Iran War: ഹോർമുസിൽ ടോൾ കൊണ്ടുവരാൻ ഒരുങ്ങി ഇറാൻ; കരാറിൽ എത്തിയില്ലെങ്കിൽ ഖേദിക്കും എന്ന് ട്രംപ്

Iran May Impose Toll on Strait of Hormuz Shipping, Trump Reacts Sharply: ലോകത്തിലെ എണ്ണയുടെയും വാതകത്തിന്റെയും മൊത്തം ആവശ്യകതയുടെ 20 ശതമാനവും ഹോർമുസ് വഴിയാണ് കടന്നുപോകുന്നത്. യുദ്ധം ആരംഭിച്ചതിനുശേഷം കപ്പൽ ഗതാഗതത്തിൽ തടസം നേരിട്ടതോടെ എണ്ണവിലയിൽ കുതിച്ചുചാട്ടവും സംഭവിച്ചു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിൽ കൂടുതലലുണ്ട് ഇപ്പോൾ.

Iran War: ഹോർമുസിൽ ടോൾ കൊണ്ടുവരാൻ ഒരുങ്ങി ഇറാൻ; കരാറിൽ എത്തിയില്ലെങ്കിൽ ഖേദിക്കും എന്ന് ട്രംപ്

ഹോര്‍മുസ് കടലിടുക്ക്‌

Updated On: 

17 May 2026 | 02:47 PM

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതത്തിന് ടോൾ കൊണ്ടുവരാൻ ഒരുങ്ങി ഇറാൻ. കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം നിയന്ത്രിക്കുക, ഇതുവഴി പോകുന്ന കപ്പലുകളിൽ നിന്ന് നിശ്ചിത തുക ഈടാക്കുക എന്നിവയ്ക്കായി പുതിയ ആവിഷ്കരിക്കാനാണ് നീക്കം. പദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്നും ഇറാൻ അറിയിച്ചു.

എന്നാൽ ഇറാൻ എത്രയും വേഗം ഒരു കരാറിൽ എത്തിച്ചേർന്നില്ലെങ്കിൽ വളരെ മോശം പ്രതികരണങ്ങൾ ഏറ്റുവാങ്ങേണ്ടി വരുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.

ഹോർമുസ് കടലിടുക്ക് ശത്രുക്കൾക്ക് മുന്നിൽ മാത്രമാണ് അടച്ചിരിക്കുന്നത് എന്നാണ് ഇറാൻ്റെ പ്രതികരണം. മറ്റ് രാജ്യങ്ങളുടെ കപ്പലുകൾ ഇതുവഴി സുഗമമായി കടന്നുപോകുന്നു. എന്നാൽ കടന്നുപോകുന്ന കപ്പലുകൾ എല്ലാം ഇറാൻ സൈന്യവുമായി സഹകരിക്കണമെന്നും രാജ്യം അറിയിച്ചു.

ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകളുടെ എണ്ണം ഗണ്യമായി വർധിച്ചിരിക്കുകയാണ്. എന്നാൽ യുദ്ധത്തിന് മുമ്പുള്ള എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോൾ ഉള്ളത് വളരെ കുറവാണ്.

ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം നിയന്ത്രിക്കുന്നതിനും ടോൾ ഈടാക്കുന്നതിനും ഉൾപ്പെടെ പുതിയ പദ്ധതി കൊണ്ടുവരാനുള്ള ശ്രമങ്ങളും ഇറാനിൽ നടക്കുന്നു. സമാധാന കരാറിൽ ഉടൻ എത്തിയില്ലെങ്കിൽ വളരെ മോശം സമയം നേരിടേണ്ടി വരുമെന്ന ട്രംപിൻ്റെ ഭീഷണിക്ക് പിന്നാലെയാണ് ഇറാൻ്റെ നീക്കം.

