AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Israel-Iran Conflict: ഡാന്‍സിങ് മിസൈല്‍ വര്‍ഷിച്ച് ഇറാന്‍; അമേരിക്കയ്ക്ക് അടിപതറും

What is Dancing Missile: ഇറാന്‍ തന്നെ രൂപകല്‍പന ചെയ്ത് വികസിപ്പിച്ചെടുത്ത ഖര ഇന്ധന മിസൈലാണ് സെജ്ജില്‍ 2. അമേരിക്കന്‍ സാങ്കേതികവിദ്യയ്ക്ക് കോട്ടം വരുത്താന്‍ ശേഷിയുള്ള ധാരാളം ആയുധങ്ങള്‍ ഇറാനില്‍ ഇനിയും ഉണ്ടെന്നാണ് വിവരം.

Israel-Iran Conflict: ഡാന്‍സിങ് മിസൈല്‍ വര്‍ഷിച്ച് ഇറാന്‍; അമേരിക്കയ്ക്ക് അടിപതറും
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 16 Mar 2026 | 06:10 AM

ടെഹ്‌റാന്‍: യുദ്ധം തുടങ്ങി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കളത്തിലേക്ക് എത്തുന്നത് പുത്തന്‍ ആയുധങ്ങള്‍. ഇസ്രായേലിനും അമേരിക്കയ്ക്കുമെതിരെ ഇറാന്‍ ആദ്യമായി ഡാന്‍സിങ് മിസൈല്‍-സെജ്ജില്‍ 2 പ്രയോഗിച്ചു. യുഎസ് താവളങ്ങള്‍ക്ക് നേരെയായിരുന്നു ഡാന്‍സിങ് മിസൈല്‍ ലക്ഷ്യം വെച്ചിരുന്നത്. ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 4 ല്‍ മാരകശേഷിയുള്ള ആയുധങ്ങള്‍ വെച്ചുള്ള പരീക്ഷണമാണ് ഇറാന്‍ ആരംഭിച്ചിരിക്കുന്നത്.

ഇറാന്‍ തന്നെ രൂപകല്‍പന ചെയ്ത് വികസിപ്പിച്ചെടുത്ത ഖര ഇന്ധന മിസൈലാണ് സെജ്ജില്‍ 2. അമേരിക്കന്‍ സാങ്കേതികവിദ്യയ്ക്ക് കോട്ടം വരുത്താന്‍ ശേഷിയുള്ള ധാരാളം ആയുധങ്ങള്‍ ഇറാനില്‍ ഇനിയും ഉണ്ടെന്നാണ് വിവരം. അയണ്‍ ഡോം പോലുള്ള പ്രതിരോധ സംവിധാനങ്ങളെ പോലും തകര്‍ത്ത് മുന്നേറാന്‍ ഈ മിസൈലിന് സാധിക്കുമെന്ന് ഇറാന്‍ പറയുന്നു.

എന്താണ് സെജ്ജില്‍ 2?

ഇറാന്‍ വികസിപ്പിച്ച് രണ്ടാം തലമുറ മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈലാണ് സെജ്ജില്‍ 2. ഖര ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ മിസൈലിന് ഏകദേശം 18 മീറ്റര്‍ നീളവും 1.25 മീറ്റര്‍ വ്യാസവും ഏകദേശം 23,600 കിലോഗ്രാം ഭാരവുമുണ്ട്. 700 കിലോഗ്രാം വരെ ഭാരമുള്ള ഒരു വാര്‍ഹെഡ് വഹിക്കാനുള്ള ശേഷിയും ഇതിനുണ്ട്.

2,000 മുതല്‍ 2,500 കിലോമീറ്റര്‍ വരെയാണ് സെജ്ജിലിന്റെ പ്രവര്‍ത്തന പരിധി. ഇറാനില്‍ നിന്ന് ഇത്രയും ദൂരം അകലെയുള്ള കേന്ദ്രങ്ങള്‍ പോലും ലക്ഷ്യമിട്ട് തകര്‍ക്കാന്‍ സാധിക്കും. ഇസ്രായേല്‍, സൗദി അറേബ്യ, കുവൈറ്റ്, എര്‍ബില്‍, തുടങ്ങി എല്ലായിടത്തുമുള്ള സൈനിക താവളങ്ങള്‍ തകര്‍ക്കാനാകും.

Also Read: Iran-Israel Conflict: ഹോര്‍മുസ് ഉടന്‍ ഇല്ലാതാകും; യുഎസും മറ്റ് രാജ്യങ്ങളും ഒരുമിച്ച് നീക്കം നടത്തുമെന്ന് ട്രംപ്

എന്തുകൊണ്ട് ഡാന്‍സിങ് മിസൈല്‍?

ഇതൊരു റീ എന്‍ട്രി മിസൈല്‍ ആണെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. മിസൈല്‍ ലക്ഷ്യത്തിലേക്ക് അടുക്കുമ്പോള്‍ ഉയര്‍ന്ന വേഗത കൈവരിക്കുമെന്ന് മാത്രമല്ല, നൃത്തം ചെയ്യുന്നതുപോലുള്ള ചലനം സൃഷ്ടിച്ച് ശത്രുക്കളുടെ റഡാര്‍ സംവിധാനത്തില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യും.

2008ലായിരുന്നു മിസൈലിന്റെ ആദ്യ പരീക്ഷണം. ഇതില്‍ 800 കിലോമീറ്റര്‍ ദൂരപരിധിയിലെത്തി. 2009ല്‍ രണ്ടാമത്തെ പരീക്ഷണവും നടന്നു. ഇതുവരെ ആറ് വിജയകരമായ പറക്കലുകളാണ് മിസൈല്‍ നടത്തിയത്. ഏറ്റവും അവസാനത്തെ പരീക്ഷണത്തില്‍ മിസൈല്‍ 1,900 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു.

Follow Us