AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Iran-US Conflict: ഇന്ത്യന്‍ പ്രവാസികള്‍ പട്ടിണിയില്‍; ദുബായിലെ സ്ഥിതി വളരെ മോശമോ?

Dubai Crisis After Iran Attack: സ്വന്തം ജീവനക്കാളേറെ പ്രവാസികള്‍ പ്രാധാന്യം നല്‍കുന്നത് അവരുടെ തൊഴിലിനാണ്. യുദ്ധം ഇനിയും അവസാനിച്ചില്ലെങ്കില്‍ തങ്ങളുടെ ജോലി നഷ്ടപ്പെടുമെന്ന ഭയം അവര്‍ക്കുണ്ട്. ദുബായില്‍ താമസിക്കുന്ന സമ്പന്നരായ ആളുകള്‍ക്ക് വളരെ എളുപ്പത്തില്‍ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറാന്‍ സാധിക്കുന്നുണ്ടെങ്കിലും സാധാരണക്കാരുടെ കാര്യം പരുങ്ങലിലാണ്.

Iran-US Conflict: ഇന്ത്യന്‍ പ്രവാസികള്‍ പട്ടിണിയില്‍; ദുബായിലെ സ്ഥിതി വളരെ മോശമോ?
പ്രതീകാത്മക ചിത്രം Image Credit source: Christian Petersen-Clausen/Moment/Getty Images
Shiji M K
Shiji M K | Updated On: 24 Mar 2026 | 04:24 PM

ഇറാനും ഇസ്രായേലും അമേരിക്കയും തമ്മില്‍ നടക്കുന്ന യുദ്ധം ഗള്‍ഫ് മേഖലയെയാണ് ബാധിച്ചിരിക്കുന്നത്. ഇരുരാജ്യങ്ങള്‍ക്കുമെതിരെ ഇറാന്‍ തന്റെ പോരാട്ടം ശക്തമാക്കിയിരിക്കുന്നത് ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ്. ആക്രമണം രൂക്ഷമായതോടെ ദുബായില്‍ താമസിച്ചിരുന്ന സമ്പന്നരായവരെല്ലാം സ്വകാര്യ ജെറ്റുകളിലും മറ്റും രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇന്ത്യക്കാരുള്‍പ്പെടെയുള്ള പ്രവാസികളില്‍ ഭൂരിഭാഗം പേരും യുദ്ധഭീതിയില്‍ കഴിയുകയാണ്.

ഗള്‍ഫ് മേഖലയില്‍ ഏകദേശം 10 ദശലക്ഷം ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും യുദ്ധം കാരണം തങ്ങള്‍ ചെയ്തുകൊണ്ടിരുന്ന ജോലികള്‍ ഉപേക്ഷിച്ചു. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറയുന്നത് അനുസരിച്ച് യുദ്ധം ആരംഭിച്ച് ആദ്യ ഒമ്പത് ദിവസത്തിനുള്ളില്‍ വെറും 67,000 പേരാണ് രാജ്യത്തേക്ക് മടങ്ങിയെത്തിയത്.

സ്വന്തം ജീവനക്കാളേറെ പ്രവാസികള്‍ പ്രാധാന്യം നല്‍കുന്നത് അവരുടെ തൊഴിലിനാണ്. യുദ്ധം ഇനിയും അവസാനിച്ചില്ലെങ്കില്‍ തങ്ങളുടെ ജോലി നഷ്ടപ്പെടുമെന്ന ഭയം അവര്‍ക്കുണ്ട്. ദുബായില്‍ താമസിക്കുന്ന സമ്പന്നരായ ആളുകള്‍ക്ക് വളരെ എളുപ്പത്തില്‍ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറാന്‍ സാധിക്കുന്നുണ്ടെങ്കിലും സാധാരണക്കാരുടെ കാര്യം പരുങ്ങലിലാണ്.

യുദ്ധം കാരണം നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക്, തിരികെ വരുമ്പോള്‍ ജോലി പോലും ഉണ്ടാകില്ല. അതിനാല്‍ തന്നെ സമ്മര്‍ദങ്ങള്‍ക്കിടയിലും ഗള്‍ഫില്‍ തന്നെ തുടരാമെന്ന തീരുമാനത്തിലാണ് പലരും. തുടര്‍ച്ചയായ മിസൈല്‍ ഡ്രോണാക്രമണങ്ങള്‍ കാരണം ജോലിക്ക് പോകാതെ ഇരിക്കുന്ന പ്രവാസികള്‍ പട്ടിണിയിലാണെന്ന വിവരവും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Also Read: Saudi – UAE Trade rout: ഹോർമുസ് കടലിടുക്ക് ഒഴിവാക്കി യാത്രയോ? പുതിയ വ്യാപാര പാത ശക്തിപ്പെടുത്താൻ സൗദിയും യുഎഇയും

താഴ്ന്ന വരുമാനക്കാരായ ആളുകളാണ് ഗള്‍ഫില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ലാത്ത ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യക്കാര്‍ തന്നെയാണ് ഗള്‍ഫിന്റെ നട്ടെല്ലും. ഗള്‍ഫ് മേഖലയില്‍ ഉയര്‍ന്നുപൊങ്ങുന്ന പല കെട്ടിടങ്ങള്‍ക്കും പിന്നില്‍ അവരുടെ കൈകളുണ്ട്. ഇന്ത്യക്കാര്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നത് ഗള്‍ഫ് മേഖലയ്ക്കും അതോടൊപ്പം രാജ്യത്തിനും ക്ഷീണം ചെയ്യും.

പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം നഷ്ടപ്പെടുത്താന്‍ ഇന്ത്യ ഒരിക്കലും തയാറല്ല. ഗള്‍ഫില്‍ നിന്നും പണം അയക്കുമ്പോള്‍ ജിഡിപിയുടെ ഏകദേശം 1 ശതമാനമാണ് ക്യാപിറ്റല്‍ ഇക്കണോമിക്‌സ് കണക്കാക്കുന്നത്.

നാട്ടിലേക്ക് തിരിച്ചുവരണമെന്ന് അവര്‍ ആഗ്രഹിച്ചാലും വിമാന സര്‍വീസുകളിലുള്ള അപര്യാപ്തത അവരെ നിരാശരാക്കുന്നു. വിമാന സര്‍വീസുകളുണ്ടെങ്കിലും ഇത്രയും പേരെ പെട്ടെന്ന് നാട്ടിലെത്തിക്കാന്‍ അവയ്ക്കാകില്ല. മാത്രമല്ല, യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വിമാന കമ്പനികള്‍ പലതും ടിക്കറ്റ് നിരക്കും ഉയര്‍ത്തി.

Follow Us