ഹോർമുസിൽ ടോൾ വന്നാൽ…

യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ഏകദേശം 3,000 കപ്പലുകൾ എല്ലാ മാസവും ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയിരുന്നു എന്നാണ് സമുദ്ര ഡാറ്റ കമ്പനിയായ ലോയ്ഡ്സ് ലിസ്റ്റ് ഇൻ്റലിജൻസ് പറയുന്നത്. എന്നാൽ ഏപ്രിൽ മാസത്തിൽ അത് വെറും 191 കപ്പലുകളായി ചുരുങ്ങി.

Also Read: Hamas Gaza Chief Death: ഹമാസിന് വീണ്ടും കനത്ത പ്രഹരം: സൈനിക മേധാവി മുഹമ്മദ് ഹദ്ദാദ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ലോകത്തിലെ എണ്ണയുടെയും വാതകത്തിന്റെയും മൊത്തം ആവശ്യകതയുടെ 20 ശതമാനവും ഹോർമുസ് വഴിയാണ് കടന്നുപോകുന്നത്. യുദ്ധം ആരംഭിച്ചതിനുശേഷം കപ്പൽ ഗതാഗതത്തിൽ തടസം നേരിട്ടതോടെ എണ്ണവിലയിൽ കുതിച്ചുചാട്ടവും സംഭവിച്ചു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിൽ കൂടുതലലുണ്ട് ഇപ്പോൾ.

ഇതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകൾക്ക് ഇറാൻ ടോൾ കൂടി ഏർപ്പെടുത്തുന്നത് സ്ഥിതിഗതികൾ മോശമാക്കും എന്ന കാര്യം ഉറപ്പ്. ഇത് സംഭവിച്ചാൽ ക്രൂഡ് ഓയിൽ വില ഇനിയും വർധിച്ചേക്കും. ഇറാൻ്റെ ഏതൊരു നടപടിയും ഈ ലോകത്തുള്ള എല്ലാ രാജ്യങ്ങളിലും വൻതോതിൽ പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ്.

ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനവ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇന്ധനവില വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. ഇന്ധനവില വര്‍ധനവ് ജനങ്ങളെ പലതരത്തില്‍ ബാധിക്കും, സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഉള്‍പ്പെടെ വില ഉയരാനാണ് പോകുന്നത്. അതിനോടൊപ്പം ടോള്‍ കൂടി എത്തുന്നത് ജനജീവിതം കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന കാര്യം ഉറപ്പ്.

English Summary

Iran is reportedly considering imposing toll charges on ships passing through the Strait of Hormuz, one of the world’s most crucial oil shipping routes. The move has triggered global attention after Donald Trump warned that Iran could face serious consequences amid rising regional tensions.

Loading...
Unable to load recommendations.
Follow Us
Related Stories
മക്ക ഉടമ്പടിയില്‍ ചേരാന്‍ ഇറാനെ ക്ഷണിച്ച് സൗദി; പ്രതിരോധം ഇനി ഒരുമിച്ച്, കൂടെ തുര്‍ക്കിയും പാക്കും
UAE Weather Alert: മഴ, ശക്തമായ കാറ്റ്, ഒപ്പം 49 ഡിഗ്രി കടുത്ത ചൂടും; യു.എ.ഇയിലെ കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ
അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിന് കൂട്ടുനിൽക്കുന്നവരെ ശത്രുക്കളായി പ്രഖ്യാപിക്കും; അയൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ
പാരീസിൽ കരിങ്കൽ ഹിന്ദു ക്ഷേത്രം ഉയരാൻ പോകുന്നു: പുതിയ അധ്യായം കുറിക്കാൻ BAPS സ്വാമിനാരായൺ മന്ദിർ
അബുദാബിയിൽ മഴയെ തുടർന്ന് അടച്ച പാർക്കുകളും ബീച്ചുകളും തുറന്നു; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
ഇനി ‘വേപ്പിങ്’ പോക്കറ്റ് കീറും! ഇ സിഗരറ്റിന് പുതിയ നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
ഹെൽമെറ്റിനും എക്സ്പയറി ഡേറ്റ് ഉണ്ട്
സദ്യ സ്പെഷ്യൽ വട കൂട്ടുകറി എളുപ്പത്തിൽ തയ്യാറാക്കാം
മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടിയ മാവേലിക്കരക്കാരി
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി