Iran War: വൈദ്യുത നിലയങ്ങള്‍ ഇറാന്‍ തകര്‍ത്തേക്കാം; ഗള്‍ഫിലുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ

Gulf Power Plants at Risk Amid West Asia Tensions: ഇറാന്റെ ബുഷെഹര്‍ ആണവ നിലയം ലക്ഷ്യമിട്ടാണ് ഇരുരാജ്യങ്ങളും ആക്രമണം നടത്തുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് പ്ലാന്റിലെ സജീവമായ ഒരു യൂണിറ്റിന് സമീപം പ്രൊജക്ടൈല്‍ പതിച്ചതായി ടെഹ്‌റാന്‍ പറയുന്നു. ആണവോര്‍ജത്തിന് ചോര്‍ച്ച സംഭവിച്ചിട്ടില്ലെങ്കിലും വികിരണത്തിന് സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ പക്ഷം.

Iran War: വൈദ്യുത നിലയങ്ങള്‍ ഇറാന്‍ തകര്‍ത്തേക്കാം; ഗള്‍ഫിലുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ

പ്രതീകാത്മക ചിത്രം

Published: 

25 Mar 2026 | 07:15 PM

ഇറാനും അമേരിക്ക-ഇസ്രായേല്‍ എന്നീ രാജ്യങ്ങളും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷത്തില്‍ വലയുന്നത് ഈ രാജ്യത്തെ ജനങ്ങള്‍ മാത്രമല്ല, മറിച്ച് ഗള്‍ഫ് മേഖലയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്റെ ആക്രണം പ്രതിദിനം രൂക്ഷമാകുന്നത് പൊതുജനങ്ങളില്‍ ആശങ്ക വിതയ്ക്കുന്നു. ഇറാനിലെ വൈദ്യുത നിലയങ്ങള്‍ക്ക് നേരെ അമേരിക്കയോ ഇസ്രായേലോ ആക്രമണം നടത്തുകയാണെങ്കില്‍ അത് ഗള്‍ഫ് മേഖലയെ കൂടുതല്‍ പ്രതിരോധത്തിലാക്കും.

ഇറാനെതിരെ നടക്കുന്ന അത്തരമൊരു ആക്രമണം ഗള്‍ഫ് മേഖലയിലെ ഊര്‍ജ-ജല അടിസ്ഥാന സൗകര്യങ്ങളെ താറുമാറാക്കും. ഇത് ദശലക്ഷക്കണക്കിന് താമസക്കാരെയും ആഗോള സമ്പദ്‌വ്യവസ്ഥയെയും ഗുരുതരമായി ബാധിക്കും. തങ്ങളുടെ വൈദ്യുത നിലയങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കുക, ഇസ്രായേലിലെ വൈദ്യുത നിലയങ്ങളും ഗള്‍ഫ് മേഖലയില്‍ യുഎസ് താവളങ്ങള്‍ക്ക് വൈദ്യുതി വിതരണം ചെയ്യുന്ന നിലയങ്ങളും തകര്‍ത്തുകൊണ്ടായിരിക്കുമെന്ന് റെവല്യൂഷണറി ഗാര്‍ഡ്‌സ് അറിയിച്ചതാണ് മേഖലയില്‍ ആശങ്കകള്‍ ഇരട്ടിയാക്കുന്നത്.

ഇറാന്റെ ബുഷെഹര്‍ ആണവ നിലയം ലക്ഷ്യമിട്ടാണ് ഇരുരാജ്യങ്ങളും ആക്രമണം നടത്തുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് പ്ലാന്റിലെ സജീവമായ ഒരു യൂണിറ്റിന് സമീപം പ്രൊജക്ടൈല്‍ പതിച്ചതായി ടെഹ്‌റാന്‍ പറയുന്നു. ആണവോര്‍ജത്തിന് ചോര്‍ച്ച സംഭവിച്ചിട്ടില്ലെങ്കിലും വികിരണത്തിന് സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ പക്ഷം. ഈയൊരു സാഹചര്യത്തില്‍ ഗള്‍ഫ് മേഖല കേന്ദ്രീകരിച്ച് ഇറാന്റെ വലിയൊരു ആക്രമണത്തിന് തന്നെ സാധ്യതയുണ്ട്.

Also Read: Iran-US Conflict: ഇന്ത്യന്‍ പ്രവാസികള്‍ പട്ടിണിയില്‍; ദുബായിലെ സ്ഥിതി വളരെ മോശമോ?

കുടിവെള്ളം പോലും മുടങ്ങും

യുഎഇ, ഖത്തര്‍, കുവൈറ്റ്, സൗദി അറേബ്യ തുടങ്ങിയ എമിറേറ്റുകള്‍ കുടിവെള്ളത്തിനായി കടല്‍ജലം ശുദ്ധീകരിച്ചാണ് ഉപയോഗിക്കുന്നത്. പേര്‍ഷ്യന്‍ കടലിലേക്കുള്ള ആണവോര്‍ജ ചോര്‍ച്ച ഈ ജലത്തെ മലിനമാക്കും. ലോകത്തിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നായ ഗള്‍ഫില്‍, ആണവ ചോര്‍ച്ച കുടിവെള്ളക്ഷാമം രൂക്ഷമാക്കും.

വൈദ്യുത നിലയങ്ങള്‍ ആക്രമിച്ചേക്കാം

ഗള്‍ഫ് മേഖലയിലെ വൈദ്യുത നിലയങ്ങളും ജലസൗകര്യങ്ങളും ഇറാന്‍ ലക്ഷ്യമാക്കാനുള്ള സാധ്യത കണക്കിലെടുത്ത് പൊതുജനങ്ങളോട് മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ പറഞ്ഞതായാണ് വിവരം. ഇവിടങ്ങളിലെ വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റുകളില്‍ ആക്രമണം നടന്നാല്‍ കുടിവെള്ളവും അതോടൊപ്പം വൈദ്യുതിയും മുടങ്ങും. ഇവ തടസപ്പെടുന്നത് മൂലമുള്ള പ്രതിസന്ധികള്‍ ഒഴിവാക്കാനായി ബാക്കപ്പ് പ്ലാനുകള്‍ തയാറാക്കുക. വെള്ളം സംഭരിച്ച് വെക്കുകയും വൈദ്യുതോപകരണങ്ങളും മറ്റും ചാര്‍ജ് ചെയ്ത് വെക്കുകയും ചെയ്യേണ്ടതാണ്.

Loading...
Unable to load recommendations.
Follow Us
Related Stories
മക്ക ഉടമ്പടിയില്‍ ചേരാന്‍ ഇറാനെ ക്ഷണിച്ച് സൗദി; പ്രതിരോധം ഇനി ഒരുമിച്ച്, കൂടെ തുര്‍ക്കിയും പാക്കും
UAE Weather Alert: മഴ, ശക്തമായ കാറ്റ്, ഒപ്പം 49 ഡിഗ്രി കടുത്ത ചൂടും; യു.എ.ഇയിലെ കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ
അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിന് കൂട്ടുനിൽക്കുന്നവരെ ശത്രുക്കളായി പ്രഖ്യാപിക്കും; അയൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ
പാരീസിൽ കരിങ്കൽ ഹിന്ദു ക്ഷേത്രം ഉയരാൻ പോകുന്നു: പുതിയ അധ്യായം കുറിക്കാൻ BAPS സ്വാമിനാരായൺ മന്ദിർ
അബുദാബിയിൽ മഴയെ തുടർന്ന് അടച്ച പാർക്കുകളും ബീച്ചുകളും തുറന്നു; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
ഇനി ‘വേപ്പിങ്’ പോക്കറ്റ് കീറും! ഇ സിഗരറ്റിന് പുതിയ നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം