Hamas Gaza Chief Death: ഹമാസിന് വീണ്ടും കനത്ത പ്രഹരം: സൈനിക മേധാവി മുഹമ്മദ് ഹദ്ദാദ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു
Hamas Gaza Chief Izz al-Din al-Haddad Death: ഗാസ സിറ്റിയിൽ വെള്ളിയാഴ്ച നടന്ന വ്യോമാക്രമണത്തിലാണ് ഇസ്സ അൽ ദിൻ അൽ ഹദ്ദാദ് കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേൽ അധികൃതർ അവകാശപ്പെടുന്നത്. ഇസ്രയേലിന് നേരേ ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തിൽ പങ്കുള്ള ഹമാസിന്റെ അവസാനത്തെ മുതിർന്ന കമാൻഡർമാരിൽ ഒരാൾകൂടിയാണ് ഇസ്സ അൽ ദിൻ ഹദ്ദാദെന്നും അധികൃതർ പറഞ്ഞു. ആക്രമണത്തിലൂടെ ഇസ്രയേലികളെ ബന്ദികളാക്കിയ സ്ഥലം പൂർണമായും നിയന്ത്രിച്ചിരുന്നത് ഹദ്ദാദാണ്.
ടെൽ അവീവ്: ഹമാസിൻ്റെ സൈനിക വിഭാഗം മേധാവിയായ ഇസ്സ അൽ ദിൻ അൽ ഹദ്ദാദിനെ (Izz al-Din al-Haddad) വധിച്ചതായി ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്). ഗാസ സിറ്റിയിൽ വെള്ളിയാഴ്ച നടന്ന വ്യോമാക്രമണത്തിലാണ് ഇസ്സ അൽ ദിൻ അൽ ഹദ്ദാദ് കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേൽ അധികൃതർ അവകാശപ്പെടുന്നത്. ഇസ്രയേലിന് നേരേ ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തിൽ പങ്കുള്ള ഹമാസിന്റെ അവസാനത്തെ മുതിർന്ന കമാൻഡർമാരിൽ ഒരാൾകൂടിയാണ് ഇസ്സ അൽ ദിൻ ഹദ്ദാദെന്നും അധികൃതർ പറഞ്ഞു.
മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പിൻഗാമിയായി ഇസ്സ അൽ ദിൻ അൽ ഹദ്ദാദ് ഹമാസിന്റെ സൈനിക വിഭാഗം മേധാവിയായി അധികാരമേറ്റത്. ഹമാസിനെ പുനരുജ്ജീവിപ്പിക്കാനും ഇസ്രയേലിനെതിരേ നിരന്തരം ആക്രമണം നടത്താനുമാണ് മരണത്തിന് തൊട്ട് മുമ്പ് വരെ ഹദ്ദാദ് നേതൃത്വം നൽകിയിരുന്നത്. ഇസ്രയേലിലെ സാധാരണ ജനങ്ങൾക്കെതിരേയും സൈനികർക്കെതിരേയും പല തവണയായി നിരവധി ആക്രമണങ്ങളാണ് ഹദ്ദാദ് ആസൂത്രണം ചെയ്തിരുന്നതെന്നും ഐഡിഎഫ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ALSO READ: പാക്കിസ്ഥാന് വേണ്ടിയായിരുന്നു! ഇറാനുമായുള്ള വെടിനിർത്തലിനെ കുറിച്ച് ഡൊണാൾഡ് ട്രംപ്
ആക്രമണത്തിലൂടെ ഇസ്രയേലികളെ ബന്ദികളാക്കിയ സ്ഥലം പൂർണമായും നിയന്ത്രിച്ചിരുന്നത് ഹദ്ദാദിൻ്റെ നേതൃത്വത്തിലായിരുന്നെന്നാണ് വിവരം. ബന്ദികളെ ഉപയോഗിച്ച് മനുഷ്യകവചം തീർത്താണ് ഇയാൾ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെട്ടിരുന്നതും ഐഡിഎഫ് വ്യക്തമാക്കി. ഹദ്ദാദിന് പുറമേ ഹമാസ് നേതാക്കളായ രണ്ടുപേർ കൂടി മറ്റുവ്യത്യസ്ത മിസൈൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി ഐഡിഎഫ് വൃത്തങ്ങൾ അറിയിച്ചു.
ആരാണ് കൊല്ലപ്പെട്ട ഹദ്ദാദ്?
ആക്രമണം തുടങ്ങിയതു മുതൽ ഹമാസിന് വേണ്ടി ഏറ്റവും കൂടുതൽകാലം പ്രവർത്തിച്ച കമാൻഡർമാരിൽ ഒരാളാണ് കൊല്ലപ്പെട്ട ഹദ്ദാദ്. 1980-കളിൽ ഹമാസിൽ ചേർന്ന ഹദ്ദാദ് ഹമാസിൻ്റെ ഉന്നതനേതൃത്വവുമായിട്ടാണ് എല്ലാക്കാലത്തും അടുത്തബന്ധം പുലർത്തിയിരുന്നത്. ഗാസ സിറ്റി ബ്രിഗേഡിന്റെ കമാൻഡർ മുതൽ ഹമാസിന്റെ മുതിർന്ന പല പദവികളും ഹദ്ദാദ് വഹിച്ചിട്ടുണ്ട്. ഹമാസിന്റെ ഉന്നതാധികാര സമിതിയായ ഹമാസ് മിലിട്ടറി കൗൺസിലിലും അംഗമായിരുന്ന ഹദ്ദാദ്, 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിനുനേരേ നടന്ന ഹമാസ് ആക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളാണ്.
ഹദ്ദാദ് “ദി ഗോസ്റ്റ്” എന്ന വിളിപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇസ്രായേലി ആക്രമണങ്ങൾ നിന്ന് മുമ്പ് നിരവധി തവണ രക്ഷപ്പെട്ടതിനാലാണ് അദ്ദേഹത്തിന് ആ വിളിപ്പേര് ലഭിച്ചതെന്നാണ് ഹമാസ് വൃത്തങ്ങൾ പറയുന്നത്. പലതവണ ആക്രമണങ്ങൾ നടത്തിയെങ്കിലും ഹദ്ദാദിനെ വധിക്കാൻ ഇസ്രയോലിന് സാധിച്ചിരുന്നില്ല. എന്നാൽ ഒടുവിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഇയാളെ വധിക്കാൻ കഴിഞ്ഞത്.
English Summary:
Israeli airstrike in Gaza killed Izz Al-Din Al-Haddad, the head of Hamas’ military wing. Early reports indicate that he is the highest-ranking Hamas official killed by Israel since the ceasefire began last October. According to the Israel Defense Forces, Al-Haddad was one of the final senior commanders involved in planning the October 7 attack.