Iran-Israel Conflict: ഹോര്‍മുസ് ഉടന്‍ ഇല്ലാതാകും; യുഎസും മറ്റ് രാജ്യങ്ങളും ഒരുമിച്ച് നീക്കം നടത്തുമെന്ന് ട്രംപ്

Donald Trump Signals Possible Closure of Strait of Hormuz: ഇതുവരെ നടന്ന യുഎസ് ആക്രമണങ്ങളില്‍ ഖാര്‍ഗ് ദ്വീപിന്റെ ഭൂരിഭാഗവും തകര്‍ന്നു. വെറുമൊരു രസത്തിനായി ഞങ്ങള്‍ കുറച്ചുകൂടി ആക്രമണം നടത്തിയേക്കാമെന്ന് എന്‍ബിസി ന്യൂസിനോട് ട്രംപ് പറഞ്ഞു.

Iran-Israel Conflict: ഹോര്‍മുസ് ഉടന്‍ ഇല്ലാതാകും; യുഎസും മറ്റ് രാജ്യങ്ങളും ഒരുമിച്ച് നീക്കം നടത്തുമെന്ന് ട്രംപ്

ഡൊണാൾഡ് ട്രംപ്

Updated On: 

15 Mar 2026 | 06:20 AM

ടെഹ്‌റാന്‍: ഇറാനിലെ ഖാര്‍ഗ് ദ്വീപിലെ എണ്ണ കയറ്റുമതി കേന്ദ്രത്തില്‍ വീണ്ടും ആക്രമണം ശക്തമാക്കുമെന്ന് അറിയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജസ്റ്റ് ഫോര്‍ ഫണ്‍ എന്ന് പറഞ്ഞുകൊണ്ടായിരുന്നു ട്രംപിന്റെ പരാമര്‍ശം. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇറാന്‍ കരാറില്‍ ഏര്‍പ്പെടാന്‍ തയാറാണെന്നും എന്നാല്‍ മുന്നോട്ടുവെക്കുന്ന വ്യവസ്ഥകള്‍ പര്യാപ്തമല്ലെന്നും ട്രംപ് പറഞ്ഞു.

ഇതുവരെ നടന്ന യുഎസ് ആക്രമണങ്ങളില്‍ ഖാര്‍ഗ് ദ്വീപിന്റെ ഭൂരിഭാഗവും തകര്‍ന്നു. വെറുമൊരു രസത്തിനായി ഞങ്ങള്‍ കുറച്ചുകൂടി ആക്രമണം നടത്തിയേക്കാമെന്ന് എന്‍ബിസി ന്യൂസിനോട് ട്രംപ് പറഞ്ഞു.

അതേസമയം, ഹോര്‍മുസ് കടലിടുക്ക് നശിപ്പിക്കാന്‍ പോകുകയാണെന്ന് ട്രംപ് തന്റെ സ്വകാര്യ സമൂഹമാധ്യമമായ ട്രൂത്തില്‍ കുറിച്ചു. കടലിടുക്ക് വളരെ ശക്തമായി തന്നെ തുടച്ചുനീക്കാന്‍ പോകുകയാണ്. എണ്ണ ലഭിക്കുന്നതില്‍ ഒരു പരിധിവരെ തടസം നേരിടുന്ന മറ്റ് രാജ്യങ്ങളും ഞങ്ങളോടൊപ്പം ചേരുമെന്ന് വിശ്വസിക്കുന്നു. ഹോര്‍മുസ് കടലിടുക്കിനെ സുരക്ഷിതമാക്കാന്‍ മറ്റ് രാജ്യങ്ങള്‍ സഹായിക്കണം. ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ യുദ്ധത്തിലേക്ക് മറ്റുള്ളവരെയും കൊണ്ടുവരുമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

സൈനികമായും സാമ്പത്തികമായും അമേരിക്ക ഇറാനെ പരാജയപ്പെടുത്തി. ഹോര്‍മുസ് കടലിടുക്ക് വഴി എണ്ണ സ്വീകരിക്കുന്ന ലോക രാജ്യങ്ങളും ഈ പാത സ്വീകരിക്കണം, അതിന് ഞങ്ങള്‍ സഹായിക്കും. പദ്ധതികള്‍ വേഗത്തിലും സുഗമമായും നടപ്പാക്കുന്നതിന് അമേരിക്ക അവരെ ഏകോപിപ്പിക്കും. എല്ലായ്‌പ്പോഴും അതൊരു കൂട്ട പ്രയത്‌നമായിരിക്കും. അത് ലോകത്തെ ഐക്യത്തിലേക്കും സുരക്ഷയിലേക്കും, സമാധാനത്തിലേക്കും എത്തിക്കുമെന്നും പോസ്റ്റില്‍ പറയുന്നു.

Also Read: North Korea: ട്രംപിന്റെ ഒരഭ്യാസവും ഇവിടെ വേണ്ട; ബാലിസ്റ്റിക് മിസൈല്‍ വര്‍ഷിച്ച് നോര്‍ത്ത് കൊറിയ

അതേസമയം, ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതത്തില്‍ അമേരിക്കയ്ക്കും ഇസ്രായേലിനും മാത്രം വിലക്കേര്‍പ്പെടുത്തി ഇറാന്‍. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ദ് ഐലന്‍ഡില്‍ അമേരിക്കന്‍ സൈന്യം ആക്രമണം നടത്തിയതിന് പിന്നാലെയാണ് നീക്കം.

Loading...
Unable to load recommendations.
Follow Us
Related Stories
ഗ്ലോബൽ വില്ലേജിലേക്ക് യാത്ര ചെയ്യാൻ ഇനി വെറും 10 ദിർഹം മതി; പ്രത്യേക ബസ് സർവീസുകളുടെ പൂർണ വിവരങ്ങൾ ഇതാ!
ഇറാനെതിരെ ‘മദർ ഓഫ് ഓൾ ബോംബ്’ പ്രയോഗിക്കാൻ അമേരിക്ക? ആണവ-ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പെൻ്റഗൺ നീക്കമെന്ന് റിപ്പോർട്ട്
Saudi Attack: സൗദിയിൽ ആക്രമണങ്ങൾ; ഇന്ത്യക്കാർ പരിഭ്രാന്തരാകരുത്, നിർദേശവുമായി ഇന്ത്യൻ അംബാസഡർ
ഷാർജയിലെ അൽ ദൈദ് എത്തിഹാദ് റെയിൽ സ്റ്റേഷനിലേക്ക് മുന്ന് ബസ് സർവിസുകൾ; റൂട്ടുകളും സമയക്രമവും അറിയൂ!
യു.എസിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വെടിവയ്പ്പ് നടത്താൻ പദ്ധതിയിട്ട 19-കാരൻ അറസ്റ്റിൽ
Houthi Attack: ഇസ്രായേലിലേക്കും സൗദിയിലേക്കും മിസൈൽ ഭീഷണി; ചൈനീസ് സാങ്കേതികവിദ്യയിൽ ഹൂതികളുടെ നീക്കം
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?