US-Israel-Iran War News: ഗള്‍ഫിലുടനീളം വ്യാപക ആക്രമണവുമായി ഇറാന്‍; വിശ്വാസം നഷ്ടപ്പെട്ടെന്ന് സൗദി

Iran targets Gulf energy sites: വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ വ്യാപക ആക്രമണവുമായി ഇറാന്‍. മിസൈല്‍ ആക്രമണം തടഞ്ഞതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം. ആളില്ലാ വിമാനം വെടിവച്ചിട്ടതായി കുവൈത്ത്‌. യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലും മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ തടഞ്ഞതായും റിപ്പോര്‍ട്ട്.

US-Israel-Iran War News: ഗള്‍ഫിലുടനീളം വ്യാപക ആക്രമണവുമായി ഇറാന്‍; വിശ്വാസം നഷ്ടപ്പെട്ടെന്ന് സൗദി

ഇസ്രായേലില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണം

Published: 

19 Mar 2026 | 09:19 AM

ഗള്‍ഫ് രാജ്യങ്ങള്‍ക്കു നേരെ വ്യാപക മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളുമായി ഇറാന്‍. രാജ്യത്തിനെതിരായ മിസൈല്‍ ആക്രമണം തടഞ്ഞതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു ആളില്ലാ വിമാനം വെടിവച്ചിട്ടതായി കുവൈത്ത്‌ നാഷണൽ ഗാർഡ് വ്യക്തമാക്കി. മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലും തടഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. കിഴക്കൻ മേഖലയിൽ ഒരു ഡ്രോൺ നശിപ്പിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ദുബായില്‍ വലിയ സ്‌ഫോടനശബ്ദം കേട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഫെബ്രുവരി 28 ന് സംഘർഷം ആരംഭിച്ചതുമുതൽ ഇറാൻ ഗൾഫ് രാജ്യങ്ങൾക്കെതിരെ തുടർച്ചയായി ആക്രമണം നടത്തുകയാണ്. യുദ്ധത്തിനായി യുഎസ് ഉപയോഗിക്കുന്ന സൈനിക താവളങ്ങളെയാണ് ആക്രമിക്കുന്നതെന്നാണ് ഇറാന്റെ വിശദീകരണം. എന്നാല്‍ ഇറാന്റെ ആക്രമണങ്ങള്‍ ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്നാണ് ഗള്‍ഫ് രാജ്യങ്ങളുടെ നിലപാട്.

രാജ്യം വിടാന്‍ നിര്‍ദ്ദേശം

ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഖത്തറിലെ റാസ് ലഫാനിലെ പ്രധാന വാതക കേന്ദ്രത്തിന് കനത്ത നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന്, ഇറാനിയൻ സുരക്ഷാ, സൈനിക ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ ഖത്തര്‍ നിര്‍ദ്ദേശിച്ചു. അബുദാബിയിലെ ഹബ്ഷാൻ ഗ്യാസ് പ്ലാന്റുകൾ യുഎഇ അടച്ചുപൂട്ടി.

Also Read: Saudi Arabia Oil Supply to India: ഇറാൻ്റെ ഭീഷണി ഫലിച്ചില്ല; ഇന്ത്യയിലേക്ക് എണ്ണ എത്തിക്കാൻ റെഡ് സീ പാതയുമായി സൗദി

വിശ്വാസം ഇല്ലാതായി

തങ്ങളുടെ രണ്ട് റിഫൈനറികളും ആക്രമിക്കപ്പെട്ടതായി സൗദി അറേബ്യ വ്യക്തമാക്കി. ഇറാനില്‍ തങ്ങള്‍ക്ക് അവശേഷിച്ചിരുന്ന നേരിയ വിശ്വാസം കൂടി ഇല്ലാതായി സൗദി വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾ തടയുന്നതിനാണ് പ്രഥമ പരിഗണനയെന്നും സൗദി വ്യക്തമാക്കി. അതേസമയം, യുഎഇ തീരത്ത് ഒരു കപ്പലിന്‌ തീപിടിച്ചതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ അറിയിച്ചു. ഇതിന് പിന്നില്‍ ഇറാനാണോയെന്ന് വ്യക്തമല്ല.

Loading...
Unable to load recommendations.
Follow Us
Related Stories
ഗ്ലോബൽ വില്ലേജിലേക്ക് യാത്ര ചെയ്യാൻ ഇനി വെറും 10 ദിർഹം മതി; പ്രത്യേക ബസ് സർവീസുകളുടെ പൂർണ വിവരങ്ങൾ ഇതാ!
ഇറാനെതിരെ ‘മദർ ഓഫ് ഓൾ ബോംബ്’ പ്രയോഗിക്കാൻ അമേരിക്ക? ആണവ-ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പെൻ്റഗൺ നീക്കമെന്ന് റിപ്പോർട്ട്
Saudi Attack: സൗദിയിൽ ആക്രമണങ്ങൾ; ഇന്ത്യക്കാർ പരിഭ്രാന്തരാകരുത്, നിർദേശവുമായി ഇന്ത്യൻ അംബാസഡർ
ഷാർജയിലെ അൽ ദൈദ് എത്തിഹാദ് റെയിൽ സ്റ്റേഷനിലേക്ക് മുന്ന് ബസ് സർവിസുകൾ; റൂട്ടുകളും സമയക്രമവും അറിയൂ!
യു.എസിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വെടിവയ്പ്പ് നടത്താൻ പദ്ധതിയിട്ട 19-കാരൻ അറസ്റ്റിൽ
Houthi Attack: ഇസ്രായേലിലേക്കും സൗദിയിലേക്കും മിസൈൽ ഭീഷണി; ചൈനീസ് സാങ്കേതികവിദ്യയിൽ ഹൂതികളുടെ നീക്കം
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ആൻഡമാൻ യാത്ര പ്ലാൻ ചെയ്യുകയാണോ? IRCTC-യുടെ കിടിലൻ പാക്കേജ് ഇതാ!
സ്വര്‍ണാഭരണങ്ങളുടെ തിളക്കം വര്‍ധിപ്പിക്കാന്‍ പരീക്ഷിക്കാവുന്ന വഴികള്‍
160 കിലോ മീറ്റർ മൈലേജ്, കാണാൻ അടിപൊളി ലുക്കും - റിവ‍‍‍‍‍ർ ഇൻഡി
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?