Middle East Conflict: ട്രംപിനെ ഒതുക്കാന്‍ എല്ലാം സജ്ജം; യുദ്ധം വീണ്ടും ആരംഭിക്കാന്‍ പോകുന്നുവെന്ന് ഇറാന്‍

IRGC Warns of Renewed Iran US Conflict as Tensions Escalate: ഇറാനിയന്‍ കപ്പലുകള്‍ പിടിച്ചെടുക്കുന്നതിനെ കുറിച്ചുള്ള ട്രംപിന്റെ പരാമര്‍ശങ്ങള്‍ അറിയാതെ സംഭവിച്ച വീഴ്ചയല്ല. മറിച്ച് നേരിട്ടുള്ളതും നിന്ദ്യവുമായ കുറ്റസമ്മതമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയില്‍ ബഗായ് പറഞ്ഞു. അന്താരാഷ്ട്ര സമുദ്ര നിയമങ്ങളുടെ ലംഘനങ്ങള്‍ സാധാരണവത്കരിക്കാന്‍ അമേരിക്ക ശ്രമിക്കുന്നതായും അദ്ദേഹം.

Middle East Conflict: ട്രംപിനെ ഒതുക്കാന്‍ എല്ലാം സജ്ജം; യുദ്ധം വീണ്ടും ആരംഭിക്കാന്‍ പോകുന്നുവെന്ന് ഇറാന്‍

ഡൊണാള്‍ഡ് ട്രംപ്‌

Published: 

03 May 2026 | 06:53 AM

ടെഹ്‌റാന്‍: അമേരിക്കയും ഇസ്രായേലും വീണ്ടും ആക്രമണം നടത്താനുള്ള സാധ്യതയുണ്ടെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്പ്‌സ് (ഐആര്‍ജിസി). അമേരിക്കയില്‍ നിന്നുണ്ടാകുന്ന ഏതൊരു ആക്രമണത്തെയും മണ്ടത്തരത്തെയും നേരിടാന്‍ ഇറാന്‍ സൈന്യം പൂര്‍ണമായും സജ്ജരായിരിക്കണമെന്നും ഐആര്‍ജിസി മുന്നറിയിപ്പ് നല്‍കുന്നു. യുദ്ധത്തെ നേരിടാന്‍ എല്ലാം സജ്ജമാണെന്നും സൈന്യം.

അമേരിക്കന്‍ സൈന്യം ഹോര്‍മുസ് കടലിടുക്കില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ന്യായീകരിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെയും ഇറാന്‍ ശക്തമായ ഭാഷയില്‍ മറുപടി നല്‍കുന്നു. അമേരിക്കന്‍ നാവിക പ്രവര്‍ത്തനങ്ങളെ കടല്‍ക്കൊള്ളയോട് ഉപമിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പരാമര്‍ശം. കടലില്‍ നടക്കുന്ന നിയമവിരുദ്ധമായ നടപടികളെ അംഗീകരിക്കുന്നതിന് തുല്യമാണെന്ന് ട്രംപിന്റെ പരാമര്‍ശമെന്ന് ഇറാന്‍ പറഞ്ഞു.

ഇറാനിയന്‍ കപ്പലുകള്‍ പിടിച്ചെടുക്കുന്നതിനെ കുറിച്ചുള്ള ട്രംപിന്റെ പരാമര്‍ശങ്ങള്‍ അറിയാതെ സംഭവിച്ച വീഴ്ചയല്ല. മറിച്ച് നേരിട്ടുള്ളതും നിന്ദ്യവുമായ കുറ്റസമ്മതമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയില്‍ ബഗായ് പറഞ്ഞു. അന്താരാഷ്ട്ര സമുദ്ര നിയമങ്ങളുടെ ലംഘനങ്ങള്‍ സാധാരണവത്കരിക്കാന്‍ അമേരിക്ക ശ്രമിക്കുന്നതായും അദ്ദേഹം.

ഹോര്‍മുസ് കടലിടുക്ക് വഴി ഉള്‍പ്പെടെയുള്ള കപ്പല്‍ ഗതാഗതം തടസപ്പെടുത്തുകയും ചരക്ക് പിടിച്ചെടുക്കുകയും ചെയ്യുന്ന യുഎസ് നടപടികളെ, ഞങ്ങള്‍ കടല്‍ക്കൊള്ളക്കാരെ പോലെയാണ് എന്നായിിരുന്നു ട്രംപ് വിശേഷിപ്പിച്ചത്. ഇറാനെ നേരിടാനുള്ള നടപടികളുടെ ഭാഗമായാണിത്. കപ്പലുകള്‍ എങ്ങനെ പ്രവര്‍ത്തനരഹിതമാക്കുകയും ഏറ്റെടുക്കുകയും ചെയ്യുന്നുവെന്നും ട്രംപ് വിശദീകരിച്ചു. കടലില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് വലിയ ലാഭം നേടാനാകുന്നുണ്ടെന്നും ഫ്‌ളോറിഡയില്‍ നടന്ന ഒരു പരിപാടിക്കിടെ ട്രംപ് പറഞ്ഞിരുന്നു.

യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്റെ പ്ലാന്‍

യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാന്‍ അമേരിക്കയ്ക്ക് മുന്നില്‍ സമര്‍പ്പിച്ചത് 14 പോയിന്റുകള്‍ ഉള്ള രേഖയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇറാന്‍ മുന്നോട്ടുവെച്ച കരാറില്‍ താത്കാലിക വെടിനിര്‍ത്തലിനേക്കാള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, എക്കാലത്തേക്കുമുള്ള സമാധാനമാണ്.

ആക്രമിക്കില്ലെന്ന് ഉറപ്പ് നല്‍കല്‍, ഇറാന്റെ സമീപ പ്രദേശങ്ങളില്‍ നിന്ന് യുഎസ് സേനയെ പിന്‍വലിക്കല്‍, നാവിക ഉപരോധം പിന്‍വലിക്കല്‍, മരവിപ്പിച്ച ഇറാനിയന്‍ ആസ്തികള്‍ മോചിപ്പിക്കല്‍, ഉപരോധങ്ങള്‍ നീക്കം ചെയ്യല്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ലെബനന്‍ ഉള്‍പ്പെടെ എല്ലാ മേഖലകളിലും നടക്കുന്ന ആക്രമണങ്ങള്‍ ഒഴിവാക്കാനും നിര്‍ദേശമുണ്ട്.

Also Read: Iran War: ഇറാന്റെ വ്യവസ്ഥകളോട് യോജിക്കാനാകില്ല; തൃപ്തനല്ലെന്ന് ട്രംപ്‌

ആണവ നയങ്ങളില്‍ ഇരട്ടത്താപ്പ്

ആണവ നയങ്ങളില്‍ അമേരിക്കയുടെ നിലപാട് ഇരട്ടത്താപ്പാണെന്ന് ഇറാന്‍. ലോകത്തിലെ ഏറ്റവും വലിയ ആണവായുധം വ്യാപനം നടത്തുന്ന രാജ്യം അമേരിക്കയാണ്. ഇറാനെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും യുഎന്‍ മിഷന്‍ പ്രസ്താവനയിലൂടെ പറഞ്ഞു.

യുദ്ധത്തിലെ സമാധാന ചര്‍ച്ചകള്‍ യുറേനിയം സമ്പുഷ്ടീകരണം, ആണവ നിര്‍വ്യാപന കരാര്‍ എന്നിവയുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകുകയാണ്. ഇതിനിടെയാണ് ഇറാന്‍ അമേരിക്കയെ വിമര്‍ശിച്ച് രംഗത്തെത്തുന്നത്. ആണവ നിര്‍വ്യാപന ഏജന്‍സി കൃത്യമായി എല്ലാ കാര്യങ്ങളിലും മേല്‍നോട്ടം വഹിക്കുന്നുണ്ട്. അതിനാല്‍ തന്നെ യുറേനിയം സമ്പുഷ്ടീകരണത്തിന് പരിധിയില്ലെന്നും ഇറാന്‍. തങ്ങളുടെ ആണവ പദ്ധതി സമാധാനപരമായുള്ള ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. അതെല്ലാം രാജ്യാന്തര ഏജന്‍സികളുടെ നിരീക്ഷണത്തിലാണെന്നും രാജ്യം.

English Summary

Iran’s Islamic Revolutionary Guard Corps has warned that tensions between Iran and the United States could escalate again, raising fresh concerns about stability and security in the Middle East.

Follow Us
Related Stories
Etihad Rail: എത്തിഹാദ് റെയിൽ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; ടിക്കറ്റ് ക്ലാസ്സുകൾ ഇങ്ങനെ, നിരക്കുകളിൽ 50 ശതമാനം ഇളവ്!
അമേരിക്ക-ഇറാൻ സമാധാന കരാർ: ഇന്ത്യയിലേക്കുള്ള 11 കപ്പലുകൾ ഹോർമൂസ് കടന്നു; 10 കപ്പലുകൾ കാത്തുകിടക്കുന്നു
Quatar Gas Factory Explosion: ഖത്തറിൽ ഗ്യാസ് ഫാക്ടറിയിൽ ഉണ്ടായ സ്ഫോടനത്തിൽ കോഴിക്കോട് സ്വദേശിയും മരിച്ചു
Etihad Rail Passenger Services: എത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ചു; ടിക്കറ്റ് നിരക്കുകൾ ഇങ്ങനെ!
ഇന്ത്യക്കാർക്ക് സ്വാഗതം; എമിറേറ്റ്സ് എയർലൈൻസിൽ വമ്പൻ തൊഴിലവസരങ്ങൾ, അറിയേണ്ടതെല്ലാം!
Qatar Explosion Update: ഖത്തറിലെ ഗ്യാസ് പ്ലാന്റിലുണ്ടായ സ്‌ഫോടനം; മരിച്ച 13 പേരില്‍ പന്ത്രണ്ടും ഇന്ത്യക്കാര്‍
ചിതലിനെ തുരത്താന്‍ വിനാഗിരി മതി
വായ്പുണ്ണ് മാറ്റാം മിനിറ്റുകൾക്കുള്ളിൽ! ഇവ അടുക്കളയിലുണ്ടോ
ആഴ്ചയിൽ 1 കിലോ കുറയും! ദിവസം ഇത്ര സ്റ്റെപ്സ് ഇങ്ങനെ നടക്കണം
ഉറക്കം കുറവാണോ? ബെഡ്റൂമിൽ ഈ ഇൻഡോർ ചെ‌ടികൾ വച്ചാൽ മതി
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'