AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ഇറാനിലെ യഥാര്‍ത്ഥ ചിത്രങ്ങള്‍ ലോകത്തിന് മുന്നില്‍; യുദ്ധക്കെടുതികളുടെ നേർക്കാഴ്ചകളുമായി ടിവി9 റിപ്പോർട്ടർ സുമൈറ

TV9 Bharatvarsh Reporter Sumaira Khan In Iran: ഇറാനിലെ യുദ്ധക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ടെഹ്‌റാനിലെത്തുന്ന ആദ്യ ഇന്ത്യന്‍ ചാനലായി ടിവി 9. ടിവി9 ഭാരത്‌വർഷ് റിപ്പോര്‍ട്ടര്‍ സുമൈറ ഖാനാണ് ടെഹ്‌റാനിലെത്തിയത്. സുമൈറ ഖാൻ ടെഹ്‌റാനിലെ ഫ്രീഡം സ്ക്വയറിന് സമീപത്ത് നിന്നാണ് നിലവിലെ സാഹചര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഇറാനിലെ യഥാര്‍ത്ഥ ചിത്രങ്ങള്‍ ലോകത്തിന് മുന്നില്‍; യുദ്ധക്കെടുതികളുടെ നേർക്കാഴ്ചകളുമായി ടിവി9 റിപ്പോർട്ടർ സുമൈറ
ടിവി9 ഭാരത്‌വർഷ് റിപ്പോർട്ടർ സുമൈറ ഖാൻImage Credit source: TV9 Bharatvarsh
Jayadevan AM
Jayadevan AM | Updated On: 01 May 2026 | 08:10 PM

ടെഹ്‌റാന്‍, 01-05-2026: ഇറാനിലെ യുദ്ധക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ടെഹ്‌റാനിലെത്തുന്ന ആദ്യ ഇന്ത്യന്‍ ചാനലായി ടിവി 9. ടിവി9 ഭാരത്‌വർഷ് റിപ്പോര്‍ട്ടര്‍ സുമൈറ ഖാനാണ് ടെഹ്‌റാനിലെത്തിയത്. സുമൈറ ഖാൻ ടെഹ്‌റാനിലെ പ്രശസ്തമായ ഫ്രീഡം സ്ക്വയറിന് സമീപത്ത് നിന്നാണ് നിലവിലെ സാഹചര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. യുദ്ധം വരുത്തിയ ആഘാതങ്ങളെക്കുറിച്ചും തത്സമയ വിവരങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സുമൈറയ്ക്ക് സാധിച്ചു. ഫ്രീഡം സ്ക്വയറിൽ നിന്നുള്ള ഗ്രൗണ്ട് റിപ്പോർട്ടിൽ നഗരത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും നാശനഷ്ടങ്ങളുടെ ദൃശ്യങ്ങളും ലോകത്തെ അറിയിച്ചു. എന്നാല്‍ ടെഹ്‌റാനിലേക്കുള്ള സുമൈറയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല.

സുമൈറ പിന്നിട്ട വഴി

ഇറാന്‍ ലക്ഷ്യമാക്കിയ സുമൈറ ആദ്യം വിമാനമാര്‍ഗം ഇറാഖിലെത്തി. അവിടെനിന്ന് ബാഗ്ദാദ് വഴി റോഡുമാര്‍ഗം ദീർഘദൂരം യാത്ര ചെയ്തു. ചിലയിടങ്ങളിൽ കാൽനടയായും സഞ്ചരിക്കേണ്ടി വന്നു. നിരവധി പ്രതിസന്ധികളും വെല്ലുവിളികളും അതിജീവിച്ച് അവര്‍ ഇറാനിലെത്തി. ടെഹ്‌റാനിലെ ഇൻകിലാബ് സ്ട്രീറ്റിലാണ് നിലവില്‍ സുമൈറയുള്ളത്. ടെഹ്‌റാനിലെ പ്രധാന വീഥിയാണ്‌ ഇൻകിലാബ് സ്ട്രീറ്റ്. ഇതിന് തൊട്ടടുത്താണ് ഫ്രീഡം സ്‌ക്വയര്‍. യുദ്ധസമയത്ത് വ്യാപകമായ ആക്രമണങ്ങള്‍ ഈ പ്രദേശത്ത് നടന്നിരുന്നു.

ആക്രമണത്തില്‍ കെട്ടിടങ്ങള്‍ക്ക് വ്യാപകമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. എന്നാൽ ഇറാൻ ഭരണകൂടം വളരെ വേഗത്തിൽ തന്നെ ഈ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തി. ദ്രുതഗതിയിലാണ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

വീഡിയോ കാണാം

ടെഹ്‌റാനിലെ വിപണി

ടെഹ്‌റാനിലെ വിപണിയെക്കുറിച്ചും സുമൈറ വിശദീകരിക്കുന്നുണ്ട്. സാധാരണ ജനജീവിതത്തെക്കുറിച്ചും അവര്‍ വിശദമായി റിപ്പോര്‍ട്ട് ചെയ്തു. ടെഹ്‌റാനിലെ ദൈനംദിന ജീവിതം പതിവുപോലെ നടക്കുന്നുണ്ടെന്ന് സുമൈറ പറയുന്നു. ഇന്ന് അവധി ദിവസമായതിനാൽ വിപണികൾ അടഞ്ഞുകിടക്കുകയാണ്. എന്നാല്‍ മറ്റ് ദിവസങ്ങളില്‍ വിപണികള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Also Read: Trump: ഒന്ന് ഇന്ത്യയില്‍ വന്നു നോക്കൂ; ‘നരകക്കുഴി’ പരാമര്‍ശത്തില്‍ ട്രംപിന് ഇറാന്റെ മറുപടി

യുദ്ധത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഒരു ചിത്രം ഇന്‍ക്വിലാബ് സ്ട്രീറ്റില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇറാനിയൻ ജനതയുടെ ആത്മാവിനെ തന്നെ പ്രതിഫലിപ്പിക്കുന്ന ഈ ചിത്രത്തിന് വളരെയധികം പ്രാധാന്യമുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടു. അമേരിക്കയുമായുള്ള പോരാട്ടത്തിനിടയിലും രാജ്യം കരുത്തോടെ നിൽക്കുന്നു എന്ന സന്ദേശമാകാം ഈ ചിത്രം നല്‍കുന്നത്.

അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കങ്ങൾക്കെതിരെ ഇറാനിലെ ജനങ്ങൾ ഐക്യത്തോടെ ഈ ചത്വരത്തിൽ ഒത്തുകൂടിയതിനെക്കുറിച്ചും സുമൈറ വിശദീകരിച്ചു. ഏറ്റവും കൂടുതൽ മിസൈൽ ആക്രമണങ്ങൾ നടന്ന മേഖലയാണിത്. വരും ദിവസങ്ങളിലും ടെഹ്‌റാനിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള ഓരോ ചെറിയ മാറ്റങ്ങളും സുമൈറ ഗ്രൗണ്ട് റിപ്പോര്‍ട്ടിങിലൂടെ വെളിപ്പെടുത്തും.

പുതിയ നിര്‍ദ്ദേശം സമര്‍പ്പിച്ച് ഇറാന്‍

അതേസമയം, അമേരിക്കയുമായി ചര്‍ച്ച നടത്തുന്നതിന് ഇറാന്‍ പുതിയ നിര്‍ദ്ദേശം സമര്‍പ്പിച്ചതായി സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. മീഡിയേറ്ററായ പാകിസ്ഥാന്‍ വഴിയാണ് നിര്‍ദ്ദേശം കൈമാറിയത്. ഇറാൻ, അമേരിക്കയുമായുള്ള ചർച്ചകളിൽ മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാന്, വ്യാഴാഴ്ച വൈകുന്നേരം തങ്ങളുടെ ഏറ്റവും പുതിയ ചർച്ചാ നിർദ്ദേശം കൈമാറിയെന്ന്‌ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. എന്നാല്‍ എന്തൊക്കെ നിര്‍ദ്ദേശങ്ങളാണ് യുഎസിന് പാകിസ്ഥാന്‍ വഴി ഇറാന്‍ കൈമാറിയതെന്ന് വ്യക്തമല്ല.

English Summary

TV9 reporter Sumaira Khan has reached Tehran to provide exclusive ground reports. She is the first Indian reporter to report from the Tehran during this conflict. Her reports show that life continues despite the damage from recent missile attacks.

Follow Us