Iran War: സമാധാനം പുലരുമോ? ഇറാനെതിരായ യുദ്ധം രണ്ടാഴ്ചയ്ക്കുള്ളില്‍ അവസാനിച്ചേക്കാമെന്ന് ട്രംപ്‌

US Prepares for the End of Iran Conflict: ഇറാനെതിരായ സൈനിക നടപടികള്‍ രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ അവസാനിപ്പിച്ചേക്കുമെന്ന് സൂചന നല്‍കി ഡൊണാള്‍ഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാന്‍ കരാറില്‍ ഏര്‍പ്പെടേണ്ടതില്ലെന്നും ട്രംപ്. പശ്ചിമേഷ്യയില്‍ സമാധാനം പുലരുമെന്ന പ്രത്യാശ നല്‍കുന്നതാണ് ഈ പരാമര്‍ശം. ഉടന്‍ തന്നെ പിന്മാറുമെന്ന്‌ മാധ്യമപ്രവര്‍ത്തകരോട് ട്രംപ് വ്യക്തമാക്കി.

Iran War: സമാധാനം പുലരുമോ? ഇറാനെതിരായ യുദ്ധം രണ്ടാഴ്ചയ്ക്കുള്ളില്‍ അവസാനിച്ചേക്കാമെന്ന് ട്രംപ്‌

Donald Trump

Edited By: 

Jenish Thomas | Updated On: 21 Apr 2026 | 12:35 PM

വാഷിങ്ടണ്‍: ഇറാനെതിരായ സൈനിക നടപടികള്‍ രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ അവസാനിപ്പിച്ചേക്കുമെന്ന് സൂചന നല്‍കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് (Donald Trump). യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാന്‍ കരാറില്‍ ഏര്‍പ്പെടേണ്ടതില്ലെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു. പശ്ചിമേഷ്യയില്‍ ഉടന്‍ സമാധാനം പുലരുമെന്ന പ്രത്യാശ നല്‍കുന്നതാണ് ട്രംപിന്റെ ഈ പരാമര്‍ശം. ഫെബ്രുവരി 28ന് ആരംഭിച്ച പശ്ചിമേഷ്യൻ സംഘർഷത്തിന് (US, Israel-Iran Conflict) ഉടൻ അവസാനമാകുമെന്ന് പ്രതീക്ഷയാണ് ട്രംപിൻ്റെ വാക്കുകൾ നൽകുന്നത്.

തങ്ങള്‍ ഉടന്‍ തന്നെ പിന്മാറുമെന്ന്‌ ചൊവ്വാഴ്ച വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ ട്രംപ് വ്യക്തമാക്കിയതായി വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ പിന്മാറ്റം നടന്നേക്കാമെന്നും യുഎസ് പ്രസിഡൻ്റ് സൂചിപ്പിച്ചു. ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ അവസാനിപ്പിക്കാന്‍ ഇറാനുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ വിജയിക്കേണ്ടതുണ്ടോയെന്ന ചോദ്യത്തിന്, അതിന്റെ ആവശ്യമില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി. ഇറാൻ കരാറില്‍ ഏര്‍പ്പെടേണ്ടതില്ലെന്നും യുഎസ് പ്രസിഡൻ്റ്  വ്യക്തമാക്കി.

Also Read: Middle East Conflict: ദുബായ് തുറമുഖത്ത് കനത്ത ആക്രമണം; കുവൈറ്റ് എണ്ണ ടാങ്കറിന് തീപിടിച്ചു

നിര്‍ണായക പ്രഖ്യാപനം നടത്താന്‍ ട്രംപ്‌

അതേസമയം, ഇറാനെക്കുറിച്ച് ഒരു പ്രധാന അപ്‌ഡേറ്റ് നൽകുന്നതിനായി ബുധനാഴ്ച രാത്രി 9 മണിക്ക് (EDT) ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന ലീവിറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കരോലിന ലീവിറ്റിൻ്റെ എക്സ് പോസ്റ്റ്

മുന്‍നിലപാട്‌

നേരത്തെ, ഇറാന്‍ 15 നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആണവ പദ്ധതികള്‍ ഉപേക്ഷിക്കണം, യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തണം, ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളായിരുന്നു യുഎസ് നേരത്തെ മുന്നോട്ടുവച്ചിരുന്നത്. എന്നാൽ ഇതിനൊന്നും ഇറാൻ തയ്യാറായില്ല.

Loading...
Unable to load recommendations.
Follow Us
Related Stories
Iran US Conflict: പാക് കരസേനാ മേധാവിയുമായി ഡൊണാൾഡ് ട്രംപ് ഫോണിൽ ചർച്ച നടത്തിയതായി റിപ്പോർട്ട്
മക്ക ഉടമ്പടിയില്‍ ചേരാന്‍ ഇറാനെ ക്ഷണിച്ച് സൗദി; പ്രതിരോധം ഇനി ഒരുമിച്ച്, കൂടെ തുര്‍ക്കിയും പാക്കും
UAE Weather Alert: മഴ, ശക്തമായ കാറ്റ്, ഒപ്പം 49 ഡിഗ്രി കടുത്ത ചൂടും; യു.എ.ഇയിലെ കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ
അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിന് കൂട്ടുനിൽക്കുന്നവരെ ശത്രുക്കളായി പ്രഖ്യാപിക്കും; അയൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ
പാരീസിൽ കരിങ്കൽ ഹിന്ദു ക്ഷേത്രം ഉയരാൻ പോകുന്നു: പുതിയ അധ്യായം കുറിക്കാൻ BAPS സ്വാമിനാരായൺ മന്ദിർ
അബുദാബിയിൽ മഴയെ തുടർന്ന് അടച്ച പാർക്കുകളും ബീച്ചുകളും തുറന്നു; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
ഹെൽമെറ്റിനും എക്സ്പയറി ഡേറ്റ് ഉണ്ട്
സദ്യ സ്പെഷ്യൽ വട കൂട്ടുകറി എളുപ്പത്തിൽ തയ്യാറാക്കാം
മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടിയ മാവേലിക്കരക്കാരി
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി