റിയാദ് വിമാനത്താവളത്തിൽ ഹൂതികളുടെ മിസൈൽ ആക്രമണം: ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു; ജാഗ്രതാ നിര്‍ദ്ദേശവുമായി എംബസി
Riyadh Airport Missile Attack: യൂസഫിന്റെ മകന്റെ കാല്‍മുട്ടിന് ശസ്ത്രക്രിയ നടക്കുന്നുണ്ടെന്നും, ആശുപത്രിയിലുള്ള മറ്റൊരു മകന്റെ മൂന്ന് കാല്‍വിരലുകള്‍ മുറിച്ചുമാറ്റേണ്ടി വന്നതായും ഒവൈസി എക്‌സില്‍ കുറിച്ചു. അദ്ദേഹത്തിന്റെ ഭാര്യയും മകളും സുരക്ഷിതരാണ്. ഒപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ബന്ധുവിന് തലയ്ക്ക് പരിക്കേറ്റെങ്കിലും അവർ അപകടനില തരണം ചെയ്‌തെന്നും ഒവൈസി
റിയാദ്: സൗദി അറേബ്യയിലെ റിയാദ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് യൂസഫ് അലിയാണ് മരിച്ചത്. ഉംറ നിർവഹിക്കാനായി മദീനയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം നടന്നതെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി അറിയിച്ചു. ആക്രമണത്തിൽ യൂസഫ് അലിയുടെ ഭാര്യയ്ക്കും മക്കൾക്കും പരിക്കേറ്റിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യൂസഫ് അലിയുടെ മരണത്തോടെ മിസൈൽ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു. മുന്നൂറിലധികം പേർക്ക് പരിക്കേറ്റു.
യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതരാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന ആരോപിച്ചു. സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി ഇന്ത്യൻ പൗരന്റെ മരണം സ്ഥിരീകരിച്ചു. മരിച്ചയാളുടെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ സഹായം നൽകുമെന്നും എംബസി അറിയിച്ചു.
“ഒക്ടോബർ 10-ന് റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യന്‍ പൗരന്‍ മരിച്ചു. മരിച്ചയാളുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. കുടുംബവുമായി ഞങ്ങൾ ബന്ധപ്പെടുന്നുണ്ട്; മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള എല്ലാ സഹായവും ഞങ്ങൾ നൽകും”-ഇന്ത്യൻ എംബസി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
യൂസഫിന്റെ മകന്റെ കാല്‍മുട്ടിന് ശസ്ത്രക്രിയ നടക്കുന്നുണ്ടെന്നും, ആശുപത്രിയിലുള്ള മറ്റൊരു മകന്റെ മൂന്ന് കാല്‍വിരലുകള്‍ മുറിച്ചുമാറ്റേണ്ടി വന്നതായും ഒവൈസി എക്‌സില്‍ കുറിച്ചു. അദ്ദേഹത്തിന്റെ ഭാര്യയും മകളും സുരക്ഷിതരാണ്. ഒപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ബന്ധുവിന് തലയ്ക്ക് പരിക്കേറ്റെങ്കിലും അവർ അപകടനില തരണം ചെയ്‌തെന്നും ഒവൈസി വ്യക്തമാക്കി.
Also Read: Iran War: റിയാദിൽ ആക്രമണം രൂക്ഷം; ഹൂതികൾക്കെതിരെ അമേരിക്കൻ സൈന്യവും, 12 മരണം
നേരത്തെ, ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു. സാധാരണക്കാർക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ഇത്തരം ആക്രമണങ്ങൾ അസ്വീകാര്യമാണെന്ന് ഇന്ത്യ വ്യക്തമാക്കി. റിയാദ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ജാഗ്രതാ നിർദ്ദേശം
Further to our earlier Advisory, in addition to the 24/7 toll-free helpline 8002471234 (in Saudi Arabia only), the following numbers may be contacted, including for queries concerning Indian nationals injured in the Riyadh attack:
▪️ +966-11-488469
▪️ +966-536216082 (WhatsApp messages only)@MEAIndia
— India in Saudi Arabia (@IndianEmbRiyadh) October 11, 2026
സൗദി അറേബ്യയിലുള്ള ഇന്ത്യൻ പൗരന്മാർക്കായി ഇന്ത്യൻ എംബസി പുതിയ ജാഗ്രതാ നിർദ്ദേശം പുറത്തിറക്കി. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത്, സൗദി അറേബ്യയിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കണമെന്നും, ആവശ്യമെങ്കിൽ വീടുകളിൽ തന്നെ കഴിയണമെന്നും,ഔദ്യോഗിക മാർഗ്ഗങ്ങളിലൂടെ അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും അഡ്വൈസറിയിൽ പറയുന്നു.
English Summary
An Indian man from Hyderabad died following a Houthi missile attack on Riyadh’s airport. Mohammad Yousuf Ali was traveling for Umrah when the missile struck Terminals. His wife and children were also injured in the strike, which killed 13 people in total. The Indian Embassy confirmed his death and issued a safety advisory for citizens in Saudi Arabia.