US Iran War : ഹോര്‍മുസ് അടച്ചെന്ന് ഇറാന്‍, സ്വിറ്റ്‌സര്‍ലാന്റില്‍ അമേരിക്ക – ഇറാന്‍ നിര്‍ണായക ചര്‍ച്ച

US Iran Negotiations at Switzerland: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളില്‍ വീണ്ടും ഉദ്വേഗം നിറയുന്നു. അമേരിക്കയും ഇസ്രായേലും വെടിനിര്‍ത്തല്‍ ലംഘിച്ചതില്‍ പ്രതിഷേധിച്ച് ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ അമേരിക്കയുടെ സെന്‍ട്രല്‍ കമാന്‍ഡ് പറയുന്നത് ഹോര്‍മോസ് വഴിയുള്ള കപ്പല്‍ ഗതാഗതത്തിന് യാതൊരുവിധ തടസ്സവും വന്നിട്ടില്ല എന്നാണ്.

US Iran War : ഹോര്‍മുസ് അടച്ചെന്ന് ഇറാന്‍, സ്വിറ്റ്‌സര്‍ലാന്റില്‍ അമേരിക്ക - ഇറാന്‍ നിര്‍ണായക ചര്‍ച്ച

പ്രതീകാത്മക ചിത്രം

Published: 

21 Jun 2026 | 08:39 AM

വാഷിങ്ടണ്‍ : പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളില്‍ വീണ്ടും ഉദ്വേഗം നിറയുന്നു. അമേരിക്കയും ഇസ്രായേലും വെടിനിര്‍ത്തല്‍ ലംഘിച്ചതില്‍ പ്രതിഷേധിച്ച് ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചതായി റിപ്പോര്‍ട്ട്. ഇറാനിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വടിനിര്‍ത്തല്‍ ധാരണയ്ക്ക് പിന്നാലെ ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണമണാണ് ഇറാനെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് അമേരിക്കയുമായി ഇറാന്‍ സമാധാന കാരാറില്‍ ഒപ്പു വയ്ക്കുന്നത്. ഇതോടെ മാസങ്ങളായി പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷം അവസാനിച്ചെന്ന് കരുതിയിരിക്കുമ്പോഴാണ് പുതിയ സാഹചര്യം ഉടലെടുക്കുന്നത്.

എന്നാല്‍ ഹോര്‍മുസ് അടച്ചെന്ന അവകാശ വാദത്തെ തള്ളുകയാണ് അമേരിക്കയുടെ സെന്‍ട്രല്‍ കമാന്‍ഡ്. ഹോര്‍മോസ് വഴിയുള്ള കപ്പല്‍ ഗതാഗതത്തിന് യാതൊരുവിധ തടസ്സവും വന്നിട്ടില്ല എന്നാണ് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പറയുന്നത്. ബി.ബി.സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ സാഹചര്യം നിലനില്‍ക്കെ ആണ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ അമേരിക്ക ഇറാന്‍ നിര്‍ണായക ചര്‍ച്ചകള്‍ നടക്കാനിരിക്കുന്നത്. ചര്‍ച്ചയ്ക്കായി അമേരിക്കന്‍ വൈസ് പ്രസിഡണ്ട് ജെഡി വാന്‍സ് സ്വിസര്‍ലാന്‍ഡില്‍ എത്തും. ചര്‍ച്ചയ്ക്കായി ഇറാനെ പ്രതിനിധീകരിച്ചുള്ള സംഘം സ്വിറ്റ്‌സര്‍ലന്‍ഡില്‍ എത്തിയതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ഐ ആര്‍ എന്‍ എ അറിയിച്ചു. സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഗാലിബാഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചര്‍ച്ചയ്ക്കായി എത്തിയിരിക്കുന്നത്.

Also Read: യു.എ.ഇയിൽ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ അഞ്ച് ദിവസത്തേക്ക് മുടങ്ങും; ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക

സ്വിറ്റ്‌സര്‍ലാന്റിലേക്ക് പുറപ്പെടുന്നതിനു മുമ്പ്, ആണവായുധങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കും ലബനനിലെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കും ചര്‍ച്ചയില്‍ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷ ജെ.ഡി വാന്‍സ് പ്രകടിപ്പിച്ചു. ഈ രണ്ടു വിഷയങ്ങളും ഏറെ പ്രാധാന്യമുള്ളതാണ്, ഇറാന് അവരുടെ ഭാഗം ചൂണ്ടിക്കാണിക്കാന്‍ ഉണ്ടാകും, വിശദമായ ചര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്, ഒന്നോ രണ്ടോ ദിവസം ചര്‍ച്ച നീണ്ടുനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയും ഇറാനുമായി നടക്കാന്‍ പോകുന്ന ഈ നിര്‍ണായ ചര്‍ച്ചയെ ഏറെ പ്രതീക്ഷയോടെയാണ് ലോകരാജ്യങ്ങള്‍ ഉറ്റു നോക്കുന്നത്. കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്ക് മേലെയായി തുടരുന്ന സംഘര്‍ഷങ്ങള്‍ ആഗോള ക്രമത്തെ തന്നെ ബാധിച്ചിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം സംഘര്‍ഷം അവസാനിക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. യുദ്ധത്തെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങല്‍ മൂലം ഇന്ധനപ്രതിസന്ധിയുള്‍പ്പെടെ രാജ്യത്തിന് നേരിടേണ്ടി വന്നു. പെട്രോള്‍ ഡീസല്‍ വിലയില്‍ പത്ത് രൂപയുടെ വര്‍ദ്ധനവാണ് യുദ്ധത്തെ തുടര്‍ന്ന് ഉണ്ടായത്. വാണിജ്യ ഗ്യാസ് സിലണ്ടറുകളുടെ വിലയില്‍ ആയിരത്തിനടുത്ത് രൂപയാണ് അടുത്തിടെ കൂടിയത്.

English Summary

Tensions in the Middle East are rising again. Iran has reportedly closed the Strait of Hormuz again in protest at the US and Israel’s violation of a ceasefire. However, the US Central Command says that there has been no disruption to shipping traffic through Hormuz.

Loading...
Unable to load recommendations.
Follow Us
Related Stories
മക്ക ഉടമ്പടിയില്‍ ചേരാന്‍ ഇറാനെ ക്ഷണിച്ച് സൗദി; പ്രതിരോധം ഇനി ഒരുമിച്ച്, കൂടെ തുര്‍ക്കിയും പാക്കും
UAE Weather Alert: മഴ, ശക്തമായ കാറ്റ്, ഒപ്പം 49 ഡിഗ്രി കടുത്ത ചൂടും; യു.എ.ഇയിലെ കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ
അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിന് കൂട്ടുനിൽക്കുന്നവരെ ശത്രുക്കളായി പ്രഖ്യാപിക്കും; അയൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ
പാരീസിൽ കരിങ്കൽ ഹിന്ദു ക്ഷേത്രം ഉയരാൻ പോകുന്നു: പുതിയ അധ്യായം കുറിക്കാൻ BAPS സ്വാമിനാരായൺ മന്ദിർ
അബുദാബിയിൽ മഴയെ തുടർന്ന് അടച്ച പാർക്കുകളും ബീച്ചുകളും തുറന്നു; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
ഇനി ‘വേപ്പിങ്’ പോക്കറ്റ് കീറും! ഇ സിഗരറ്റിന് പുതിയ നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
ഓണസദ്യയിലെ ഈ വിഭവങ്ങൾ ഫ്രിഡ്ജിൽ വെക്കരുതേ
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം