AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Alert for UAE Indian Expats: യു.എ.ഇയിൽ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ അഞ്ച് ദിവസത്തേക്ക് മുടങ്ങും; ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക

New Rule for Indian Expats: Al Hind Appointed for UAE Passport and Visa Services: പുതിയ മാറ്റത്തിൻ്റെ ഭാഗമായി നിലവിലെ സേവനദാതാക്കളായ ബി.എൽ.എസ്, എസ്‌.ജി.ഐ.വിഎസ് എന്നിവർ ജൂൺ 25 വൈകുന്നേരത്തോടെ പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് അവസാനിപ്പിക്കും. സേവനങ്ങൾ അൽ ഹിന്ദിലേക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുന്നതിനാൽ ജൂൺ 26 മുതൽ 30 വരെ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ എന്നിവയ്ക്കുള്ള സാധാരണ അപ്പോയിന്മെൻ്റുകൾ ലഭ്യമായിരിക്കില്ല

Alert for UAE Indian Expats: യു.എ.ഇയിൽ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ അഞ്ച് ദിവസത്തേക്ക് മുടങ്ങും; ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക
പ്രതീകാത്മക ചിത്രം Image Credit source: Armin Weigel/picture alliance via Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 20 Jun 2026 | 06:27 PM

അബുദാബി: യു.എ.ഇയിലെ ഇന്ത്യൻ പ്രവാസികൾക്കുള്ള പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങളുടെ ചുമതല ജൂലൈ ഒന്ന് മുതൽ ‘അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ്’ ഏറ്റെടുക്കുമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. നിലവിൽ ഈ സേവനങ്ങൾ നൽകുന്ന ബി.എൽ.എസ് ഇൻ്റർനാഷണൽ, എസ്‌.ജി.ഐ.വി.എസ് ഗ്ലോബൽ എന്നീ ഏജൻസികൾക്ക് പകരമാണ് അൽ ഹിന്ദ് ചുമതലയിലേക്ക് വരുന്നത്.

ജൂൺ 26 മുതൽ 30 വരെ സേവനങ്ങൾ ലഭ്യമാകില്ല

പുതിയ മാറ്റത്തിൻ്റെ ഭാഗമായി നിലവിലെ സേവനദാതാക്കളായ ബി.എൽ.എസ്, എസ്‌.ജി.ഐ.വിഎസ് എന്നിവർ ജൂൺ 25 വൈകുന്നേരത്തോടെ പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് അവസാനിപ്പിക്കും. സേവനങ്ങൾ അൽ ഹിന്ദിലേക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുന്നതിനാൽ ജൂൺ 26 മുതൽ 30 വരെ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ എന്നിവയ്ക്കുള്ള സാധാരണ അപ്പോയിന്മെൻ്റുകൾ ലഭ്യമായിരിക്കില്ല എന്ന് എംബസി അറിയിച്ചു.

അടിയന്തര ആവശ്യങ്ങൾക്ക് എംബസിയെ സമീപിക്കാം

ജൂൺ 26 നും 30 നും ഇടയിലുള്ള ദിവസങ്ങളിൽ അടിയന്തരമായി സേവനങ്ങൾ ആവശ്യമുള്ളവർ വിഷമിക്കേണ്ടതില്ല. ഇത്തരം അത്യാവശ്യ ഘട്ടങ്ങളിൽ അബുദാബിയിലെ ഇന്ത്യൻ എംബസിയെയോ, ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിനെയോ നേരിട്ട് സമീപിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കുമായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം:

  • ടോൾ ഫ്രീ നമ്പർ: 800 46342 (800 INDIA)

  • വാട്ട്സ്ആപ്പ് നമ്പർ: +971 54 309 0571

  • ഇമെയിൽ: pbsk.dubai@mea.gov.in

Also Read: ലണ്ടനിൽ രണ്ട് പാസഞ്ചർ ട്രെയിനുകൾ കൂട്ടിയിടിച്ചു; ഒരു മരണം, 11 പേരുടെ നില ഗുരുതരം, നിരവധിപേർക്ക് പരുക്ക്

പുതിയ അപ്പോയിന്മെൻ്റ് പോർട്ടൽ ജൂലൈ 1-ന്

ജൂലൈ ഒന്ന് മുതൽ അൽ ഹിന്ദിൻ്റെ പുതിയ ഓൺലൈൻ പോർട്ടൽ വഴിയാകും അപ്പോയിന്മെൻ്റുകൾ നൽകുക. പ്രവാസികൾക്ക് കൂടുതൽ എളുപ്പത്തിൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി യു.എ.ഇയിലെ 7 എമിറേറ്റുകളിലുമായി 16 പുതിയ സേവന കേന്ദ്രങ്ങളാണ് അൽ ഹിന്ദ് ആരംഭിക്കുന്നത്. അബുദാബിയിൽ ആറും, ദുബായിലും ഷാർജയിലും രണ്ട് വീതവും കേന്ദ്രങ്ങൾ ഉണ്ടാകും. കൂടാതെ അജ്മാൻ, ഫുജൈറ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഖോർഫക്കാൻ, കൽബ എന്നിവിടങ്ങളിലും അൽ ഹിന്ദിൻ്റെ സേവന കേന്ദ്രങ്ങൾ പ്രവർത്തിക്കും. ഈ മാറ്റങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ അറിയാൻ ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റിൻ്റെയും ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ, വെബ്സൈറ്റുകൾ എന്നിവയെ മാത്രമേ ആശ്രയിക്കാവൂ എന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

English Summary

Starting July 1, Al Hind Tours and Travels will take over Indian passport, visa, and attestation services in the UAE, replacing BLS International and SGIVS Global. The transition will cause a temporary suspension of regular services from June 26 to 30. During this period, urgent requests will be handled directly by the Indian Embassy and Consulate. Al Hind will open 16 new service centers across all seven emirates to assist expats.

Follow Us