Iran Israel Tension: ടെല്‍ അവീവ് ഉള്‍പ്പെടെ ലക്ഷ്യമിട്ട് ഇറാന്‍; ഇസ്രായേലില്‍ വിവിധയിടങ്ങളില്‍ മിസൈല്‍ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്

Iran targets Israel following Natanz incident: ഇസ്രായേലിലെ വിവിധയിടങ്ങളില്‍ ഇറാന്റെ മിസൈല്‍ ആക്രമണം. ഞായറാഴ്ച നടന്ന ആക്രമണത്തില്‍ കുറഞ്ഞത് 15 പേര്‍ക്കെങ്കിലും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച രാവിലെ വടക്കൻ ഇസ്രായേലിലേക്ക് ഹിസ്ബുള്ള വെടിവയ്പ് നടത്തിയതായും റിപ്പോര്‍ട്ട്. മധ്യ ഇസ്രായേലില്‍ ആക്രമണങ്ങളില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരം.

Iran Israel Tension: ടെല്‍ അവീവ് ഉള്‍പ്പെടെ ലക്ഷ്യമിട്ട് ഇറാന്‍; ഇസ്രായേലില്‍ വിവിധയിടങ്ങളില്‍ മിസൈല്‍ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്

ടെൽ അവീവിൽ ഇറാനിയൻ മിസൈൽ പതിച്ച കെട്ടിടം ഉദ്യോഗസ്ഥർ പരിശോധിക്കുന്നു

Published: 

22 Mar 2026 | 08:13 PM

ടെല്‍ അവീവിലും, മധ്യ ഇസ്രായേലിലെ വിവിധയിടങ്ങളിലും ഇറാന്റെ മിസൈല്‍ ആക്രമണം. ഞായറാഴ്ച നടന്ന ആക്രമണത്തില്‍ കുറഞ്ഞത് 15 പേര്‍ക്കെങ്കിലും പരിക്കേറ്റതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച രാവിലെ വടക്കൻ ഇസ്രായേലിലേക്ക് ഹിസ്ബുള്ള വെടിവയ്പ് നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. മധ്യ ഇസ്രായേലില്‍ ആക്രമണങ്ങളില്‍ പരിക്കേറ്റ 53-കാരന്റെ നില ഗുരുതരമാണ്.

ടെൽ അവീവിലും സമീപ നഗരങ്ങളിലും ആക്രമണങ്ങളുണ്ടായി. ആക്രമണത്തിൽ പരിക്കേറ്റ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അവരിൽ നാലുപേരുടെ നില സാധാരണ നിലയിലാണെന്നും ടെൽ അവീവ് സൗരാസ്‌കി മെഡിക്കൽ സെന്റർ അറിയിച്ചു.

നിരവധി വീടുകൾക്കും റോഡുകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു. ജാഫയിൽ പാര്‍പ്പിട സമുച്ചയത്തില്‍ മിസൈലുകള്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്. പെറ്റാ ടിക്വയിൽ ഒരു റെസിഡൻഷ്യൽ ഏരിയയിൽ മിസൈലാക്രമണത്തെ തുടര്‍ന്ന് തീപിടിത്തമുണ്ടായി. എന്നാല്‍ ഈ രണ്ട് ആക്രമണത്തിലും ആര്‍ക്കും ഗുരുതരമായി പരിക്കേറ്റില്ല.

Also Read: Iran-US Conflict: ഹോര്‍മുസ് തൊട്ടാല്‍ നിന്റെ പ്രതികാരം ഞങ്ങള്‍ തീര്‍ക്കും; ട്രംപിന് ഇറാന്റെ മുന്നറിയിപ്പ്

ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തെത്തുടർന്ന് ഇസ്രായേലിലെ ബാറ്റ് യാം, ഹോളോണ്‍ എന്നീ നഗരങ്ങളില്‍ നാശനഷ്ടങ്ങൾ ഉണ്ടായതായി രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി. മധ്യ ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാനിൽ നിന്ന് ബാലിസ്റ്റിക് മിസൈൽ ആക്രമണം ഉണ്ടായതായി ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് വ്യക്തമാക്കി.

ഇറാന്റെ നടാൻസ് ആണവ കേന്ദ്രത്തിന് നേരെ ശനിയാഴ്ച നടന്ന ആക്രമണത്തിനുള്ള പ്രതികാരമായാണ് ഈ ആക്രമണങ്ങൾ നടത്തിയതെന്ന് ഇറാനിയൻ സ്റ്റേറ്റ് ടിവി വ്യക്തമാക്കി.

Loading...
Unable to load recommendations.
Follow Us
Related Stories
ഗ്ലോബൽ വില്ലേജിലേക്ക് യാത്ര ചെയ്യാൻ ഇനി വെറും 10 ദിർഹം മതി; പ്രത്യേക ബസ് സർവീസുകളുടെ പൂർണ വിവരങ്ങൾ ഇതാ!
ഇറാനെതിരെ ‘മദർ ഓഫ് ഓൾ ബോംബ്’ പ്രയോഗിക്കാൻ അമേരിക്ക? ആണവ-ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പെൻ്റഗൺ നീക്കമെന്ന് റിപ്പോർട്ട്
Saudi Attack: സൗദിയിൽ ആക്രമണങ്ങൾ; ഇന്ത്യക്കാർ പരിഭ്രാന്തരാകരുത്, നിർദേശവുമായി ഇന്ത്യൻ അംബാസഡർ
ഷാർജയിലെ അൽ ദൈദ് എത്തിഹാദ് റെയിൽ സ്റ്റേഷനിലേക്ക് മുന്ന് ബസ് സർവിസുകൾ; റൂട്ടുകളും സമയക്രമവും അറിയൂ!
യു.എസിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വെടിവയ്പ്പ് നടത്താൻ പദ്ധതിയിട്ട 19-കാരൻ അറസ്റ്റിൽ
Houthi Attack: ഇസ്രായേലിലേക്കും സൗദിയിലേക്കും മിസൈൽ ഭീഷണി; ചൈനീസ് സാങ്കേതികവിദ്യയിൽ ഹൂതികളുടെ നീക്കം
സ്വര്‍ണാഭരണങ്ങളുടെ തിളക്കം വര്‍ധിപ്പിക്കാന്‍ പരീക്ഷിക്കാവുന്ന വഴികള്‍
160 കിലോ മീറ്റർ മൈലേജ്, കാണാൻ അടിപൊളി ലുക്കും - റിവ‍‍‍‍‍ർ ഇൻഡി
ട്രിപ്പിൾ 200MP ക്യാമറയുള്ള സീരീസ്! ലോഞ്ചിന് മുമ്പ് വില ചോർന്നു
വിജയദശമി നാളിൽ വിദ്യാരംഭം കുറിക്കുന്നത് എന്തുകൊണ്ട്?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?