഗിക പരീക്ഷയും

ലൈസന്‍സ് ലഭിക്കാന്‍ സാധാരണയായി രണ്ട് പ്രധാന പരീക്ഷകള്‍ വിജയിക്കണം. തിയറി പരീക്ഷയില്‍ റോഡ് നിയമങ്ങള്‍, ട്രാഫിക് ചിഹ്നങ്ങള്‍, സുരക്ഷാ നിയമങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള ചോദ്യങ്ങളുണ്ടാകും. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ് പല രാജ്യങ്ങളിലും നടത്തുന്നത്. പ്രായോഗിക പരീക്ഷയില്‍ പരീക്ഷകനൊപ്പം റോഡില്‍ വാഹനം ഓടിച്ച് ഡ്രൈവിങ് കഴിവ് തെളിയിക്കണം. ലെയിന്‍ മാറ്റം, പാര്‍ക്കിങ്, ട്രാഫിക് നിയമങ്ങള്‍ പാലിക്കല്‍, റൗണ്ട്എബൗട്ട് എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കും.

English Summary

Getting a European driving licence requires meeting the age and residency requirements of the respective country. Applicants may need to complete driving training and pass theory and practical tests. Indian licence holders should check local rules, documents and eligibility requirements before applying.

Follow Us